ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കൃഷി ചെയ്യാൻ ഏറ്റവും മികച്ച വിളയായി കണക്കാക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഇടുക്കി ജില്ലയിലാണ് നിലവിൽ ഗ്രാമ്പൂ വ്യാപകമായി കൃഷി ചെയ്തു വരുന്നത്. സ്ഥിരമായി കായ്ക്കുന്നതും, നല്ല വിളവ് തരുന്നതുമായ മാതൃവൃക്ഷങ്ങളിൽ നിന്നുള്ള വിത്തുകളാണ് ഇതിൻറെ തൈ ഉൽപ്പാദനത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നത്.
ഗ്രാമ്പൂ കൃഷിയിൽ മികച്ച വിളവ് നൽകുവാൻ അനുവർത്തിക്കേണ്ട കൃഷിരീതി
ഗ്രാമ്പൂ തൈകൾ നടുന്നതിന് ഒരു മാസം മുൻപ് തന്നെ 6*6 മീറ്റർ അകലത്തിൽ 60* 60* 60 സെൻറീമീറ്റർ വലുപ്പത്തിൽ ആദ്യം കുഴികൾ എടുക്കണം. മേൽമണ്ണും കമ്പോസ്റ്റും ചേർത്ത മിശ്രിതം കൊണ്ട് കുഴി നിറയ്ക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രാമ്പൂ വീട്ടില്‍ ഉണ്ടോ? അറിയണം ഈ കാര്യങ്ങള്‍
ഇതിനുശേഷം തൈകൾ കുഴിയിൽ നടാം. തണൽ നൽകുവാൻ വാഴയോ ശീമക്കൊന്നയോ നടാവുന്നതാണ്. വേനൽക്കാലത്തും മഴ ഇല്ലാത്തപ്പോഴും പതിവായി നനച്ചു കൊടുക്കേണ്ടത് അനിവാര്യമാണ്. 15 വർഷം വളർച്ചയെത്തിയ ഗ്രാമ്പൂ മരത്തിന്, മരം ഒന്നിന് എന്ന അളവിൽ 651 ഗ്രാം യൂറിയ, 1388 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 1252 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നതോതിൽ വളങ്ങൾ നൽകണം. വള പ്രയോഗത്തിന്റെ ആദ്യഘട്ടം മെയ് - ജൂൺ മാസങ്ങളിൽ നടത്തണം ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് യഥാക്രമം 375 ഗ്രാം, 694 ഗ്രാം, 626 ഗ്രാം ഒരു മരത്തിന് എന്ന അളവിൽ ചേർക്കുക.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൻ തോട്ടത്തിൽ ഗ്രാമ്പൂ കൃഷിചെയ്യാം
Cloves are considered to be one of the best crops to cultivate from June to August.
രണ്ടാമത്തെ വളപ്രയോഗം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ്. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 325 ഗ്രാം, 694 ഗ്രാം, 626 ഗ്രാം എന്ന അളവിൽ ചേർക്കുക. മരം ഒന്നിന് 15 കിലോ എന്ന തോതിൽ ജൈവവളം ഓരോവർഷവും ചേർത്തു കൊടുക്കുന്നത് മികച്ച വിളവിന് കാരണമാകുന്നു. അമ്ലാംശം കൂടുതലുള്ള മണ്ണിൽ വള പ്രയോഗത്തിന് രണ്ടാഴ്ച മുൻപ് ഡോളോമൈറ്റ് ചേർത്തുകൊടുക്കണം. വളർച്ചയെത്തിയ ഗ്രാമ്പൂ തൈകൾക്ക് മരം ഒന്നിന് 43 ഗ്രാം യൂറിയ, 100 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 83 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ വളങ്ങൾ നൽകാവുന്നതാണ്. വളപ്രയോഗം നടത്തേണ്ടത് രണ്ടു ഘട്ടങ്ങളിലായാണ്. ആദ്യഘട്ട വളപ്രയോഗം മെയ് മാസത്തിൽ നടത്താം.
ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 22 ഗ്രാം, 50 ഗ്രാം, 42 ഗ്രാം തൈ ഒന്നിന് എന്ന അളവിൽ ചേർക്കുക. രണ്ടാമത്തെ വളപ്രയോഗം ഒക്ടോബർ മാസം നടത്തണം. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 21 ഗ്രാം, 50 ഗ്രാം, 40 ഗ്രാം എന്ന അളവിൽ ചേർക്കാം. ഇതുകൂടാതെ പുതയിട്ട് നൽകുവാനും കളനിയന്ത്രണം കൃത്യസമയങ്ങളിൽ നടത്തുവാൻ ശ്രദ്ധിക്കുക. പൂർണ്ണവളർച്ചയെത്തിയ മരത്തിൻറെ ഉണങ്ങിയതും രോഗബാധിതമായ കൊമ്പുകൾ നീക്കം ചെയ്ത് ബോർഡോ മിശ്രിതം പുരട്ടുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: അത്താഴത്തിന് ശേഷം രണ്ട് ഗ്രാമ്പൂ കഴിക്കാം;ആരോഗ്യഗുണങ്ങൾ നിരവധി
Share your comments