മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യലതാദികൾക്കും ദോഷം വരുത്തുന്ന ഒന്നാണ് കീടനാശിനിപ്രയോഗം. കീടനാശിനികളെ പ്രധാനമായും മൂന്ന് തരത്തിലാണ് വർഗീകരിച്ചിരിക്കുന്നത്. സൂക്ഷ്മജീവികൾക്കെതിരെയുള്ളത്, കളകൾക്കെതിരെയുള്ളത്, കീടങ്ങൾക്ക് എതിരെയുള്ളത്. നമ്മുടെ നാട്ടിൽ ഏറെ പ്രചാരത്തിലുള്ളത് കുമിൾ പോലെയുള്ള സൂക്ഷ്മജീവികൾക്കെതിരെ പ്രയോഗിക്കുന്ന കീടനാശിനികളാണ്. ഇന്ത്യയിൽ പ്രയോഗിക്കുന്ന ഇത്തരം കീടനാശിനികളിൽ 32 ശതമാനവും ഇത്തരത്തിലുള്ള കുമിൾനാശിനികൾ ആണ്. ഈ കുമിൾനാശിനി പ്രയോഗം തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും പുരയിടങ്ങളിലും വളരെ അധികമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കീടനാശിനികൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കളനാശിനികളിൽ ഗ്ലൈഫോസേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം വളരെയധികം കൂടുതലാണ്. ഈ രാസവസ്തു അധികം ആയിട്ടുള്ള എല്ലാം കളനാശിനികളും മനുഷ്യൻറെ ജീവന് വരെ ഭീഷണി ഉയർത്തുന്ന ഒന്നാണ്. പലപ്പോഴും കീടനാശിനികൾ കൈകാര്യം ചെയ്യുമ്പോഴുള്ള അശാസ്ത്രീയമായ രീതിയാണ് മനുഷ്യരുടെ ജീവനുപോലും ആപത്ത് ഉണ്ടാക്കുന്നത്.
ഇത്തരത്തിൽ മനുഷ്യൻറെ നിലനിൽപ്പിനെ ബാധിക്കുന്ന 27 രാസകീടനാശിനികളുടെ ഉപയോഗം കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുന്നു. ഇത്തരത്തിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട രാസവസ്തുക്കൾ അടങ്ങിയ കീടനാശിനികളും കളനാശിനികളും കുമിൾ നാശിനികളും താഴെ നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികളിലെ കീടനാശിനി നീക്കാൻ അടുക്കളവിദ്യ
കീടനാശിനികൾ
അസിഫേറ്റ്, കാർബോഫുറാൻ, ഡിനോ കാർപ്പ്, മാലത്തിയോൺ, ക്വിനാൽഫോസ്, ഡൈമെത്തോയെറ്റ്, ക്ലോറിഫൈറി ഫോസ്, ഡൈക്കോ ഫോൾ, ഡെൽറ്റമെത്രിൻ, തൈഡികാർപ്പ്
കളനാശിനികൾ
അട്രോസിൻ, 2.4 ഡി,പെൻഡിമെത്തോലിൻ ഓക്സിഫ്ലൂവോർഫെൻ, ഡൈയുഫോർ
കുമിൾനാശിനികൾ
കാർബെൻഡാസിം, തൈറോം, സിനബ്,കാപ്റ്റാൻ, ഇമിതൈൽ, സൈറോം
മേൽപ്പറഞ്ഞ കീടനാശിനികൾ രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പല കർഷകരും ഇത് ചില്ലറ വില്പനക്കാർ വഴി ലഭ്യമാക്കി കൃഷിയിടത്തിൽ പ്രയോഗിക്കുന്നുണ്ട്. നമ്മുടെ സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ ഇക്കാര്യത്തിൽ വളരെ പരിമിതമാണ്. ഇത്തരത്തിലുള്ള കീടനാശിനികളുടെ ഉപയോഗം നിയമപരമായ ശിക്ഷയ്ക്ക് വിധേയമാണെന്ന് സാധാരണ കർഷകർ അറിയുന്നില്ല. നിയമപരമായ ശിക്ഷ എന്നതിലുപരി ഇത്തരത്തിൽ കളനാശിനികളും കീടനാശിനികളും പ്രയോഗിക്കുന്നത് മനുഷ്യ ജീവന് ആപത്ത് ഉണ്ടാക്കുന്ന കാര്യമാണ്. ഇക്കാര്യങ്ങൾ കർഷകരിൽ ബോധവൽക്കരണം നടത്തണം.
കീടനാശിനികളുടെ തെരഞ്ഞെടുപ്പ്, പ്രയോഗരീതി, കൈകാര്യം ചെയ്യൽ എന്നിവ അത്യന്തം ശ്രദ്ധ പുലർത്തേണ്ട ഘടകങ്ങളാണ്. ഇത്തരത്തിൽ രാസവസ്തുക്കളടങ്ങിയ കീടനാശിനി പ്രയോഗം ഇല്ലാതാക്കുവാൻ കനത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങൾ കൊണ്ടുവരണം. ചില്ലറ വില്പനശാലകളുടെ പ്രവർത്തന മേൽനോട്ടം ശക്തമാക്കണം. കീടനാശിനി വിൽപ്പനയ്ക്കുള്ള ലൈസൻസ് സംവിധാനത്തിൽ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണം. സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവർക്ക് മാത്രം ഇത്തരത്തിൽ ലൈസൻസ് നൽകുക.
ബന്ധപ്പെട്ട വാർത്തകൾ: ജൈവകൃഷിയിൽ നീമാസ്ത്ര: ഫലപ്രദമായ കീടനാശിനി ഉണ്ടാക്കുന്നതെങ്ങനെ എന്നറിയാം
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments