സസ്യങ്ങളുടെ വളർച്ചയെ വേഗത്തിൽ ആക്കുന്ന ജൈവ മിശ്രിതമാണ് കോക്കനട്ട് ബട്ടർ മിൽക്ക്. ഇത് സസ്യങ്ങളുടെ വളർച്ചയെ ഉദ്ദീപിപ്പിക്കുന്ന അതോടൊപ്പം പൂക്കളുടെ ഉല്പാദനം കൂടുകയും, നല്ല രീതിയിൽ വിളവ് നൽകാൻ സസ്യങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. കീടരോഗ നിയന്ത്രണത്തിന് ഒരുപരിധിവരെ തടയിടാൻ കോക്കനട്ട് ബട്ടർ മിൽക്ക് മിശ്രിതം ഉചിതമാണ് ആണ് ഉപകാരപ്രദമാണ്.
കോക്കനട്ട് ബട്ടർ മിൽക്ക് തയ്യാറാക്കുവാൻ വേണ്ട ചേരുവകൾ
- 5 ലിറ്റർ സംഭാരം
- ഒരു ലിറ്റർ കരിക്കിൻവെള്ളം
- ചിരകിയ തേങ്ങ രണ്ട് കിലോഗ്രാം പഴച്ചാറ് ഒരു ലിറ്റർ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കരിക്കൻ വെള്ളമെടുത്ത് അതിലേയ്ക്ക് സംഭാരം ചേർക്കുക. ഇത് നല്ലവണ്ണം ഇളക്കി ചേർക്കുക. തുടർന്ന് ചിരകിയ തേങ്ങയും പഴച്ചാറും ചേർത്ത് നൈലോൺ തുണിയിൽ കിഴികെട്ടി ഇതിൽ മുക്കി വയ്ക്കുക.ഏഴു ദിവസം കൊണ്ട് നല്ലവണ്ണം ഇത് പുളിച്ചിട്ടുണ്ടാകും.നൈലോൺ കിഴിയിലുള്ള വസ്തുക്കൾ പലപ്രാവശ്യം ഉപയോഗിക്കാവുന്നതാണ്.
Coconut buttermilk is an organic compound that accelerates plant growth. It stimulates plant growth as well as increases flower production and enables plants to produce good yields.
ഒരു ലിറ്ററിൽ 30 മുതൽ 50 മില്ലി ലായിനിയാന്ന് ചേർക്കേണ്ടത്. ഒരേക്കറിൽ അഞ്ചുമുതൽ 10 ലിറ്റർ എന്ന കണക്കിൽ ചേർത്തു കൊടുക്കുകയും ആവാം.
Share your comments