പോഷകമൂല്യമുള്ള മുളക് എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ്. നഴ്സറികളിൽ നിന്ന് വിത്തു പാകി മുളപ്പിച്ചാണ് മിക്കവരും കൃഷി ആരംഭിക്കുന്നത്. വിത്ത് പാകുന്നതിന് മുൻപ് 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വിത്ത് മുക്കി വയ്ക്കുന്നത് നല്ലതാണ്. ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടുമ്പോഴും 10 ശതമാനം വീര്യമുള്ള സ്യൂഡോമോണസ് ലായനിയിൽ 5 മിനിറ്റ് നേരം മുക്കി വെച്ച്, അതിനുശേഷം നടന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ നല്ലതാണ്.
പറിച്ചു നടുന്നതിന് മുൻപ് മണ്ണിൻറെ ph മൂല്യം ക്രമീകരിക്കുവാൻ വേണ്ടി കുമ്മായം വിതറി നൽകാം. ഒരു സെന്റിന് ഒരു കിലോ മുതൽ മൂന്നു കിലോ വരെ കുമ്മായം വേണ്ടിവരും. അടിവളമായി സെറ്റിന് 100 കിലോഗ്രാം എന്ന തോതിൽ ജൈവവളം ചേർക്കാം. മണ്ണിൽ മാത്രമല്ല ഗ്രോബാഗിലും മുളക് കൃഷി ആരംഭിക്കാവുന്നതാണ്. മണ്ണിൽ കൃഷി ആരംഭിക്കുമ്പോൾ രണ്ടടി അകലത്തിൽ ചാലുകൾ എടുത്തു തൈകൾ നടാം.
10 ദിവസം ഇടവിട്ട് മേൽ വളം നൽകുന്നത് നല്ലതാണ്. ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ മണ്ണിര കമ്പോസ്റ്റ്, കോഴിവളം, ആട്ടിൻകാഷ്ഠം, കടലപ്പിണ്ണാക്ക് തുടങ്ങിയവയിൽ ഏതെങ്കിലും ഉപയോഗപ്പെടുത്താം. ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ മണ്ണ്, ചകിരിച്ചോർ, ചാണക പൊടി എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി തൈകൾ വച്ചു പിടിപ്പിക്കാം. ഒരു ഗ്രോബാഗിൽ 100 ഗ്രാം വേപ്പിൻപിണ്ണാക്ക്, 100 ഗ്രാം ചാരം, 100 ഗ്രാം എല്ലുപൊടി എന്നിവ ചേർക്കുന്നത് ചെടിയുടെ വളർച്ച കരുത്തുറ്റ ആകാൻ നല്ലതാണ്. ചെടിയുടെ വളർച്ച കാലയളവിൽ ജൈവവളം ആവശ്യാനുസരണം നൽകുക. മഴക്കാലത്ത് നനച്ചു കൊടുക്കുവാനും കള പറിച്ചു കളയുവാനും ശ്രദ്ധിക്കുക.
കീട നിയന്ത്രണം
പ്രധാനമായും മുളകിനെ ബാധിക്കുന്ന രോഗമാണ് ബാക്ടീരിയൽ വാട്ടം. ഇലകൾക്ക് മഞ്ഞനിറം കൈവരികയും, ചെടികൾ പൂർണ്ണമായും കരിഞ്ഞുണങ്ങുന്നതുമാണ് ലക്ഷണം. ഇത് ഒഴിവാക്കുവാൻ വേണ്ടി സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കുന്നതും ചെടികളിൽ തളിച്ചു കൊടുക്കുന്നതും നല്ലതാണ്. ഈ മിശ്രിതം തെളിഞ്ഞ ചാണക ലായിനിക്കൊപ്പം ചേർത്ത് ഒഴിച്ചുകൊടുക്കുന്നത് കൂടുതൽ ഗുണഫലം ലഭ്യമാകാൻ കാരണമാകും. ഇതുകൂടാതെ ബ്ലീച്ചിങ് പൗഡർ 60ഗ്രാം ഒരു സെൻറ് സ്ഥലത്തിന് എന്ന രീതിയിൽ ഇട്ടു നൽകുന്നതും നല്ലതാണ്. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തോട്ടങ്ങളിൽ തളിക്കുന്നത് വഴി മുളകിൽ പ്രധാനമായും കാണപ്പെടുന്ന ഇലകരിച്ചിൽ, തണ്ടുകൾ കരിച്ചിൽ തുടങ്ങിയ രോഗങ്ങളും ഇല്ലാതാകും.
Nutritious chillies can be grown in all climates. Most of them start their cultivation by sowing seeds from nurseries. It is advisable to soak the seeds in a solution of 20 g Pseudomonas in one liter of water before sowing.
വെള്ളീച്ച ശല്യം മുളകിനെ ആക്രമിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഇവയെ പ്രതിരോധിക്കാൻ വേപ്പിൻകുരു സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം, ഗോമൂത്രം -കാന്താരി മുളക് മിശ്രിതം തുടങ്ങിയവ രണ്ടാഴ്ച ഇടവിട്ട് തെളിച്ചു കൊടുത്താൽ മതി. വെള്ളീച്ച മാത്രമല്ല എല്ലാ തരത്തിലുള്ള കീടങ്ങളേയും നിയന്ത്രണവിധേയമാക്കാൻ ഈ കീടനിയന്ത്രണ മാർഗങ്ങൾ മികച്ചതാണ്.
Share your comments