മാവിൽ നിറച്ചും മാങ്ങകൾ ഉണ്ടാകുവാൻ നിരവധി മാർഗങ്ങൾ തേടുന്നവരാണ് നമ്മൾ. അത്തരത്തിൽ നിറയെ കായ്ഫലം ലഭ്യമാക്കുവാൻ നാം അനുവർത്തിക്കേണ്ട കുറച്ചു രീതികളാണ് ഇവിടെ പറയുന്നത്.നല്ല കായ്ഫലം ലഭ്യമാക്കുവാൻ മാവിൻറെ ഉയരം ക്രമീകരിക്കുന്നത് മികച്ച വഴിയാണ്.
പ്രധാനമായും കൊമ്പുകോതൽ വഴിയാണ് മാവിൻറെ വളർച്ച കർഷകർ നിയന്ത്രിക്കുന്നത്. മാവിൻറെ ഉണങ്ങിയതും, ആരോഗ്യം ഇല്ലാത്തതുമായ കമ്പുകൾ വെട്ടി കൊടുക്കുന്നതാണ് കൊമ്പുകോതൽ അഥവാ പ്രൂണിങ് വഴി ചെയ്യുന്നത്. ഇത്തരത്തിൽ ആരോഗ്യമില്ലാത്ത കൊമ്പുകൾ പ്രൂൺ ചെയ്യുന്നത് വഴി മാവ് നല്ല കരുത്തോടെ വളരുകയും, നിറയെ പൂക്കൾ ഉണ്ടാക്കുകയും ചെയ്യും.
മാവിൽ ഏകദേശം മൂന്ന് നാല് കൊല്ലത്തിനിടെ ഒരു പ്രാവശ്യം മാത്രം ഇങ്ങനെ ചെയ്താൽ മതി. പ്രൂണിങ് പോലെതന്നെ മാവിൻറെ വളർച്ച നിയന്ത്രിക്കുന്ന മറ്റൊരു രീതിയാണ് ട്രെയിനിങ്. മാവ് ഏകദേശം 7 അടി ഉയരം ആകുന്നതുവരെ തുടരുന്ന ഒരു പ്രക്രിയയാണ് ഇത്. മാവിൻ തൈകൾ നട്ടു ഏകദേശം ഒരു മീറ്റർ പൊക്കം ആകുമ്പോൾ തല ഭാഗം നുള്ളി കളയണം. നാലു ശാഖകൾ വരെ വളരാൻ അനുവദിക്കുക. തല ഭാഗം തള്ളിക്കളയുന്നത് വഴി ധാരാളം ശിഖരങ്ങൾ ഉണ്ടാകും. സാധാരണ ഇതു നടത്താൻ ഏറ്റവും അനുയോജ്യമായ കാലയളവ് ആയി കർഷകർ പറയുന്നത് മഴ തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള മാസം അതായത് മെയ് മാസത്തിലാണ്. ജൂൺ ആദ്യവാരം ചെയ്യുന്നതിലും തെറ്റില്ല. അടുത്ത വർഷമാകുമ്പോഴേക്കും തലപ്പുകൾ വെട്ടിയൊതുക്കിയാൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുന്നതിന് ഈ പ്രക്രിയ മാവിനെ പ്രേരിപ്പിക്കുന്നു. ശാഖകൾ വെട്ടിയൊതുക്കി കഴിഞ്ഞാൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതമോ കോപ്പർ ഓക്സിക്ലോറൈഡോ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. കൊമ്പുകോതൽ അല്ലെങ്കിൽ ട്രെയിനിങ് വർഷത്തിൽ ഒന്ന് എന്ന രീതിയിൽ ചെയ്താൽ മതി. ട്രെയിനിങ് ചെയ്യുമ്പോൾ നനച്ചു കൊടുക്കുവാൻ മറക്കരുത്. നല്ല കായ്ഫലം ലഭ്യമാകാൻ ഇതു മാത്രമല്ല കൃത്യമായ വള പ്രയോഗ രീതികളും അനുവർത്തിക്കുക.
We are looking for many ways to make mangoes stuffed with flour. Here are some tips to help you get the most out of your meal.
നല്ല ബഡ് തൈകൾ തെരഞ്ഞെടുക്കുന്നതാണ് അടിസ്ഥാനമായി ചെയ്യേണ്ടത്. മാവ് തളിർത്ത് പൂവിടുന്ന സമയത്ത് എഗ്ഗ് അമിനോ ആസിഡ് നാലു മില്ലി/ ലിറ്റർ എടുത്ത് ഇലകളിൽ തളിച്ചു കൊടുക്കുന്നതും നല്ലതാണ്. കണ്ണി മാങ്ങയുടെ ആദ്യഘട്ടത്തിലും ഇത് ചെയ്യാവുന്നതാണ്.പൂവ് ഇടുന്ന ഈ കാലയളവിൽ പുക കൊള്ളിക്കുന്നതും നല്ലതാണ്.
Share your comments