പൂവൻ വാഴ കൃഷിയിൽ ഏറ്റവും കൂടുതൽ കർഷകർ നേരിടുന്ന പ്രശ്നമാണ് പനാമ വാട്ടം അഥവാ ഫ്യൂസേറിയം വാട്ടം. ഇന്ത്യയിൽ ബംഗാളിൽ ആണ് ഇത് ആദ്യമായിട്ട് റിപ്പോർട്ട് ചെയ്യുന്നത്. അതിനുശേഷം പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇത് പ്രത്യക്ഷപ്പെട്ടു.
ലക്ഷണങ്ങൾ
പനാമ വാട്ടത്തിനു പ്രധാനലക്ഷണം ഇലകൾക്ക് ഉണ്ടാക്കുന്ന മഞ്ഞളിപ്പ് ആണ്. ഇലകൾ വാടി പിണ്ടിയ്ക്ക് ചുറ്റുമായി തൂങ്ങിക്കിടക്കുന്നു
ഇതെ തുടർന്ന് വാഴയുടെ വളർച്ച മുരടിച്ച്, പുതിയ ഇലകൾ വരാതിരിക്കുകയും ചെയ്യുന്നു. സാധാരണഗതിയിൽ ഒരു വാഴ നട്ട് ഏകദേശം അഞ്ചു മാസമാകുമ്പോഴേക്കും രോഗം പ്രത്യക്ഷപ്പെടാറുണ്ട്. ഇതിൻറെ മറ്റൊരു ലക്ഷണം പിണ്ടിയുടെ പുറത്തുള്ള പോള വിണ്ടുകീറുകയും, മണ്ണിനോട് ചേർന്ന് പിണ്ടിയുടെ ഭാഗത്ത് വിള്ളൽ വരികയുമാണ്. രോഗം ഗുരുതരമാകുന്ന മുറക്ക് വാഴ ചെരിഞ്ഞു വീഴുന്നു.
ഇത്തരം രോഗം ബാധിച്ച വാഴകൾ കുലുക്കുമ്പോൾ അധികം ഗുണമില്ലാത്ത കുലകളാണ് ഉണ്ടാക്കുന്നത്. പിണ്ടി മുറിക്കുമ്പോൾ കറുത്ത നിറത്തിലുള്ള വളയം കാണുന്നതും ഇതിൻറെ ലക്ഷണമായാണ് പറയുന്നത്.
ഒരു വാഴയിൽ ഇതു ബാധിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ചുറ്റുമുള്ള വാഴകളിലേക്ക് വ്യാപിക്കുന്നു. എന്നാൽ ഈ രോഗത്തെ പ്രതിരോധിക്കുന്ന നല്ലയിനം കന്നുകൾ ഇന്ന് എല്ലാ നഴ്സറികളിലും ലഭ്യമാണ്. ഞാലിപ്പൂവൻ, കർപ്പൂരവള്ളി എന്നിവ ഇതിനെ പ്രതിരോധിക്കുന്ന ഇനങ്ങളാണ്. ഫ്യൂസേറിയ കുമിൾ ദീർഘകാലം മണ്ണിൽ സുഷ്പത അവസ്ഥയിൽ ജീവിക്കുന്നതിനാൽ ഇതിൻറെ നിയന്ത്രണം വളരെ ദുഷ്കരമാണ്. വാഴക്കന്നുകളുടെ കൈമാറ്റം വഴി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ഈ രോഗം വ്യാപിക്കുകയും ചെയ്യും.
എങ്ങനെ പ്രതിരോധിക്കാം
ഇതിന്റെ നിയന്ത്രണം ദുഷ്കരമായതിനാൽ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനം. രോഗപ്രതിരോധശേഷി കൂടിയ ഇനങ്ങൾ ചോദിച്ചു വാങ്ങി കൃഷി ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്. ടിഷ്യുകൾച്ചർ തൈകൾ ഉപയോഗിച്ചാൽ ഒരുപരിധിവരെ ഇതിൻറെ രോഗസാധ്യത ഇല്ലാതാക്കാം. കൃഷി ആരംഭിക്കുന്നത് മുൻപ് കുമ്മായം ചേർക്കുന്നതും, കൃഷിയുടെ ഓരോ ഘട്ടത്തിലും സുഡോമോണസ്, ട്രൈക്കോഡർമ തുടങ്ങിയ ജീവാണുവളങ്ങൾ ഉപയോഗപ്പെടുത്തുന്നതും രോഗ സാധ്യത കുറയ്ക്കുന്നു.
Once it has infected a banana, it quickly spreads to surrounding bananas. But good breeds that are resistant to this disease are available in all nurseries today.
വാഴനട്ട് ഏകദേശം ഏകദേശം 2-4 മാസങ്ങളിൽ 50 ഗ്രാം വീതം ജീവാണുവളങ്ങൾ ഇട്ടു നൽകാം. ജീവാണുവളങ്ങൾ കൂടാതെ ചാണകം, കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർക്കുന്നതും പനാമ വാട്ടത്തെ പ്രതിരോധിക്കാൻ നല്ലതാണ്.
Share your comments