<
  1. Farm Tips

പശുക്കളിലെ ഈച്ച ശല്യത്തിന് ഡീസൽ സൂത്രം.

പശുക്കളെ വളർത്തുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അതിൽ ഒന്ന് മാത്രമാണ് ഈച്ച ശല്യം. ഇതിനൊരു പ്രതിവിധി പറയുകയാണ് നാടൻ പശു കർഷകനായ ഉദയൻ നീലമന (Udayan Neelamana ) തന്റെ പശുക്കർഷക കൂട്ടായ്മയുടെ Facebook page ൽ പൂർണ്ണരൂപം. പശുവിനെ വളർത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഈച്ച ശല്യം. പലപ്പോഴും വിഷങ്ങളെ പോലും അതിജീവിച്ച് അത് വർദ്ധിക്കാറുണ്ട്.

K B Bainda

പശുക്കളെ വളർത്തുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അതിൽ ഒന്ന് മാത്രമാണ് ഈച്ച ശല്യം. ഇതിനൊരു പ്രതിവിധി പറയുകയാണ് നാടൻ പശു കർഷകനായ ഉദയൻ നീലമന (Udayan Neelamana ) തന്റെ പശുക്കർഷക കൂട്ടായ്മയുടെ Facebook page ൽ പൂർണ്ണരൂപം.

പശുവിനെ വളർത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഈച്ച ശല്യം. പലപ്പോഴും വിഷങ്ങളെ പോലും അതിജീവിച്ച് അത് വർദ്ധിക്കാറുണ്ട്. പലതരം ഈച്ചകളാണ്. ഇവയെ അകറ്റാൻ നാം പലവിദ്യകളും പരീക്ഷിച്ചിട്ടും പരാജയപ്പെട്ടിട്ടുമുണ്ട്.

ഇവിടെ എന്ത് പരീക്ഷണം നടത്തിയാലും പശുക്കളുടെ ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കാനും പാടില്ല. ഇനി അങ്ങനെയൊരു പരീക്ഷണം നടത്തിനോക്കാം.

ഈച്ചകൾ വർദ്ധിക്കാൻ പ്രധാന കാരണം തൊഴുത്തിനടുത്ത് തന്നെ ചാണകക്കുഴി ഉള്ളതാണ്.The main reason for the increase in flies is near the crib

അത് ഒരു നൂറ് മീറ്ററോളം മാറ്റി നിർമ്മിക്കുക. മറ്റൊന്ന് കാലിത്തീറ്റയും മറ്റ് ഭക്ഷണാവശിഷ്ടങ്ങളും പുൽത്തൊട്ടിയിൽ അഴുകുന്നതാണ്. അത് വൃത്തിയാക്കുക. തൊഴുത്തിന് ചുറ്റും വൃത്തിയാക്കുക.

പിന്നീട് കർപ്പൂരം, വേപ്പെണ്ണയിൽ കലർത്തി ഒരാഴ്ച തൊഴുത്തിലും ചുറ്റുപാടും തളിക്കുക. അടുത്ത ഒരാഴ്ച വെളുത്തുള്ളി, മഞ്ഞൾ, കുരുമുളക്, തുളസിയില ഇവ കുറച്ച് അരച്ച് വെള്ളം ചേർത്ത് തളിക്കുക. 

അടുത്ത ആഴ്ച ഡീസൽ അല്പമായി തളിച്ച് കൊടുക്കുക. ചുമരിലും മറ്റും പുരട്ടുക. ഇത് മാറി മാറി ഇടക്കൊക്കെ ചെയ്യുക.

ഇനി ഇതൊന്നും ഫലിക്കാത്ത സമയമുണ്ട്. അത് കാലാവസ്ഥ വ്യതിയാനത്തിൽ വർദ്ധിക്കുന്നതാണ്. മറ്റൊന്ന് തീറ്റ ക്രമം. ബീയർ വേസ്റ്റ്, യൂറിയ, യീസ്റ്റ് മുതലായവ ചേർന്ന വസ്തുക്കൾ (പലവസ്തുക്കളും മരുന്നാണ് അത്യാവശ്യത്തിന് മാത്രം ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് മാത്രം കൊടുക്കേണ്ടതാണ്) (Most substances are prescribed for medication only as per the doctor's advice)  പോലുള്ളവ. ഇത്തരം വസ്തുക്കൾ കൊടുക്കുമ്പോൾ പശുക്കളുടെ ശരീരഗന്ധം ഈച്ചകളെയും മറ്റും ആകർഷിക്കുന്ന ഗന്ധങ്ങൾ പുറപ്പെടുവിക്കുന്നു.

മേൽപറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം ശരിയാണ് എന്നല്ല. ശ്രദ്ധയിലും അനുഭവത്തിലുമുള്ളത് പറഞ്ഞു എന്ന് മാത്രം. മറ്റുള്ളവർക്കും പല അനുഭവങ്ങളും കണ്ടെത്തലുകളുമുണ്ടാകും. അത് പങ്കുവെച്ചാൽ ഉപകാരമാവും.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: JPHN, Staff nurse, Pharmacist, Lab Technician ഒഴിവുകൾ

English Summary: Diesel formula for fly disturbance in cows.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds