1. Farm Tips

ഇലകളിൽ വളം ചെയ്യൽ ചെടികൾക്ക് അത്യാവശ്യമോ?

ഏതുവളം ചെയ്യുമ്പോഴും അത് ഇലകളിൽ കൂടിതളിക്കണം എന്ന് പറയാറില്ലേ?അതിന് ചില കാരണങ്ങൾ ഉണ്ട്.ഏത് തരം വളങ്ങളായാലും ചെടിചുവട്ടിലെ മണ്ണിലേക്ക് ചേര്ത്തുകൊടുക്കുന്നതാണ് പൊതുവെയുള്ള രീതി. എന്നാല് ഇത്തരത്തില് മണ്ണിലേക്ക് വളങ്ങള് ചേര്ത്തുകൊടുക്കുമ്പോള് അത് പൂര്ണമായും സസ്യങ്ങള്ക്ക് ഫലപ്രദമാകുന്നില്ല. അതായത് കൊടുക്കുന്ന വളത്തിലെ സസ്യമൂലകങ്ങള് 50 ശതമാനമോ അതിലും കുറഞ്ഞ അളവിലോ മാത്രമേ സസ്യങ്ങള്ക്ക് ലഭ്യമാകുകയുള്ളൂ.

K B Bainda
Lady finger

ഏതുവളം ചെയ്യുമ്പോഴും അത് ഇലകളിൽ കൂടിതളിക്കണം എന്ന് പറയാറില്ലേ?അതിന് ചില കാരണങ്ങൾ ഉണ്ട്.ഏത് തരം വളങ്ങളായാലും ചെടിചുവട്ടിലെ മണ്ണിലേക്ക് ചേര്‍ത്തുകൊടുക്കുന്നതാണ് പൊതുവെയുള്ള രീതി. എന്നാല്‍ ഇത്തരത്തില്‍ മണ്ണിലേക്ക് വളങ്ങള്‍ ചേര്‍ത്തുകൊടുക്കുമ്പോള്‍ അത് പൂര്‍ണമായും സസ്യങ്ങള്‍ക്ക് ഫലപ്രദമാകുന്നില്ല. അതായത് കൊടുക്കുന്ന വളത്തിലെ സസ്യമൂലകങ്ങള്‍ 50 ശതമാനമോ അതിലും കുറഞ്ഞ അളവിലോ മാത്രമേ സസ്യങ്ങള്‍ക്ക് ലഭ്യമാകുകയുള്ളൂ.

മണ്ണിലെ അമ്ലത, വെള്ളക്കെട്ട്, രോഗകീടബാധ തുടങ്ങിയവയാകാം ഇത്തരത്തില്‍ സസ്യമൂലകങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രം ചെടികളിലേക്ക് എത്താന്‍ കാരണം. സസ്യങ്ങളുടെ വേരുപടലങ്ങള്‍ക്ക് ക്ഷതം സംഭവിച്ചാലും മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്ന വളം ഫലപ്രദമായി വേരുകളിലൂടെ വലിച്ചെടുക്കാന്‍ സസ്യങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സസ്യപോഷണത്തിനുള്ള മറ്റൊരു മാര്‍ഗമാണ് ഇലകൡലൂടെ വളം നല്‍കുന്നത്.

ഇലകളിലൂടെ വളം നല്‍കുന്ന രീതിയെയാണ് പത്രപോഷണം എന്നുപറയുന്നത്. പര്‍ണപോഷണമെന്നും ഇതറിയപ്പെടുന്നു.ഇലകളുടെ പ്രതലത്തിലുള്ള സൂക്ഷ്മ സുഷിരങ്ങളായ സ്റ്റൊമേറ്റകളിലൂടെയാണ് വളം ഇലകള്‍ക്കുള്ളിലേക്ക് എത്തുന്നത്. പത്രപോഷണത്തിന് മണ്ണില്‍ വളം കൊടുക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുണങ്ങള്‍ ഏറെയാണ്.

The fertilizer enters the leaves through the micro-perforated stomata on the leaf surface. There are many advantages to using patra poshanam  manure as soil fertilizer.ഇതില്‍ ഏറ്റവും പ്രധാനമാണ് കൊടുക്കുന്ന വളം ഏറ്റവും വേഗത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു എന്നത്. അതുകൊണ്ട് തന്നെ ചെടികളുടെ വളര്‍ച്ചയിലെ പല നിര്‍ണായക ഘട്ടങ്ങളിലും പോഷകന്യൂനത അനുഭവപ്പെട്ടാല്‍ അത് ഉടനടി പരിഹരിക്കാന്‍ പത്രപോഷണത്തിലൂടെ സാധിക്കുന്നു. അതുപോലെ വിവിധ വളര്‍ച്ചാദിശകളില്‍ സൂക്ഷ്മമൂലക മിശ്രിതങ്ങള്‍ നല്‍കുന്നതിനും ഈ രീതി വളരെ ഫലപ്രദമാണ്.

