ചീരകളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട രോഗങ്ങളാണ് ഇലകരിച്ചിലും ഇലതീനി പുഴുക്കളുടെ ആക്രമണം.ഈ രോഗങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ കർഷകർ പ്രധാനമായും അവലംബിക്കുന്ന മാർഗ്ഗങ്ങൾ ആണ് താഴെ നൽകുന്നത്.
ഇലകരിച്ചിൽ രോഗം
ചെടികളുടെ ഇലകളിൽ വെളുത്ത നിറത്തിൽ കാണപ്പെടുന്ന പാടുകളാണ് ആദ്യലക്ഷണം. പിന്നീട് ഈ പാടുകൾ വലുതായി ക്രമരഹിതമായി കറുത്ത പുള്ളികൾ ആയി രൂപപ്പെടുന്നു. രോഗം കൂടുന്നതോടെ പാടുകൾ കൂടിച്ചേർന്ന് ഇല മുഴുവൻ പൊള്ളിയത് പോലെ ആകുന്നു. ഇത് ചീരയുടെ വാണിജ്യ മൂല്യം നഷ്ടമാകുന്നു.
ഇതിനെ പ്രതിരോധിക്കാൻ പച്ച ഇനമായ CO-1 ഉപയോഗിക്കുക. ഇവയിൽ ചുവപ്പ്, പച്ച ഇനങ്ങൾ കൃഷിയിടത്തിൽ ഇടകലർത്തി ശ്രദ്ധിക്കുക. ഇതുകൂടാതെ രോഗം കണ്ടുതുടങ്ങുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ സുഡോമോണസ് 20 ഗ്രാം+ പച്ചചാണകം 20 ഗ്രാം കലക്കി അതിൻറെ തെളി എടുത്ത് തളിക്കുക. ഇതുകൂടാതെ ട്രൈക്കോഡർമ 20 ഗ്രാം ഒരു കിലോ വിത്തിന് ഉപയോഗിച്ച് വിത്ത് പരിപാലനം നടത്തണം. ഈ രോഗത്തെ പ്രതിരോധിക്കാൻ ബേക്കിംഗ് സോഡാ ഒരു ഗ്രാം 4 ഗ്രാം മഞ്ഞൾപ്പൊടി കലർത്തിയ മിശ്രിതം തയ്യാറാക്കി തളിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കാം
ചീരക്കൃഷിയിലെ നാട്ടറിവുകൾക്ക് ഒപ്പം ഗ്രോബാഗിലെ ഡബിൾ കൃഷിയും
ഇലതീനി പുഴുക്കളുടെ ആക്രമണം
ഈ പുഴുക്കൾ നൂലുകൊണ്ട് ഇലകൾ തുന്നി ചേർക്കുന്നു. ഇലയിൽ ഇരുന്നുകൊണ്ട് പുഴുക്കൾ ഇലയുടെ ഉപരിതലം തിന്ന് തീർക്കുന്നു. കീടബാധയേറ്റ ഇലകൾ ഹരിതകം നഷ്ടപ്പെട്ട ഉണങ്ങിപ്പോകുന്നു. ഇലതീനി പുഴുക്കളെ നിയന്ത്രിക്കാൻ ആദ്യം ചെയ്യേണ്ടത് രോഗം ബാധിച്ച സസ്യഭാഗങ്ങൾ നശിപ്പിക്കുക എന്നതാണ്. ഇതുകൂടാതെ കൃഷിയിടത്തിൽ വിളക്ക് കെണികൾ സ്ഥാപിക്കുക. വേപ്പെണ്ണ എമൽഷൻ( 20 മില്ലി വേപ്പെണ്ണയും 20 ഗ്രാം വെളുത്തുള്ളി യും 5 ഗ്രാം ബാർസോപ്പും) ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് മിശ്രിതം തളിക്കുക.
Share your comments