കൊക്കോ കൃഷി ചെയ്യുന്നവർക്ക് ഭീഷണിയുയർത്തുന്ന രോഗമാണ് കരിങ്കായ് രോഗം. മഴക്കാലം കഴിഞ്ഞതോടെ പലയിടങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നു. അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പം നിലനിൽക്കുന്നതാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. ഇതിൻറെ ഫലമായി കായ അഴുകി കറുത്തനിറമായി നശിക്കുകയാണ് ചെയ്യുന്നത്.
രോഗലക്ഷണങ്ങൾ
കായ്കളിൽ തവിട്ടുനിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും, ഇവ ക്രമേണ വലിപ്പം വർദ്ധിച്ച് കായ്കളിൽ പടർന്നു വ്യാപിക്കുകയും ചെയ്യുന്നു.
മൂപ്പെത്തിയ കായ്കളിൽ ഇവ കൂടുതലായി കണ്ടു വരുന്നു. തോടിനുള്ളിൽ ഇവ പ്രത്യക്ഷപ്പെടുമെങ്കിലും കുരുക്കളെ ബാധിക്കാറില്ല. പക്ഷേ ഈ രോഗം മൂലം വിപണിയിൽ നഷ്ടം സംഭവിക്കുന്ന കർഷകരാണ് ഏറിയ പേരും. കായ്കളിൽ കാണപ്പെടുന്ന കുമിളകൾ ഇതിൻറെ ഇളം തണ്ടിനെയും വേരുകളും വരെ നശിപ്പിക്കാൻ കാരണമാകുന്നു. ഈ രോഗം രൂക്ഷമാകുമ്പോൾ കൊമ്പ് നശിച്ചുപോകുന്നു. വേരുകളെ ആക്രമിക്കുമ്പോൾ വേരുകൾ ചീഞ്ഞു പോവുകയും ചെയ്യുന്നു.
ഇങ്ങനെ സംഭവിക്കുന്നത് വഴി മണ്ണിലെ വേണ്ടത്ര മൂലകങ്ങൾ വലിച്ചെടുക്കാൻ ചെടിക്ക് കഴിയാതെ പോവുകയും, ചെടിയുടെ വളർച്ച മുരടിക്കുകയും, കായ്ഫലം ഇല്ലാതാക്കുകയും ചെയ്യുന്നു. തുടർച്ചയായി പെയ്ത മഴ കൊക്കോ കൃഷിയിൽ ഈ രോഗത്താൽ വ്യാപക നാശത്തിന് കാരണമായിട്ടുണ്ട്.
നിയന്ത്രണ രീതികൾ അറിയാം
രോഗം വന്നതിനുശേഷം ചികിത്സ തേടാതെ, മഴക്കാലത്തിന് മുൻപ് തന്നെ ഇതിനുവേണ്ടിയുള്ള പ്രാരംഭ നടപടികൾ കൈകൊള്ളണം. അതിൽ പ്രധാനമാണ് കൊമ്പുകോതൽ. മഴക്കാല ആരംഭത്തോടെ കൊമ്പുകോതൽ നടത്തിയിരിക്കണം. ശരിയായ രീതിയിൽ കൊമ്പുകോതൽ നടത്തുമ്പോൾ തോട്ടത്തിൽ ആവശ്യാനുസരണം സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിക്കുന്നു. ഇത് രോഗ സാധ്യതയെ ഒരുപരിധിവരെ തടഞ്ഞു നിർത്തുന്നു. ഇത് കൂടാതെ രോഗം പ്രത്യക്ഷപ്പെടുമ്പോൾ രോഗബാധയേറ്റ കായ്കൾ ശേഖരിച്ച് നശിപ്പിച്ചു കളയുക. കായ്കളിലും തട്ടിലും ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യമുള്ളത് തളിച്ച് കൊടുക്കാം. ചെടിയുടെ എല്ലാ ഭാഗത്തും ബോർഡോമിശ്രിതം വീഴണം.
Black cohosh disease is a menace to cocoa growers. The disease is reported in many places after the monsoon season. This is thought to be due to the high humidity in the atmosphere.
മിശ്രിതം ഉണ്ടാക്കുവാൻ കാലപ്പഴക്കം വരാത്ത നീറ്റകക്ക ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മഴക്കാലത്തിനു മുൻപ് റോക്കർ സ്പ്രേയർ ഉപയോഗിച്ച് തളിച്ചു കൊടുത്താൽ മതി. ഏതെങ്കിലും ഒരു കായയിൽ രോഗം വന്നാൽ പെട്ടെന്ന് തന്നെ നശിപ്പിച്ചു കളയാൻ മറക്കരുത്. അതാണ് ഈ രോഗ വ്യാപ്തിയെ കുറയ്ക്കാനുള്ള ബദൽ നിർദ്ദേശം.
Share your comments