കൊടുക്കുന്ന വളം ഒട്ടും നഷ്ടമാകുന്നില്ലെന്നതാണ് പത്രപോഷണത്തിന്റെ മറ്റൊരു ഗുണം. നല്‍കുന്ന വളത്തിന്റെ ഏതാണ്ട് 90 മുതല്‍ 95 ശതമാനം വരെ സസ്യങ്ങള്‍ക്ക് ലഭ്യമാകും. ചെറിയ അളവില്‍ വളം കൊടുത്താല്‍ മതിയാകും. അതുകൊണ്ട് തന്നെ പരിസ്ഥിതിക്കും ഈ വളപ്രയോഗരീതി ഏറെ അനുകൂലമാണ്.

Leaf

വെള്ളത്തില്‍ നല്ലതുപോലെ അലിയുന്ന വളങ്ങളോ വളക്കൂട്ടുകളോ ആണ് പത്രപോഷണത്തിന് ആവശ്യം. യൂറിയ, പൊട്ടാഷ് തുടങ്ങിയ വളങ്ങളും 19:19:19 പോലുള്ള വളക്കൂട്ടുകളും പത്രപോഷണത്തിന് യോജിച്ചതാണ്.

Fertilizers like urea and potash and other fertilizers such as 19:19:19 are well suited for Patraposhanam .

ചെടിയുടെ വളര്‍ച്ചയനുസരിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മുതല്‍ 10 ഗ്രാം വരെ വളമോ വളക്കൂട്ടോ ചേര്‍ത്ത് യോജിപ്പിച്ചാണ് പത്രപോഷണം നടത്തേണ്ടത്. കൂടിയ അളവില്‍ ഇലകളിലൂടെ വളം നല്‍കരുത്. ഇത് ഇലകള്‍ ഉണങ്ങിക്കരിയുന്നതിനും അതിലൂടെ വിളനഷ്ടത്തിനും ഇടയാക്കും.

രാവിലെയും വൈകുന്നേരങ്ങളിലും വെയില്‍ ഒഴിഞ്ഞുനില്‍ക്കുന്ന സമയങ്ങളാണ് പത്രപോഷണത്തിന് നല്ലത്. ഉച്ചസമയത്തെ വെയിലില്‍ ബാഷ്പീകരണത്തിനുള്ള ജലനഷ്ടം ഒഴിവാക്കാനായി സസ്യങ്ങള്‍ സ്റ്റൊമേറ്റകള്‍ അടയ്ക്കും. കൂടാതെ മഴയും കാറ്റുമുള്ളപ്പോള്‍ പത്രപോഷണം ഒഴിവാക്കുക. കാരണം മഴമൂലം കൊടുക്കുന്ന വളം ഒലിച്ചുനഷ്ടപ്പെടാം. അതുപോലെ കാറ്റ് മൂലം വളപ്രയോഗ ദിശയുടെ ഗതി തന്നെ മാറിപ്പോകാം. വളലായനിക്കൊപ്പം ചില വെറ്റിംഗ് ഏജന്റുകള്‍ കൂടി ചേര്‍ത്ത് നല്‍കുന്നത് വളപ്രയോഗത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. പലതരം വെറ്റിംഗ് ഏജന്റുകള്‍ ഇതിനായി വിപണിയില്‍ ലഭ്യമാണ്. നല്‍കുന്ന വളം കൃത്യമായി ഇലകളില്‍ ഒഴുകിപരന്ന് എല്ലാ സ്റ്റൊമേറ്റുകളില്‍ എത്താനും ഇലകളോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കാനും ഈ വെറ്റിംഗ് ഏജന്റുകള്‍ സഹായിക്കും. 1 ലിറ്റര്‍ വളലായനിക്ക് 1 എംഎല്‍ വെറ്റിംഗ് ഏജന്റ് എന്നതാണ് കണക്ക്.

ചെടിക്ക് ആവശ്യമായ മുഴുവന്‍ വളങ്ങളും ഇലകളിലൂടെ നല്‍കുക എന്നത് പ്രായോഗികമായ കാര്യമല്ല. അതുകൊണ്ട് തന്നെ മണ്ണിലും ഇലകളിലും വളം നല്‍കുന്ന തരത്തില്‍ വളപ്രയോഗം ക്രമീകരിക്കണം. ഇലകളിലൂടെ വളം നല്‍കുക എന്നത് ഒരിക്കലും മണ്ണിലൂടെ നല്‍കുന്നതിന് ഒരു പകരമാകുകയല്ല, മറിച്ച് അതിനെ പിന്താങ്ങുന്ന ഒരു പരിപാലന മുറയാണ് എന്നതാണ്. സംയോജിത മട്ടുപ്പാവ് തോട്ടങ്ങളില്‍ പത്രപോഷണ വളപ്രയോഗ രീതി ഫലപ്രദമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി

 

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: രുചിയേറുംഇലന്തപ്പഴം വീട്ടിലും കൃഷി ചെയ്യാം

English Summary: Fertilize the leaves Is it necessary for plants?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds