തെങ്ങിൻ തടത്തിന് ആവശ്യത്തിന് ജൈവവളം ലഭ്യമാക്കുവാൻ തെങ്ങിൻതോട്ടത്തിൽ പച്ചില ചെടികൾ വളർത്തുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. തെങ്ങിൻ തടത്തിൽ പയർ വർഗ്ഗത്തിൽപെട്ട പച്ചില വള ചെടികൾ 100ഗ്രാം വിത്ത് വിതയ്ക്കുക.
മെയ് മാസത്തിൽ വിതയ്ക്കുന്ന വിത്ത് ഏകദേശം നാല് മാസങ്ങൾക്കുശേഷം അതായത് സെപ്റ്റംബർ ഒക്ടോബർ കാലയളവിൽ പുഷ്പിക്കാൻ ആരംഭിക്കുന്നു. ഇവ മുറിച്ചെടുത്ത് തടത്തിൽ തന്നെ ചേർത്ത് തടം മൂടുക.ഇപ്രകാരത്തിൽ പച്ചിലവള ചെടികൾ വളർത്തുന്നത് വഴി ഏകദേശം 25 കിലോഗ്രാം വരെ പച്ചിലവളവും അതുവഴി 175 ഗ്രാം സസ്യ പോഷക മൂലകമായ പാക്യജനകവും ലഭിക്കുന്നു.
വളരെ വേഗത്തിൽ വളരുന്ന പയർ വർഗ്ഗത്തിപ്പെട്ട പച്ചില വള ചെടിയാണ് ശീമകൊന്ന. വളർന്നുവരാൻ ബുദ്ധിമുട്ടുള്ള ചൊരിമണൽ പ്രദേശത്തുള്ള തെങ്ങിൻതോപ്പിലും ശീമക്കൊന്ന പച്ചിലവളത്തിനായി വളർത്താൻ സാധിക്കും.ഒരു ഹെക്ടർ തെങ്ങിൻതോപ്പിൽ ശീമകൊന്ന വളർത്തി പച്ചില വളമായി പ്രയോജനപ്പെടുത്തിയാൽ തെങ്ങുകൾക്ക് വേണ്ട പാക്യജനകത്തിൻറെ 90 ശതമാനവും, ഭാവഹത്തിൻറെ 25 ശതമാനവും ക്ഷാരത്തിൻറെ 15 ശതമാനവും ലഭ്യമാക്കാം.
Growing green plants in the coconut grove is very important to provide adequate manure for the coconut bed.
മണൽ മണ്ണിൽ ഈ രീതിയിൽ വളപ്രയോഗം നടത്തിയ തോട്ടങ്ങളിൽ തെങ്ങിൻറെ വിളവ് രാസവളത്തിലൂടെ മാത്രം പാക്യജനകം ലഭ്യമാക്കിയ തെങ്ങുകളുടെ വിളവിനേക്കാൾ 44 ശതമാനം അധികമാണെന്ന്
സി.പി.സി.ആർ.ഐ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
തെങ്ങുകളിൽ കാണുന്ന ചെന്നീരൊലിപ്പ് രോഗം മാറ്റാൻ ട്രൈക്കോഡർമയും വേപ്പിൻപിണ്ണാക്കും
Share your comments