1.ഇലപ്പുള്ളി രോഗം
സർവ്വസാധാരണയായി വാഴകളിൽ കാണപ്പെടുന്ന രോഗമാണ് ഇലപ്പുള്ളി രോഗം. ഇലപ്പുള്ളി രോഗം പ്രതിരോധിക്കുന്നതിനായി ഇലകളിൽ സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചു കൊടുത്താൽ മതി.
2. വാഴയിൽ കാണപ്പെടുന്ന തടപ്പുഴു വിൻറെ ആക്രമണം
തടപ്പുഴുവിൻറെ ആക്രമണം തടയുവാൻ വേണ്ടി വാഴ തടം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ചെളി അഴുകിയ രീതിയിൽ വാഴത്തോട്ടത്തിൽ കിടക്കുവാൻ പാടില്ല. വാഴത്തട രണ്ടായി പിളർന്നു അതിൽ മിത്ര കുമിൾ ആയ ബിവേറിയ ബാസിയാന വിതറി വാഴത്തോട്ടത്തിൽ കെണി ഒരുക്കുന്നതും അത്യുത്തമമാണ്. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്ലോർപ്പെറിഫോസ് എന്ന രാസകീടനാശിനി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് വാഴപ്പള്ളിയിൽ ഒഴിച്ച് കൊടുത്താൽ മതി.
3. വാഴയിലെ അഴുകൽ രോഗം
വാഴയിൽ കാണപ്പെടുന്ന മാണം അഴുകൽ രോഗം തടയുവാൻ വേണ്ടി കോപ്പർ ഓക്സി ക്ലോറൈഡ് ആണ് ഉത്തമം. വാഴ കൈകൾ കരിഞ്ഞുണങ്ങി പോകുന്നതാണ് ഇതിൻറെ ലക്ഷണം.
Copper oxychloride is the best way to prevent yeast infection in bananas. The symptom of this is dry hands on the banana. When this happens, mix 3 g of copper oxychloride in one liter of water and pour it on the bottom of the banana.
ഇങ്ങനെ വരുമ്പോൾ 3ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വാഴ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.
Share your comments