തെങ്ങും തേങ്ങയുയും നൽകുന്ന വരുമാനമാണ് കർഷകന്റെ സാമ്പത്തിക അടിത്തറ. തേങ്ങ മാത്രമല്ല തെങ്ങിന്റെ എല്ലാഭാഗങ്ങളും കർഷകന് വരുമാനം നൽകുന്നു. ആരോഗ്യമുള്ള തെങ്ങുകൾക്കു ശരിയായ പരിചരണം കൂടിയേതീരൂ വര്ഷകാലത്തു തെങ്ങിന്റെ തടം തുറക്കുകയും പച്ചില വളങ്ങളും മറ്റും നിക്ഷേപിക്കുകയും ചെയ്താൽ മാത്രമാവില്ല വേനൽകാലത്തെ പരിചരണമാണ് യഥാർത്ഥത്തിൽ തെങ്ങിന്റെ വിളവ് നിശ്ചയിക്കുന്നത് . വേനല്‍ക്കാലത്തെ ജലസേചനം കൊണ്ട് തെങ്ങിന്റെ വിളവ് ഇരട്ടിയാകും.മറ്റു പച്ചക്കറികളെ പോലെത്തന്നെ തെങ്ങിന് നന നിര്‍ബന്ധമാണ് . തുള്ളിനന രീതിയും . തടത്തില്‍ വെള്ളം തുറന്നുവിട്ട് നനയ്ക്കുകയുമാണ് സാധാരണമായി ചെയ്യാറുള്ള രീതികൾ. ജലസംരക്ഷണത്തിന് തുള്ളിനനയാണ് നല്ലതെങ്കിലും തുറന്നുവിട്ടു നനയില്‍ കൂടുതൽ വിളവ് ലഭിക്കുന്നതായി കണ്ടിരിക്കുന്നു. നനയ്ക്കാത്ത അവസരങ്ങളില്‍ തടത്തില്‍ നിന്നുള്ള ഈര്‍പ്പനഷ്ടം പരമാവധി കുറയ്ക്കാന്‍ ചപ്പുചവറോ, ഓലയോ, പച്ചച്ചകിരിയോ ഉപയോഗിച്ച് തടത്തില്‍ പുതയിടുന്നത് നല്ലതാണ്.
രോഗങ്ങൾക്കും കീടങ്ങൾക്കുമെതിരെ ഫലപ്രദമായ കെണികൾ പ്രയോഗിക്കണം കൊമ്പൻചെല്ലി, ചെമ്പൻ ചെല്ലി, ചെനീരൊലിപ്പ്, മച്ചിങ്ങ കൊഴിച്ചിൽ എന്നിവയാണ് സാധാരണയായി തെങ്ങിനെ ആക്രമിയ്ക്കുന്ന കേടുകളും കീടങ്ങളും തെങ്ങിൻ കവിളിൽ മണൽ നിറയ്ക്കുക, കമ്പികൊണ്ട് കുത്തിയെടുക്കുക, കശുവണ്ടി എണ്ണ അല്ലെങ്കിൽ ശക്തിയായി വെള്ളം സ്പ്രൈ ചെയ്യുക എന്നിവ ഇത്തരം പ്രാണികളെ അകറ്റും കൃഷിഭവനുകളുമായി ബന്ധപെട്ടു കീട കെണികളെ തുരതുന്നതിനുള്ള കൂടുതൽ മാര്ഗങ്ങള് ലഭിക്കും.തെങ്ങിന് നല്ല വിളവ് ലഭിക്കാൻ ജലസേചനം മാത്രം പോരാ ആവശ്യത്തിന് വളങ്ങളും തടത്തിൽ കൊത്തി ചേർക്കണം. മണ്ണിൽ ദാതുക്കളുടെ കുറവുണ്ടെങ്കിൽ ആവശ്യാനുസരണം അവ ചേർത്ത് കൊടുക്കാം. സാധാരണയായി വേനൽക്കാലത്താണ് തെങ്ങിൻ തടത്തിൽ ഉപ്പ് ചേർത്ത് കൊടുക്കാറുള്ളത് . ആവശ്യത്തിന് വെള്ളവും വളവും നൽകിയാൽ അടുത്ത വര്ഷമാകുമ്പോളേക്കും മികച്ച വിളവ് ലഭിക്കും.
Share your comments