വര്‍ഷം മുഴുവന്‍ പുഷ്പിച്ച് കായ് പിടിക്കുന്ന സ്വഭാവമുള്ള അറസാബോയ് ബ്രസീലില്‍ നിന്നുള്ള പേര വര്‍ഗസസ്യമാണ്. ഒരാള്‍ ഉയരത്തില്‍ താഴേയ്‌ക്കൊതുങ്ങിയ ശാഖകളുമായി വളരുന്ന ഇവയില്‍ ഏക പത്രങ്ങളായ ചെറിയ ഇലകളാണ് കാണുന്നത്. ഇലക്കവിളുകളില്‍ വിരിയുന്ന വെള്ള പൂക്കള്‍ക്ക് നേര്‍ത്ത സുഗന്ധവുമുണ്ട്.
കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞ നിറമായി തീരും. പുളികലര്‍ന്ന മധുരവും സുഗന്ധവും പഴങ്ങള്‍ക്കുണ്ട്. പഴങ്ങള്‍ ജ്യൂസാക്കിയോ നേരിട്ടോ കഴിക്കാം. മൂപ്പെത്തുന്നതിനു മുമ്പ് കായ്കള്‍ അച്ചാറിടാനും നല്ലതാണ്.
അറസാബോയ് പഴങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ കിളിര്‍പ്പിച്ചെടുത്ത തൈകള്‍ നട്ടു വളര്‍ത്താം. വെള്ളക്കെട്ടില്ലാത്ത വളക്കൂറുള്ള ഏതു സ്ഥലത്തും ഇവ വളര്‍ത്താം. മൂന്നു വര്‍ഷം കൊണ്ട് ചെടികളില്‍ കായ്കള്‍ പിടിച്ച് തുടങ്ങും. വലിയ ചെടിച്ചട്ടിയില്‍ അലങ്കാര സസ്യം പോലെയും അറസാബോയ് വളര്‍ത്താം.
വിദേശ പഴങ്ങളിൽ ഇനി ജബോട്ടിക്കാബാ എന്ന മരമുന്തിരിയും
മാധുര്യമേറുന്ന മൾബറി പഴങ്ങൾ ആരോഗ്യ ഗുണങ്ങളുടെ കലവറ..
#krishijagran #kerala #farmtips #arasaboy #cultivation
Share your comments