ചെടികളിൽ ഉണ്ടാകുന്ന രോഗങ്ങൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ബോർഡോമിശ്രിതം. ഒരു കിലോ തുരിശ് അഥവാ കോപ്പർ സൾഫേറ്റ്, ഒരു കിലോ കുമ്മായം, നൂറ് ലിറ്റർ വെള്ളം എന്നിവയാണ് ബോർഡോമിശ്രിതം തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ.
Bordeaux mixture can be used effectively against plant diseases. One kg of turish or copper sulphate, one kg of lime and 100 liters of water are required to prepare the Bordeaux mixture.
എങ്ങനെ തയ്യാറാക്കാം
ഒരു കിലോ നന്നായി പൊടിച്ച തുരിശ് 50 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു കിലോ കുമ്മായം 50 ലിറ്റർ വെള്ളത്തിൽ കലക്കുക. തയ്യാറാക്കി വെച്ച തുരിശ് ലായനി കുമ്മായ ലായനിയിലേക്ക് ചേർത്ത് ഇളക്കുക. ബോർഡോമിശ്രിതം തയ്യാറാക്കാൻ മൺപാത്രമോ ചെമ്പ് പാത്രമോ ഉപയോഗിക്കുക.
റോസിൻ വാഷിംഗ് സോഡാ മിശ്രിതം
ബോർഡോമിശ്രിതം തളിക്കുമ്പോൾ ഇലകളിലും മറ്റും നന്നായി പിടിച്ചിരിക്കാൻ റോസിൻ വാഷിംഗ് സോഡാ മിശ്രിതം ഉപയോഗപ്പെടുത്തുന്നു. ഇത് മഴക്കാലത്താണ് ശുപാർശ ചെയ്യുന്നത്.
ബോർഡോ മിശ്രിതം എങ്ങനെ തയ്യാറാക്കാം?
തയ്യാറാക്കുന്ന വിധം
10 ലിറ്റർ വെള്ളം ഒരു മൺപാത്രത്തിൽ തിളപ്പിച്ച് അതിലേക്ക് 500ഗ്രാം അലക്കുകാരം/ വാഷിംഗ് സോഡാ ചേർക്കുക. ഈ മിശ്രിതത്തിന് ഇരുണ്ട നിറം വരുന്നതുവരെ വീണ്ടും ചൂടാക്കുക. അതിനുശേഷം ഇതിലേക്ക് ഒരു കിലോ നന്നായി പൊടിച്ച റോസിൻ ചേർക്കണം. നുരയും പതയും വന്ന് മിശ്രിതം തിളച്ചു പോകുന്നത് ഒഴിവാക്കുന്നതിനുവേണ്ടി തീജ്വാല കുറയ്ക്കുക. കറുത്ത കുമിളുകൾ കാണുന്നതുവരെ അഞ്ചുമുതൽ 10 മിനിറ്റ് നേരം ഈ മിശ്രിതം തിളപ്പിച്ചു കൊണ്ടിരിക്കുക. താപനില 45 ഡിഗ്രി സെൽഷ്യസിന് താഴെ ആകുന്നതുവരെ മിശ്രിതം തണുക്കാൻ അനുവദിക്കുക. തണുത്ത മിശ്രിതം(പത്തു ലിറ്റർ) സാവധാനത്തിൽ തയ്യാറാക്കിവെച്ച ബോർഡോ മിശ്രിതത്തിലേക്ക് നന്നായി ഇളക്കിക്കൊണ്ട് ചേർക്കുക.
Share your comments