ചകിരിച്ചോർ മികച്ച ജൈവവളമായി നമുക്ക് ഒരുക്കാം. ചകിരിച്ചോറിൽ ഉള്ള ലിഗ്നിൻ എന്ന രാസവസ്തുവിനെ വിഘടിപ്പിക്കാൻ മണ്ണിലെ സൂക്ഷ്മജീവികൾ കഴിയുകയില്ല. എന്നാൽ ഭക്ഷ്യയോഗ്യമായ കൂണുകൾ പുറപ്പെടുവിക്കുന്ന എൻസൈമുകൾക്ക് കൾക്ക് ഇതിന് സാധിക്കും. ചകിരിച്ചോറിൽ ഉള്ള മറ്റൊരു രാസപദാർത്ഥമാണ് സെല്ലുലോസ്. ലിഗ്നിനിനെയും സെല്ലുലോസിനെയും വിഘടിപ്പിക്കാൻ ഉപയോഗിക്കുന്ന കൂണിനെ പീത്ത്പ്ലസ് എന്ന് പറയുന്നു.
ചകിരിച്ചോർ കമ്പോസ്റ്റ് എങ്ങനെ തയ്യാറാക്കാം
ചകിരിച്ചോറ് കൂന കൂട്ടി ഇടുന്ന സ്ഥലത്ത് തന്നെ കമ്പോസ്റ്റ് നമുക്ക് ഒരുക്കാം. ഒരു ഒരു ടൺ ചകിരിച്ചോറ് അഞ്ച് കിലോ യൂറിയ, ഒന്നരക്കിലോ കൂൺവിത്ത് എന്നിവയാണ് വേണ്ടത്. നിരപ്പായ സ്ഥലത്ത് അതായത് 5 മീ* 3 മീ വിസ്തീർണത്തിൽ 100 കിലോ ചകിരിച്ചോറ് 2 സെൻറീമീറ്റർ കനത്തിൽ നിരത്തുക.
അതിനുമുകളിൽ ഒരു കിലോ യൂറിയ വിതറുക. വീണ്ടും അടുത്ത അട്ടിയായി വീണ്ടും 100 കിലോ ചകിരിചോറ് നിരത്തുക. ഇതിനുമുകളിൽ 300 ഗ്രാം പീത്ത് പ്ലസ് വിതറണം. ഇങ്ങനെ ഒന്നിടവിട്ട അട്ടികളിൽ യൂറിയയും പീത്ത്പ്ലസും നിർദിഷ്ട അളവിൽ നിരത്തുക. അതിനുശേഷം ഈ കൂന നന്നായി നനച്ച് പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടി വയ്ക്കണം. കൂനകൾ ഏകദേശം 40 ദിവസങ്ങൾക്കുശേഷം തുറന്നാൽ കറുത്ത പൊടിഞ്ഞ ചകിരിച്ചോർ കമ്പോസ്റ്റ് കിട്ടും.
ചകിരിച്ചോർ എങ്ങനെ ഉപയോഗിക്കാം?
ഇത് വിളകൾക്ക് ശുപാർശ ചെയ്യുന്നത് വഴി മണ്ണിലെ ഘടന മെച്ചപ്പെടുകയും വായുസഞ്ചാരം വർദ്ധിക്കുകയും ചെയ്യുന്നു. വിളകളുടെ വേരോട്ടം എളുപ്പമാക്കാൻ ചകിരിച്ചോർ മികച്ചതാണ്. ഇത് പോട്ടിങ് മിശ്രിതത്തിൽ ചേർക്കുന്നത് വഴി തീർപ്പ് മണ്ണിലെ ഈർപ്പം നിലനിർത്താം.
Let us prepare Chakirichor as the best organic manure. Soil microorganisms are unable to decompose the chemical lignin in coir pith.
But the enzymes that make up edible mushrooms can do this.
തെങ്ങ് ഒന്നിന് 50 കിലോ, വാഴ ഒന്നിന് 15 കിലോ, കുരുമുളക് ഒരു വള്ളിക്ക് 10 കിലോ, നെല്ല് ഏക്കറിന് നാല് ടൺ എങ്ങനെ ഉപയോഗിക്കാം.
Share your comments