തൊണ്ടിൽ നിന്ന് ചകിരി ഉൽപാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ചകിരിച്ചോർ വന്നുകൂടുന്നു. വളരെ കുറഞ്ഞ അളവിൽ മാത്രം നൈട്രജൻ അടങ്ങിയിരിക്കുന്നതിനാൽ വിഘടിപ്പിക്കാൻ കാലതാമസം എടുക്കുന്നതിനാലും വളരെ കുറഞ്ഞ അളവിൽ ലിഗ്നിൻ എന്ന പദാർത്ഥം ഇതിൽ ഉള്ളതുകൊണ്ടും ഒരു ജൈവവളമായി ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല. പക്ഷേ ഇത്തരം അടിസ്ഥാന പരമായ കാര്യങ്ങൾ പല കർഷകരും ചകിരിച്ചോറ് കമ്പോസ്റ്റ് നിർമ്മാണത്തിൽ മറന്നുപോകുന്നു. അതുകൊണ്ടുതന്നെ ചകിരിച്ചോർ മികച്ച രീതിയിൽ കമ്പോസ്റ്റ് ആക്കുവാൻ കഴിയുന്ന നിർമ്മാണ പ്രക്രിയ താഴെ നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചകിരിച്ചോറ് കമ്പോസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ ചില പൊടിക്കൈകൾ
ചകിരിച്ചോർ നിർമാണം
പ്ളൂറോട്ട്സ് എന്ന കുമിളിനം ലിഗ്നിൻ എന്ന പദാർത്ഥത്തെയും, ഇതിൽ ഇതിലടങ്ങിയിരിക്കുന്ന സെല്ലുലോസിനെയും വിഘടിപ്പിക്കാൻ പ്രത്യേകം കഴിവുള്ള ഒന്നാണ്. ലിഗ്നിനിൻറെ അളവ് മുപ്പതിൽ നിന്ന് നാല് ശതമാനമായി കുറയ്ക്കുവാനും വിഘടനം വഴി നൈട്രേറ്റ് അംശം നാലിരട്ടി വർദ്ധിപ്പിക്കുവാനും അതുകൊണ്ട് സാധ്യമാകും. ചകിരിച്ചോറ് കമ്പോസ്റ്റ് നിർമ്മാണത്തിന് അടിസ്ഥാന പ്രക്രിയ ഉപയോഗിച്ചുള്ള മേൽപ്പറഞ്ഞ പ്ളൂറോട്ട്സ് രാസപ്രവർത്തനമാണ് ഇതിനുള്ള രീതി.
ബന്ധപ്പെട്ട വാർത്തകൾ: ഈ പവർഫുൾ വളമുണ്ടാക്കാൻ സിമ്പിളാണ്!
കമ്പോസ്റ്റ് ഉണ്ടാക്കുവാൻ ചകിരിചോറിന് പുറമേ വേണ്ട അടിസ്ഥാന ഘടകങ്ങളാണ് കോഴിവളം, പ്ളൂറോട്ട്സ് എന്ന കുമിൾ ഇനം അടങ്ങിയ കൾച്ചർ തുടങ്ങിയവ. ഒരു ടൺ ചകിരിചോറും 10 കിലോ കോഴി വളവും ഒന്നരക്കിലോ പ്ളൂറോട്ട്സ് കൾച്ചറും ഈ നിർമ്മാണ പ്രക്രിയക്ക് ആവശ്യമാണ്. കമ്പോസ്റ്റ് നിർമ്മിക്കുവാൻ 5 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള നിരപ്പായ സ്ഥലം ആദ്യം കണ്ടുപിടിക്കുക. അതിനുശേഷം ഈ സ്ഥലത്ത് 100 കിലോ ചകിരിചോറ് നിരത്തണം. ഇതിന് ശേഷം ഒരു പ്ലാസ്റ്റിക് കവറിലോ കുപ്പിയിലോ വാങ്ങാൻ കിട്ടുന്ന 300ഗ്രാം പ്ളൂറോട്ട്സ് കൾച്ചർ വിതറി വീണ്ടും 100 കിലോ ചകിരിച്ചോറ് നിരത്തണം. ഇതിനു മുകളിൽ 2 കിലോ കോഴി വളം വിതറണം. ഇങ്ങനെ മാറിമാറി ഈ മൂന്നു ഘടകങ്ങളും വിതറി ഒരു മീറ്റർ പൊക്കത്തിൽ ചതുരാകൃതിയിലുള്ള അട്ടി രൂപപ്പെടുത്തി എടുക്കാം.
ഇതിനു പുറത്ത് ഈർപ്പം നിലനിർത്താൻ ആവശ്യമായ വെള്ളം തളിച്ച് തണൽ വലയോ ഓലയോ ഇട്ടു മൂടി രണ്ടു മാസത്തോളം ഇത് വിഘടിപ്പിക്കാൻ സമയം കൊടുക്കുക. അത് കഴിയുമ്പോൾ ഉപയോഗയോഗ്യമായ കമ്പോസ്റ്റ് കോരി മാറ്റാവുന്നതാണ്. ഇതിൽ സസ്യവളർച്ചയ്ക്ക് ആവശ്യമായ വസ്തുക്കൾ എല്ലാം ഉണ്ടായിരിക്കും ഏകദേശം 5 മുതൽ 6 അടി ജലം സംഭരിക്കാനുള്ള കഴിവുള്ളതിനാൽ മണ്ണിലെ ജലാംശം വർദ്ധിപ്പിക്കുമെന്ന വലിയ ഗുണവും ഇതിനുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ചകിരിച്ചോറ് കുരുമുളകിന് പറ്റിയ നടീൽ മിശ്രിതം.
Share your comments