അടുക്കളത്തോട്ടങ്ങള്‍ക്ക് വളമായി വാഴപ്പഴത്തൊലി 

Thursday, 03 May 2018 06:04 By KJ KERALA STAFF
വാഴപ്പഴത്തിൻ്റെ  ഗുണത്തെക്കുറിച്ചു നമുക്കെല്ലാം അറിവുള്ളതാണ്.ഏറെ  രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നു എന്നത് വാഴപ്പഴത്തെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. എന്നാൽ നമ്മൾ  കഴിച്ചിട്ട് വലിച്ചെറിയുന്ന വാഴപ്പഴത്തിൻ്റെ  തൊലി അടുക്കളത്തോട്ടങ്ങള്‍ക്ക് മികച്ച വളമാണ് എന്നത് എത്രപേർക്കറിയാം. ഇതിൽ പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, മാംഗനീസ്, സള്‍ഫര്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ നല്ലൊരുജൈവ വളമായിഉപയോഗിക്കാം. 
വാഴപ്പഴത്തൊലി ഉണക്കി ചെറുകഷ്ണങ്ങളാക്കിയോ പൊടിച്ചോ ചട്ടികളിലും ഗ്രോബാഗുകളിലും വളമായി ഉപയോഗിക്കാം. നാലഞ്ച് വാഴപ്പഴത്തൊലി ഉണക്കി മൂന്നുമുട്ടയുടെ തോട് ചേര്‍ത്ത് നന്നായി പൊടിച്ചു അതിൽ ഒരു ടീസ്പൂൺ ഇന്തുപ്പ് ചേർത്ത് ദ്രവവളവുമുണ്ടാക്കാം. ഒരു കുപ്പിയില്‍ ഹാന്‍ഡ് സ്‌പ്രേയറില്‍ കൊള്ളുന്നത്ര വെള്ളമെടുക്കുകയും മേല്‍പ്പറഞ്ഞ മിശ്രിതം അതിലിട്ട് നന്നായി കുലുക്കി അടിയാന്‍ വയ്ക്കുക. നാലഞ്ചുമണിക്കൂറിനുശേഷം ലായനി അരിച്ച് സ്‌പ്രേയറില്‍ നിറച്ച് ചെടികളില്‍ നേരിട്ട് തളിക്കാതെ ചുവടിനുചുറ്റും മണ്ണില്‍ തളിക്കുക. വലിയ കൃഷിയിടങ്ങളില്‍ ഈ മിശ്രിതം ചുവട്ടില്‍ ഒഴിക്കുകയും ചെയ്യാം. 

CommentsMore Farm Tips

Features

തൊട്ടതെല്ലാം പൊന്നാക്കി ബീന

May 17, 2018 Success Story

സമയം ഉച്ചയ്ക്ക് മൂന്നു മണിയോടടുക്കുന്നു. ബീന ഫാമില്‍ കറവയിലാണ്. കറവയന്ത്രമുണ്ട്! പക്ഷെ- കറന്റില്ല.

ഗോശാല ബിനുവിൻ്റെ  വിശേഷങ്ങള്‍

May 17, 2018 Success Story

കൃഷി സംസ്‌കാരമാണ്. ജീവിതമാകണം - ഒപ്പം ജീവസന്ധാരണ മാര്‍ഗ്ഗവുമാകണം. കൃഷി പലവിളകളെ അടിസ്ഥാനമാക്കിയാകും അറിയപ്പെടുക. തെങ്ങധിഷ്ഠിത കൃഷി, നെല്ലധിഷ്ഠിത കൃഷി …

അവരുടെ സങ്കടം ആരറിയാൻ

May 14, 2018 Feature

ആലപ്പുഴ : നൂറുമേനി വിളവ് കിട്ടിയപ്പോൾ വിളവനു വിപണിയില്ല. ചേർത്തല കഞ്ഞിക്കുഴിയിലെ ഇളവൻ കർഷർ പ്രതിസന്ധിയിൽ. സീസൺ അനുസരിച്ചു കൃഷി ചെയ്യുന്ന കർഷകർ അനുഭവി…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.