തെങ്ങുകൾക്ക് വളം നൽകേണ്ടത് സമയമാണ് ഡിസംബർ. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, യൂറിയ, റോക്ക് ഫോസ്ഫേറ്റ് 500,400,500 ഗ്രാം വീതം യഥാക്രമം ഉല്പാദനശേഷി കൂടിയവയ്ക്കും 825:550:625 ഗ്രാം വീതം രണ്ടു വർഷംവരെ പ്രായമായ തെങ്ങുകൾക്കും നൽകാം. രണ്ടു വർഷം പ്രായമായ തെങ്ങുകൾക്ക് മൂന്നിൽ രണ്ട് മതി. മൂന്നാം വർഷം മുതൽ മുഴുവൻ അളവും നൽകാം.
December is the best time to fertilize the coconuts. Muriate of Potash, Urea and Rock Phosphate 500,400,500 gm respectively for high yielding and 825: 550: 625 gm for two-year-old coconuts respectively.
വെട്ടുകൽ ഉള്ള മണ്ണിൽ തെങ്ങിൻ തൈ നടാൻ കുഴികളെടുത്ത് രണ്ടുകിലോ കല്ലുപ്പ് ഇടുക ആറുമാസം കഴിയുമ്പോൾ വെട്ടുകല്ല് ദ്രവിക്കും അപ്പോൾ കുഴി വലുതാക്കി മേൽമണ്ണ് ഇളക്കി തൈ നടാം. ഈ സമയങ്ങളിൽ ചെമ്പൻ ചെല്ലിയുടെ ആക്രമണം ഉണ്ടാകും.
അതുകൊണ്ട് തെങ്ങിൽ കാണപ്പെടുന്ന എല്ലാ സുഷിരങ്ങളും അടച്ചശേഷം ഏറ്റവും മുകളിലെ സുഷിരത്തിലൂടെ സെവിൻ (50%) 8 ഗ്രാം 2 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക. എന്നിട്ട് ആ സുഷിരവും അടയ്ക്കുക കൊമ്പൻചെല്ലി നശിപ്പിക്കാൻ ചെമ്പൻ ചെല്ലി കോൽ ഉപയോഗിക്കാം.
ഓല കവിളുകളിൽ കീടനാശിനി നിറക്കരുത്. ഇതിനുപകരം മണലും കല്ലുപ്പും മതി അല്ലെങ്കിൽ നാഫ്തലിൻ നാല് ഗുളികകൾ മുകളിലത്തെ ഒന്നോ രണ്ടോ ഓല കവിളുകളിൽ നിക്ഷേപിച്ചാലും മതി.
പ്രധാനമായും നമ്മുടെ തെങ്ങിൽ കണ്ടുവരുന്ന പൂങ്കുല ചാഴിയെ നിയന്ത്രിക്കാൻ സെവിൻ (50%) നാലു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ സ്പ്രേ ചെയ്യുക. പരാഗണം നടക്കുന്ന പൂങ്കുല ഒഴിവാക്കുക. മീലിബാഗിനെതിരെ ഇക്കാലക്സ് 2 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ സ്പ്രേ ചെയ്യുക.
ചെന്നീരൊലിപ്പ് കാണുന്ന ഭാഗത്ത് തൊലി ചെത്തി മാറ്റി ബോർഡോമിശ്രിതമോ, ഉരുകിയ ടാറോ തേക്കുക. തുടർന്ന് 5 മില്ലിലിറ്റർ കാലിക്സിൻ 300 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കി വേരിൽ കൂടി കയറ്റുക. ഒരു വർഷം മൂന്ന് മാസം ഇടവിട്ട് ഇത് ആവർത്തിക്കുക. പകരം കാലിക്സിൻ 5 മില്ലി 100 മില്ലി വെള്ളത്തിൽ കലക്കി തേച്ചാലും മതി.
കൂടുതൽ അനുബന്ധ വാർത്തകൾ
Share your comments