എല്ലാ വീടുകളിലും കറിവേപ്പിന്റെ വലിയ മരം ഉണ്ടെങ്കിലും എല്ലാവരും ഒരു പോലെ നേരിടുന്ന പ്രശ്നമാണ് നല്ല പച്ചപ്പുള്ള ഇലകൾ കറിവേപ്പില ഇല്ല എന്നത്.
എത്ര വളം ചെയ്താലും വെള്ളമൊഴിച്ചാലും ഒരു സമയമാകുമ്പോൾ കറിവേപ്പ് പുള്ളിക്കുത്തും പാണ്ടും ഒക്കെയായി ഉപയോഗശൂന്യമായി നിൽക്കാറുണ്ട്. അതിന്റെ കാരണമെന്തെന്നോ.
ഒരു തരം ചെറിയ പ്രാണികൾ
ചെറുപ്രാണികളുടെ ആക്രമണമാണ് പ്രധാനകാരണം. കറിവേപ്പിന്റെ ഇലയിലും തണ്ടിലും ചെറുപ്രാണികള്‍ ആക്രമിക്കുന്നുണ്ട്. ഇവയെ തുരത്താന്‍ വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുക. തലേ ദിവസത്തെ കഞ്ഞി വെള്ളം തളിക്കുന്നതും ഗുണം ചെയ്യും.
തെങ്ങുകൾക്കുള്ളതുപോലെ മണ്ഡരിയും മുഞ്ഞയും
മണ്ഡരി, മുഞ്ഞ എന്നിവയുടെ ആക്രമം മൂലവും ഇങ്ങനെ സംഭവിക്കാം. ഇവയെ നിയന്ത്രിക്കാന്‍ 5% വീര്യമുള്ള വേപ്പിന്‍കുരു സത്ത് ലായനിയോ 10% വീര്യമുള്ള കിരിയാത്ത് സോപ്പ് ലായനിയോ രണ്ടാഴ്ച ഇടവിട്ട് ഇലകളില്‍ തളിച്ചുകൊടുക്കണം.
പസിലൊമൈസിസ് എന്ന ജീവാണുക്കള്‍ മണ്ഡരികളെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. 15 ഗ്രാം പസിലൊമൈസിസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ ഇലകളില്‍ തളിച്ചുകൊടുക്കുക.
ഇലകളില്‍ പ്രത്യേകിച്ച് അടിഭാഗത്ത് വെള്ളം ശക്തിയായി സ്പ്രേ ചെയ്യുന്നതിലൂടെ മണ്ഡരികളെ ഒഴുക്കിക്കളയാനാകും.
Share your comments