കേരളത്തിലെ ജലാശയങ്ങൾക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ചിരസ്ഥായിയായ ഒരു കളയാണ് കുളവാഴ. പ്രകൃതിക്ക് ദോഷം ചെയ്യാത്ത വിധം കുളവാഴ നിയന്ത്രിക്കാനായി നിരവധി മാർഗങ്ങൾ കർഷകർ അവലംബിക്കാറുണ്ട്. കുളവാഴ നിയന്ത്രണവിധേയമാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന രണ്ടുകാര്യങ്ങളാണ് കശുവണ്ടി എണ്ണയും, ഫ്യൂസേറിയം പാലിഡോറോസിയം എന്ന കുമിളും.
5 ശതമാനം വീര്യമുള്ള കശുവണ്ടി എണ്ണ തളിച്ചതിനു ശേഷം 5 ശതമാനം വീര്യമുള്ള ഫ്യൂസേറിയം പാലിഡോറോസിയം (40 ശതമാനം വീര്യമുള്ള വെള്ളത്തിൽ കലക്കുന്ന പൊടി) കൂടി തളിച്ചുകൊടുക്കുന്നത് കുളവാഴക്കെതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്. ആവശ്യമെന്നു കണ്ടാൽ രണ്ടാഴ്ചയ്ക്കുശേഷം ഒരുതവണകൂടി കുമിൾ ലായനി തളിച്ചു കൊടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കുളവാഴത്തടത്തില്‍ പച്ചക്കറി വളര്‍ത്താം
5 ശതമാനം വീര്യമുള്ള കശുവണ്ടി എണ്ണ എങ്ങനെ തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
10 ലിറ്റർ എമൾഷൻ തയ്യാറാക്കുവാൻ വേണ്ട കാര്യങ്ങൾ
1. കശുവണ്ടി എണ്ണ - 500 മില്ലി ലിറ്റർ
2. 50 ഗ്രാം ബാർസോപ്പ്
തയ്യാറാക്കുന്ന വിധം
ബാർസോപ്പ് ചെറുതായി ചീകി അരിഞ്ഞതിനുശേഷം 500 മില്ലി ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. ഇതിലേക്ക് 500 മില്ലി ലിറ്റർ കശുവണ്ടി എണ്ണ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിൽ നിന്നും ഒരു ലിറ്റർ എടുത്ത് 9 ലിറ്റർ വെള്ളം ചേർത്താൽ കശുവണ്ടി എണ്ണയുടെ 5 ശതമാനം വീര്യമുള്ള ലായനി ലഭിക്കും.
Cashew oil and Fusarium palidorosium are the two most commonly used fungicides for common water hyacinth control.
പ്രത്യേക നിർദ്ദേശങ്ങൾ
കശുവണ്ടി എണ്ണ, ഫ്യൂസേറിയം പാലിഡോറോസിയം എന്നിവ കളിക്കുന്നതിനിടയിൽ അരമണിക്കൂർ സമയം നൽകുക. നീരൊഴുക്കുള്ള ജലാശയങ്ങളിൽ കയർ /തെങ്ങോല എന്നിവകൊണ്ട് തട ഇടുന്നത് നല്ലൊരു നിയന്ത്രണ രീതിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: കുളവാഴ കൊണ്ടുള്ള യോഗ മാറ്റ് ഇനി ആഗോള വിപണിയിലേക്ക്
Share your comments