<
  1. Farm Tips

നിങ്ങളുടെ ചെടികളെ സംരക്ഷിക്കാൻ അത്ഭുതകരമായ മഞ്ഞൾ ഉപയോഗങ്ങൾ

ഇന്ത്യൻ പാചകരീതികളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് മഞ്ഞൾ. ഈ സൂപ്പർഫുഡിൽ ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസെപ്റ്റിക് പ്രോപ്പർട്ടികൾ എന്നിവ അടങ്ങിയിട്ടുണ്ട്,

Saranya Sasidharan
Amazing uses of turmeric to protect your plants
Amazing uses of turmeric to protect your plants

ഇന്ത്യൻ പാചകരീതികളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് മഞ്ഞൾ. ഈ സൂപ്പർഫുഡിൽ ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസെപ്റ്റിക് പ്രോപ്പർട്ടികൾ എന്നിവ അടങ്ങിയിട്ടുണ്ട്, കൂടാതെ ക്യാൻസറിനെ ചെറുക്കാനും തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന സംയുക്തങ്ങളുണ്ട്. എന്നാൽ ഇത് പൂന്തോട്ടത്തിൽ ഉപയോഗപ്രദമാകുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കണ്ടെത്താൻ ഈ മഞ്ഞൾ ഉപയോഗങ്ങൾ കാണുക!

1. കീടനാശിനി
മഞ്ഞൾ നമുക്ക് ഒരു സൂപ്പർഫുഡ് ആണ്, പക്ഷേ ഉറുമ്പുകളും മറ്റ് കീടങ്ങളും അതിനെ വെറുക്കുന്നു. കീടങ്ങളെ, പ്രത്യേകിച്ച് ഉറുമ്പുകളെ തുരത്താൻ, ചെടിയുടെ ചുവട്ടിലും ഇലകളിലും കുറച്ച് മഞ്ഞൾപ്പൊടി വിതറുക. ഓർക്കുക, ഓർഗാനിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക

2. മുറിവുകൾ സുഖപ്പെടുത്തുക
പൂന്തോട്ടപരിപാലനത്തിനിടെ നിങ്ങൾക്ക് എപ്പോഴെങ്കിലും പരിക്കേറ്റാൽ, സ്വാഭാവികവും സുരക്ഷിതവുമായ രോഗശാന്തിക്കായി, ഒന്നുകിൽ കട്ടിയുള്ള മഞ്ഞൾപ്പൊടി പേസ്റ്റ് പുരട്ടുകയോ മഞ്ഞൾപ്പൊടി വിതറുകയോ ചെയ്യുക. മഞ്ഞൾപ്പൊടി ഏതെങ്കിലും ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് രോഗങ്ങളെ തടയും.

3. കീടങ്ങളുടെ കടികൾക്ക്
പൂന്തോട്ടത്തിൽ ജോലി ചെയ്യുമ്പോൾ കീടത്തിന്റെ കടിയേറ്റോ? 2 ടീസ്പൂൺ മഞ്ഞൾപ്പൊടിയിൽ കുറച്ച് വെള്ളം ചേർത്ത് കടിയേറ്റ ഭാഗത്ത് നേരിട്ട് പുരട്ടുക. മഞ്ഞൾ വേഗത്തിൽ ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുകയും ചൊറിച്ചിൽ കുറയ്ക്കുകയും വീക്കം സുഖപ്പെടുത്തുകയും ചെയ്യുന്നു.

4. പ്രകൃതിദത്ത കുമിൾനാശിനി
മിക്ക തോട്ടക്കാരും ചെടികളിൽ ഫംഗസ് രോഗങ്ങളെ അഭിമുഖീകരിക്കുന്നു, സിന്തറ്റിക് ആന്റിഫംഗൽ ചികിത്സകളേക്കാൾ മഞ്ഞൾ ഉപയോഗിക്കുന്നത് എല്ലായിപ്പോഴും സുരക്ഷിതമായ ഓപ്ഷനാണ്. രോഗം ബാധിച്ച ഭാഗത്ത് അൽപം മഞ്ഞൾ വിതറിയാൽ മതി. നിങ്ങൾക്ക് മഞ്ഞളിന്റെ പേസ്റ്റിന്റെ നേർത്ത കോട്ട് പുരട്ടാം.

5. ചെടിയുടെ മുറിവുകൾ സുഖപ്പെടുത്തുക
മഞ്ഞൾ അതിന്റെ രോഗശാന്തി ഗുണങ്ങൾക്ക് പേരുകേട്ടതാണ്, കൂടാതെ ചെടികൾക്ക് കേടുകൾ, ഒടിഞ്ഞ ശാഖകൾ, മൃഗങ്ങളുടെ മുറിവുകൾ,തുടങ്ങിയ വിവിധതരത്തിനുള്ള പരിഹാരമാണ്. കട്ടിയുള്ള പേസ്റ്റ് പുരട്ടിയാൽ അവ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും.

6. സ്വാഭാവിക ചായം
മഞ്ഞൾ ഒരു പ്രകൃതിദത്ത ചായമാണെന്നത്നിങ്ങൾക്കറിയാമല്ലോ, നിങ്ങളുടെ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ ചായം പൂശുന്നത് വളരെ എളുപ്പമാണ്. മനോഹരമായ സ്വാഭാവികമായ കളർ കിട്ടുന്നതിന് വേണ്ടി വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിയ ശേഷം ഉപയോഗിക്കാം.

English Summary: Amazing uses of turmeric to protect your plants

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds