കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യ മിത്ര ജീവാണുക്കളെ കൂടുതൽ കാലം സൂക്ഷിക്കാനും, കൃഷിയിടത്തിൽ ഫലപ്രദമായി വിനിയോഗിക്കാനും മികച്ചതാണ്.
സൗകര്യപ്രദമായി ഇത് കൊണ്ടു നടക്കുവാനും, കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കുവാൻ സാധിക്കും. മറ്റു വളങ്ങളെക്കാൾ കാര്യക്ഷമമാണ് ബയോ ക്യാപ്സൂളുകൾ. കുടക് മേഖലയിലെ എസ്റ്റേറ്റുകളിൽ ധാരാളമായി ഇവ ഇന്ന് ഉപയോഗിക്കുന്നുണ്ട്. പല കർഷകരും ട്രൈക്കോഡർമക്കും സുഡോമോണസിനും പകരം ബയോ ക്യാപ്സൂളുകൾ തങ്ങളുടെ കൃഷിയിടത്തിൽ ഉപയോഗിക്കുന്നുമുണ്ട്. വർദ്ധിച്ചു വരുന്ന തൊഴിലാളി ക്ഷാമത്തിനും, കൂലി ചെലവിനും ഇവ പരിഹാരമാർഗം കൂടിയാണ്.
Bio capsule technology is preferred. It is a technology that stores gelatin capsules at high concentrations of microorganisms that are beneficial to agriculture.
ജീവാണു മിശ്രിതങ്ങളെ ക്യാപ്സൂൾ രൂപത്തിലാക്കി വിപണിയിലെത്തിക്കുന്ന ധാരാളം അഗ്രി സ്റ്റാർട്ടപ്പുകൾ നമ്മുടെ നാട്ടിൽ ഇന്നുണ്ട്. പി ജെ പി ആർ മിശ്രിതം അടങ്ങിയ പവർ ക്യാപ്, സസ്യവളർച്ച ഉത്തേജിപ്പിക്കുന്ന പിജിപിആർ മിശ്രിതം, കുമിൾബാധയെ ചെറുകുന്ന് ട്രൈക്കോഡെർമ ക്യാപ് തുടങ്ങിയവ ഇന്ന് വിപണിയിൽ ലഭ്യമാണ്.
Share your comments