കേരളത്തിൽ പുതിയതായി വളർന്നു വന്ന കാർഷിക സംസ്കാരം പുതിയ പല കൃഷി രീതികളും മാധ്യമങ്ങളും കൊണ്ട് വന്നതിൽ ഒന്നാണ് ചകിരിചോർ അഥവാ കോകോ പിറ്റ്. അടുക്കളത്തോട്ടങ്ങളിലും മട്ടുപ്പാവു കൃഷിയിലും എന്ന് വേണ്ടാ ഏതു രീതിയിൽ ഉള്ള കൃഷിയിലും ചകിരിചോർ ഒരു അവിഭാജ്യ ഘടകമായി തീർന്നിരിക്കുകയാണ്.
യഥാർത്ഥത്തിൽ എന്താണ് ചകിരിചോറിന്റെ ഉപയോഗം അത് ഒഴിച്ച് കൂടാൻ വയ്യാത്തതാണോ നമുക്കു നോക്കാം . മണ്ണിന്റെ ലഭ്യത കുറവുള്ള കർഷകരെ ഉദ്ദേശിച്ചാണ് ചകിരിചോർ കൃഷിയിൽ നിർദേശിക്കുന്നത്. നഗരങ്ങളിലും നഗരങ്ങളിലും മറ്റും താമസിക്കുന്നവർക്ക് മണ്ണിന്റെ പോരായ്മ തീർക്കാൻ ചകിരിച്ചോറും ജൈവ വളങ്ങളും കുറച്ചുമണ്ണും ഉണ്ടെങ്കിൽ നന്നായി കൃഷി ചെയ്യാൻ സാധിക്കും. ഇതിനുവേണ്ടി നിരവധി കമ്പനികൾ ചകിരിച്ചോർ ഉണക്കി പ്രോസസ്സ് ചെയ്തത് ബ്ലോക്കുകൾ ആക്കി വിൽക്കുന്നുണ്ട് .
ചകിരിചോറിന്റെ പ്രധാന ഉപയോഗം ടെറസ് കൃഷിയിൽ ആണ് മണ്ണിനേക്കാൾ ഭാരം കുറഞ്ഞ ചകിരിച്ചോർ ഉപയോഗിച്ച് ഗ്രോ ബാഗുകൾ നിറയ്ക്കുമ്പോൾ ടെറസിന് ഭാരം കൂടില്ല എന്നത് ഒരു ഗുണകരമായ വസ്തുതയാണ്. വെള്ളം സംഭരിച്ചു വയ്ക്കാൻ കഴിവുള്ള ചകിരിച്ചോർ ബാഗുകളിൽ ഉപയോഗിച്ചാൽ നനയുടെ തോത് കുറയ്ക്കാം എന്നത് ഒരു പ്ലസ് പോയിന്റ് ആണ്. പോട്ടിങ് മിശ്രിതം ആയി ചകിരിച്ചോർ ഉപയോഗിക്കുന്നത് വിത്തുകൾ മുളയ്ക്കുന്നതിന് കൂടുതൽ സഹായകമാകും. മാത്രമല്ല ഒരു തവണ ഉപയോഗിച്ച ചകിരിച്ചോർ രണ്ടും മൂണും തവണ വീണ്ടും ഉപയോഗിക്കാൻ കഴിയും.
യാഥാർഥ്യത്തിൽ കരിയിലകളുടെ ധർമമാണ് ചകിരിച്ചോർ ചെയ്യുന്നത് എന്നാൽ കരിയില പൊടിഞ്ഞു വളമാകുന്നതിനും മണ്ണാകുന്നതിനും കാലതാമസം എടുക്കുന്നതിനാൽ ചകിരിച്ചോറാണ് കൂടുതൽ സൗകര്യം. ചകിരിച്ചോർ ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം വീട്ടിൽ ഉണ്ടാക്കുന്ന ചകിരിയോ ചകിരിച്ചോറിലോ ധാരാളം പുളിപ്പ് ഉള്ളതിനാൽ ഉപയോഗിച്ചാൽ പച്ചക്കറികൾക്ക് ദോഷകാര്യമായി ബാധിക്കും. അതുപോലെ വാങ്ങുന്ന ചകിരിച്ചോറും രണ്ടോ മൂന്നോ തവണ കഴുകി ഉപയോഗിക്കുന്നതാണ് ഉത്തമം
Share your comments