വീടിന്‍റെ പിന്നാമ്പുറത്തോ പഴയ പുര പൊളിച്ചു കളഞ്ഞപ്പോഴോ ഒക്കെ നമ്മുടെ വീടുകളിൽ ഉപയോഗ ശൂന്യമായി ഓടുകൾ കിടപ്പിണ്ടോ? പാഴാക്കി ക്ളായാതെ നല്ല ചെടിച്ചട്ടികൾ ഉണ്ടാക്കാം. ഇനി അയൽ വീടുകളിൽ അന്വേഷിച്ചാലും കിട്ടും കുറച്ചു ഓടുകൾ. അവയും സംഘടിപ്പിക്കാം. ശേഷം ഇവ നന്നായി കഴുകി വൃത്തിയാക്കണം. മൂന്ന് ഓടുകളാണ് ഒരു ചെടിച്ചട്ടി ഉണ്ടാക്കാൻ ആവശ്യമായിട്ടുള്ളത്. ഓടുകൾ മൂന്നും ത്രികോണആകൃതിയിൽ ചേർത്ത് വെച്ച് ഒരു കയർ കൊണ്ട് കെട്ടിവയ്ക്കുക. അതിനു ശേഷം ചെടിച്ചട്ടിയുടെ അടിവശം കോൺഗ്രീറ്റ് ചെയ്യാനുള്ള മിശ്രിതം തയ്യാറാക്കാം. ഓട് കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നേ അടിവശത്തു ഒരു പ്ലാസ്റ്റിക് ഷീറ്റ് വെച്ച് കൊടുക്കണം.Three tiles are needed to make a pot. Arrange the three tiles in a triangular shape and tie with a rope. The mixture can then be prepared to concrete the bottom of the pot. Before concreting, a plastic sheet should be laid on the bottom. ശേഷം മിക്സ് ചെയ്തു വെച്ച കോൺക്രീറ്റ് ഓടിന് അടിവശത്തേക്ക് ഇട്ട് ഒന്നര ഇഞ്ച് കനത്തിൽ വാർത്തെടുക്കാം.ഓട് ഇളകാതെ പതുക്കെ വേണം ചെയ്യാൻ. ഓടുകളുടെ മൂന്ന് വശത്തും ഗ്യാപ് ഉള്ളത് കൊണ്ട് പ്രതേകിച്ച് ഹോൾ ഇട്ട് കൊടുക്കേണ്ട ആവശ്യം ഇല്ല. ഓട് വാർത്തെടുത്തു ഒരു ദിവസത്തിന് ശേഷം കെട്ടുകൾ അഴിച്ചെടുത്ത് ഓടിൽ പെയിന്റ് അടിച്ചു കൊടുക്കാം. പെയിന്റ് ഉണങ്ങിയതിന് ശേഷം ചട്ടിയിൽ മണ്ണ് നിറച്ച് ചെടി വയ്ക്കാം. ഇത്രയും ചെയ്തു കഴിഞ്ഞാൽ കുറഞ്ഞ ചിലവിൽ കുറച്ച് സമയം കൊണ്ട് നമുക്ക് അടിപൊളി ചെടിച്ചട്ടികൾ ഉണ്ടാക്കി വീട് ഭംഗിയാക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :എസ്ബിഐ(SBI) പുതിയതായി ഭവനവായ്പയെടുക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ .
Share your comments