
ചിലർക്കെങ്കിലും ഉണ്ടാകുന്ന വേവലാതിയാണ് അവരുടെ അടക്കളത്തോട്ടത്തിലെ തക്കാളിച്ചെടിയില്‍ പഴുക്കാന്‍ ഭാവമില്ലാതെ പച്ചത്തക്കാളികള്‍ മാത്രം നിറഞ്ഞുനില്‍ക്കുന്നുവെന്നത്. എന്തുകൊണ്ടാണ് തക്കാളിക്ക് ചുവപ്പ് നിറം ലഭിക്കാത്തതെന്ന് പലരും ആലോചിച്ചിട്ടുണ്ടാകാം. ഇതിനു പിന്നിൽ പല കാരണങ്ങളുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി അടങ്ങിയ ഭക്ഷണം ക്യാൻസറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തൽ
* ചെറിയ തരം തക്കാളികൾ വലിയ ഇനങ്ങളേക്കാള്‍ പെട്ടെന്ന് ചുവപ്പ് നിറമാകും. ആധുനിക സാങ്കേതികവിദ്യ പ്രയോഗിച്ചാലും യഥാര്‍ഥത്തില്‍ വേണ്ടവിധത്തില്‍ മൂപ്പെത്തിയാലല്ലാതെ പച്ചത്തക്കാളികള്‍ പഴുക്കില്ല.
* വേറൊരു കാരണം കാലാവസ്ഥയാണ്. തക്കാളിക്ക് നിറം നല്‍കുന്ന വര്‍ണവസ്തുക്കളായ ലൈക്കോപീനും കരോട്ടിനും ഉൽപ്പാദിപ്പിക്കപ്പെടുന്നത് 10 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണ്. 10 ഡിഗ്രി സെല്‍ഷ്യസിനേക്കാളും കുറഞ്ഞ താപനിലയില്‍ തക്കാളികള്‍ പച്ചനിറത്തില്‍ തന്നെയിരിക്കും. അതുപോലെ 29 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ ചൂടുള്ള കാലാവസ്ഥയില്‍ ഈ വര്‍ണവസ്തുക്കളുടെ ഉൽപ്പാദനം തടയപ്പെടും.
ബന്ധപ്പെട്ട വാർത്തകൾ: തണുപ്പുകാലത്ത് വളര്‍ത്താന്‍ പറ്റിയ ചില തരം തക്കാളികള്‍
* എത്തിലിന്‍ എന്ന രുചിയില്ലാത്തതും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തതുമായ രാസവസ്തുവിൻറെ സാന്നിധ്യവും തക്കാളിയെ ചുവപ്പുനിറമുള്ളതാക്കുന്നു. തക്കാളി പൂര്‍ണ്ണവളര്‍ച്ചയെത്തുന്ന ഘട്ടത്തില്‍ എത്തിലിന്‍ ഉൽപ്പാദിപ്പിക്കും. ഇത് തക്കാളിയുമായി പ്രവര്‍ത്തിച്ച് പഴുക്കാനുള്ള സാഹചര്യമുണ്ടാക്കും.
ബന്ധപ്പെട്ട വാർത്തകൾ: കണ്ടെയ്നറുകളിൽ വളർത്താൻ കഴിയുന്ന മികച്ച തക്കാളി ഇനങ്ങൾ
* തക്കാളികള്‍ തണുപ്പുകൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ പഴുക്കാതെ വീണുപോയാല്‍ ഒരു പേപ്പര്‍ ബാഗില്‍ സൂക്ഷിക്കുക. പൂര്‍ണവളര്‍ച്ചയെത്തിയ പച്ചനിറമുള്ള തക്കാളിയാണെങ്കില്‍ പേപ്പര്‍ ബാഗ് ആഗിരണം ചെയ്യുന്ന എത്തിലിൻറെ സാന്നിധ്യത്തില്‍ പഴുക്കാന്‍ തുടങ്ങും.
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments