<
  1. Farm Tips

ഡയറ്റം കൃഷിരീതി പ്രയോഗിച്ചാൽ പടുതാകുളത്തിൽ ഇനി എന്നും ചാകര

സമുദ്രത്തിലും ജലാശയങ്ങളിലും കാണുന്ന അതിസൂക്ഷ്മ ചെടികളായ ആൽഗകൾ ആണ് ഡയറ്റം. ഇവയെ നമുക്ക് കണ്ണുകൊണ്ട് കൃത്യമായി കാണാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ പുഴകളിലും ജലാശയങ്ങളും വെള്ളത്തിന് പച്ച നിറം പകർന്നു നൽകുന്നത് ഈ ആൽഗകൾ ആണ്. വീടിന് സമീപത്തുള്ള പുഴകളിലെ ആൽഗൾ അടങ്ങിയ 15 ലിറ്റർ വെള്ളം ശേഖരിച്ച് പടുതകുളത്തിൽ ഒഴിച്ച് ഡയറ്റ് കൃഷിരീതി ആരംഭിക്കാം.

Priyanka Menon
ഡയറ്റം കൃഷിരീതി
ഡയറ്റം കൃഷിരീതി

സമുദ്രത്തിലും ജലാശയങ്ങളിലും കാണുന്ന അതിസൂക്ഷ്മ ചെടികളായ ആൽഗകൾ ആണ് ഡയറ്റം. ഇവയെ നമുക്ക് കണ്ണുകൊണ്ട് കൃത്യമായി കാണാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ പുഴകളിലും ജലാശയങ്ങളും വെള്ളത്തിന് പച്ച നിറം പകർന്നു നൽകുന്നത് ഈ ആൽഗകൾ ആണ്. വീടിന് സമീപത്തുള്ള പുഴകളിലെ ആൽഗൾ അടങ്ങിയ 15 ലിറ്റർ വെള്ളം ശേഖരിച്ച് പടുതകുളത്തിൽ ഒഴിച്ച് ഡയറ്റ് കൃഷിരീതി ആരംഭിക്കാം.

ഇതിൻറെ നല്ല രീതിയിലുള്ള വളർച്ചയ്ക്ക് മാജിക് ബ്ലൂ എന്ന ലായിനി ഉപയോഗിക്കുന്നത് ഉത്തമമാണ്. വിദഗ്ധരുടെ നിർദ്ദേശപ്രകാരം ഒരു പടുതാ കുളത്തിൽ 10 മില്ലി ലിറ്റർ ആണ് ഒഴിക്കേണ്ടത്. ഇങ്ങനെ ആൽഗകൾ സമൃദ്ധമായ പച്ചനിറത്തിലുള്ള ജലത്തിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.

സൂര്യപ്രകാശം ഏൽക്കുമ്പോൾ ആൽഗകൾ പ്രകാശസംശ്ലേഷണത്തിലൂടെ വെള്ളത്തിൽ മത്സ്യങ്ങൾക്ക് ആവശ്യമായ ഓക്സിജൻ പ്രദാനം ചെയ്യും. ഇത് മത്സ്യങ്ങളുടെ വളർച്ചയെ ഗുണകരമായി തീർന്നു. തന്മൂലം നിങ്ങളുദ്ദേശിക്കുന്ന വിളവും പടുത്തകുളത്തിൽ നിന്ന് ലഭിക്കും. മത്സ്യങ്ങളുടെ വിസർജ്യങ്ങളിൽ നിന്നും ഭക്ഷ്യ അവശിഷ്ടങ്ങളിൽ നിന്നും ഉണ്ടാകുന്ന അമോണിയയും ഈ ചെറുസസ്യങ്ങൾ ഇല്ലായ്മ ചെയ്യുന്നു. മത്സ്യങ്ങൾക്ക് ആവശ്യമായ ഓക്സിജൻ രാവിലെ രാവിലെ ഇവ പ്രദാനം ചെയ്യുന്നത് വഴി രാത്രി മാത്രം എയറേറ്ററു കളുടെ സഹായത്തോടെ ഓക്സിജൻ നൽകിയാൽ മതിയാകും.

Diatoms is a microscopic plant found in the oceans and bodies of water. Although we can not see them accurately with our eyes, it is these algae that give our rivers and lakes their green color.

രണ്ടോ മൂന്നോ മണിക്കൂർ എയറേറ്റർ പ്രവർത്തിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. 15-20 ദിവസത്തിലൊരിക്കൽ ആൽഗകളുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ മാജിക് ബ്ലൂ 10 മില്ലി വെള്ളത്തിൽ ചേർക്കുന്നത് ഏറ്റവും പ്രായോഗികമായ രീതിയാണ്.

English Summary: Diatoms is a microscopic plant found in the oceans and bodies of water used in fish pond

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds