തെങ്ങിനെ ബാധിക്കുന്ന തഞ്ചാവൂർ വാട്ടരോഗം ആദ്യമായി കണ്ടെത്തുന്നത് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നാണ്. ഇന്ന് തമിഴ്നാട്ടിൽ മാത്രമല്ല കേരളം, കർണാടക, ആന്ധ്രപ്രദേശ്, അസം തുടങ്ങി സംസ്ഥാനങ്ങളിലെ തെങ്ങ് കൃഷിയുള്ള പ്രധാന പ്രദേശങ്ങളിലെല്ലാം ഈ രോഗത്തെ കണ്ടുവരുന്നു. 'ഗാനോഡർമ ലൂസിഡം'എന്ന കുമിളാണ് ഇതിനു പ്രധാന രോഗകാരണം. താഴത്തെ നിലകളിലുള്ള ഓലകൾ നിറംമങ്ങി പെട്ടെന്ന് വാടാൻ തുടങ്ങുന്നതാണ് പ്രകടമായ ആദ്യലക്ഷണം.
Thanjavur water blight, which affects coconuts, was first detected in Thanjavur, Tamil Nadu. Today, the disease is found not only in Tamil Nadu but also in other major coconut growing states of Kerala, Karnataka, Andhra Pradesh and Assam.
ഈ ലക്ഷണങ്ങളുള്ള തെങ്ങുകളുടെ വേരുകൾ വളരെയധികം ചീഞ്ഞു നശിക്കുന്നതായി കാണാം പിന്നീട് ഓലകൾ എല്ലാം ഉണങ്ങി മണ്ഡമറിഞ്ഞു പോകുന്നതോടെ നാശം പൂർത്തിയാകുന്നു. ഓലകൾ വളരുന്നതോടൊപ്പം തേങ്ങ പൊഴിയുകയും ചെയ്യുന്നു. പലപ്പോഴും കടയോട് ചേർന്ന ഭാഗത്തുനിന്ന് വ്യാപകമായ തോതിൽ കറ ഒലിക്കുന്നത് കാണാം. അവസാന ഘട്ടത്തിൽ ചില തെങ്ങുകളിൽ കൂണുപോലെ ഉറച്ച ഭാഗങ്ങൾ വളർന്നതും ഇതിന്റെ ലക്ഷണമാണ്.
ഇതിനെ എങ്ങനെ നിയന്ത്രിക്കാം
1. രോഗം ബാധിച്ച പൂർണ്ണമായും നശിച്ചു തെങ്ങുകൾ വേരോടെ പിഴുത് നശിപ്പിക്കുക.
2. രോഗം ബാധിച്ചാൽ തെങ്ങിന് ചുറ്റും 60 സെൻറീമീറ്റർ ആഴത്തിലും 30 സെൻറീമീറ്റർ വീതിയിലും ആയി കിടങ്ങ് കുഴിച്ചു മറ്റു തെങ്ങുകളിലേക്ക് രോഗം പടരുന്നത് തടയുക.
3. എതിർ കുമിളകളായ ട്രൈക്കോഡർമ ചേർത്ത വേപ്പിൻപിണ്ണാക്ക് തടം ഒന്നിന് അഞ്ച് കിലോഗ്രാം എന്ന തോതിൽ ചേർത്തു കൊടുക്കുക.
4. ടാൽക്ക് മാധ്യമത്തിലെ വളർത്തിയ ഒരു കിലോഗ്രാം ട്രൈക്കോഡർമ 100 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്ന തോതിൽ കലർത്തി തടത്തിൽ ചേർക്കുന്നതിനുള്ള മിശ്രിതം തയ്യാറാക്കാം. ദിവസത്തിലൊരിക്കൽ നനച്ച് കൊടുക്കുക. ഉണങ്ങിയ ഓലകളും ചപ്പുചവറുകളും ഉപയോഗിച്ച് പുത ഇടുക.
5. വാഴ ഇടവിളയായി കൃഷി ചെയ്യുന്നത് രോഗനിയന്ത്രണത്തിന് സഹായകമാവും. വാഴയുടെ വേരുകളിൽ നിന്നുള്ള സാധനങ്ങൾ രോഗകാരികളായ കുമിളുകൾക്ക് എതിരെ പ്രവർത്തിക്കുന്നു.
6. വേനൽക്കാലങ്ങളിൽ കണിക ജലസേചന രീതി അനുസരിച്ചോ, ഹോസ് ഉപയോഗിച്ചോ നല്ല രീതിയിൽ നനച്ചു കൊടുക്കുക. തോട്ടം മുഴുവൻ നനയ്ക്കുന്ന രീതി ഒഴിവാക്കണം.
7. രോഗം ബാധിച്ച തെങ്ങിൻ തടത്തിൽ ഒരു ശതമാനം വീര്യത്തിൽ തയാറാക്കിയ 40 ലിറ്റർ ബോർഡോമിശ്രിതമോ, 0.2% വീര്യത്തിൽ തയ്യാറാക്കിയ ഹെക്സ്കൊണസോൾ 40 ലിറ്റർ എന്ന തോതിലോ അതായത് 80 മില്ലി കുമിൾനാശിനി 40 ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ ചേർത്ത് തയ്യാറാക്കിയത് ഒഴിച്ചുകൊടുത്തു തടം കുതിർക്കുന്നതും രോഗനിയന്ത്രണത്തിന് സഹായകമാണ്.
8.2% ഹെക്സ്കൊണസോൾ എന്ന കുമിൾനാശിനി രോഗം ബാധിച്ച തെങ്ങ് വേരിലൂടെ നൽകുക. ഇതിനായി 2 മില്ലി കുമിൾനാശിനി 100 മില്ലി വെള്ളത്തിൽ കലർത്തി മൂന്നു മാസത്തിലൊരിക്കൽ നൽകുക.
Share your comments