വേനൽക്കാലത്ത് ജലസേചന സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ കൃഷിയിടങ്ങളിൽ ഈർപ്പ ലഭ്യത ഉറപ്പു വരുത്തുവാൻ നിരവധി മാർഗങ്ങൾ കർഷകർ അവലംബിക്കാറുണ്ട്. അത്തരത്തിലുള്ള മാർഗ്ഗങ്ങളാണ് താഴെ നൽകുന്നത്.
The risk of irrigation in summer is very low. Therefore, farmers adopt various methods to ensure moisture availability in their fields. Such methods are given below.
തെങ്ങിൻറെ വേനൽക്കാല പരിരക്ഷ
1. ജൂൺ - ജൂലൈ മാസങ്ങളിൽ തടമെടുത്തു ജൈവവളങ്ങൾ ധാരാളമായി മണ്ണിൽ ചേർത്ത് ജൈവാംശം മെച്ചപ്പെടുത്തണം.
2. തെങ്ങിൻ തോപ്പുകളിൽ വേനൽക്കാലത്ത് കഴിവതും മണ്ണ് ഇളക്കരുത്.
3. തുലാവർഷത്തിൽ മുൻപായി മണ്ണ് ഇളക്കി ഇടുന്നത് മൂലം പരമാവധി വെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങി കൊള്ളും.
4. സസ്യസ്വേദനം മൂലമുള്ള ജലനഷ്ടം കുറയ്ക്കാൻ ഏറ്റവും താഴെയുള്ള മൂന്നുനാല് ഓലകൾ വേനലിൽ വെട്ടി മാറ്റാവുന്നതാണ്.
5. ക്ഷാരം അടങ്ങിയിട്ടുള്ള വളങ്ങൾ ശുപാർശ അളവിൽ നൽകണം.
ബന്ധപ്പെട്ട വാർത്തകൾ:തെങ്ങുകളിൽ കാണുന്ന ചെന്നീരൊലിപ്പ് രോഗം മാറ്റാൻ ട്രൈക്കോഡർമയും വേപ്പിൻപിണ്ണാക്കും
6. തെങ്ങിന് ചുറ്റും ലഭ്യമായ ജൈവവസ്തുക്കൾ കൊണ്ട് പുതയിട്ടുനൽകണം.
7. ചെരുവിന് നെടുകെ ചാലുകൾ എടുത്താൽ മഴവെള്ള ഒഴുക്കിന്റെ ശക്തി കുറയുകയും വെള്ളം കെട്ടിനിന്ന് മണ്ണിൽ താഴുന്നതിന് സഹായകമാവുകയും ചെയ്യും.
8. വെള്ള ഒലിച്ച് നഷ്ടം ഉണ്ടാകാതിരിക്കാൻ കോണ്ടൂർ ബണ്ടുകൾ തീർക്കാം.
9. തെങ്ങിൻ തോപ്പുകളിൽ ബഹുവിള സമ്പ്രദായം നടപ്പിലാക്കുക. വേനൽമഴ ലഭിക്കുന്നതോടെ തെങ്ങിൻ തോപ്പുകളിൽ കിളച്ച് പച്ചില വള ചെടികളുടെ വിത്തുകൾ പാകി മുളപ്പിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: തൈ തെങ്ങുകൾക്ക് 30 തേങ്ങയുടെ തൊണ്ട് കമഴ്ത്തിയടുക്കി പുതയിടാം
10. മഴവെള്ളം മണ്ണിൽ സംഭരിച്ച് നിർത്തുവാൻ കുഴികളെടുത്ത് തൊണ്ടുകൾ നിറയ്ക്കുക. രണ്ടു നിര തെങ്ങുകൾക്ക് നടുവിൽ 2 മീറ്റർ വീതിയിൽ അര മീറ്റർ താഴ്ചയിൽ നീളത്തിൽ എടുത്ത് ചാലുകളിൽ തൊണ്ട് മലർത്തി, മണ്ണിട്ട് മൂടണം. ഇങ്ങനെ ചെയ്യുന്നത് പരമാവധി ജലനഷ്ടം ഒഴിവാക്കും.
ബന്ധപ്പെട്ട വാർത്തകൾ: കായ്ക്കുന്ന പ്രായമായ തെങ്ങുകള്‍ക്ക് എങ്ങനെ വളപ്രയോഗം നടത്താം?
Share your comments