പച്ചക്കറിക്ക് അനുയോജ്യമാണ് ജൈവവളം .മുട്ടത്തോടുകൊണ്ട് ജൈവവളം നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാം . ചെയ്യേണ്ടത് ഇത്രമാത്രം. മുട്ടത്തോട് നല്ല വെയിലത്ത് വെച്ച് നന്നായി ഉണക്കണം . രണ്ടു മൂന്നു ദിവസം വെയില്‍ കൊള്ളണം. ഈര്‍പ്പം ഒക്കെ പോയി നന്നായി ഉണക്കിയശേഷം ഇത് ഇടിച്ചു പൊടിയ്ക്കണം. പൊടിഞ്ഞു കഴിഞ്ഞാല്‍ ആ പൊടി പച്ചക്കറികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം.ചെടികള്‍ തഴച്ചു വളരാനും നല്ല ഫലം നല്‍കാനും ഈ വളം സഹായിക്കും.
കൂടാതെ മുട്ടത്തോടില്‍ ധാരാളം കാത്സ്യവും ധാതുക്കളും അടങ്ങി യിരിക്കുന്നു. മുട്ടത്തോടിൽനിന്നും കുമ്മായത്തിൻ്റെ ഗുണംകിട്ടും.മണ്ണിനെ സമ്പുഷ്ടമാക്കാന്‍ ഇത് സഹായിക്കും.മണ്ണിൻ്റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിൻ്റെ പ്രധാന ഘടകം കാത്സ്യം കാര്‍ബണേറ്റ് ആണ്.ഇതിനു പുറമേ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെയും ഒച്ചുകളെയും നിയന്ത്രിക്കാനും മുട്ടത്തോട് നല്ലതാണ്.ഗ്രോ ബാഗ് നിറയ്ക്കുമ്പോള്‍ അല്പം മുട്ടത്തോട് പൊടി ചേര്‍ക്കുന്നത് നന്നാവും.
ഇനി വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന മുട്ടയുടെ തോടുകൾ പാഴാക്കി കളയരുത് .അവ സൂക്ഷിച്ചു വെച്ച് ജൈവവളമാക്കാം.
മുട്ടത്തോട് പാഴാക്കരുതേ
പച്ചക്കറിക്ക് അനുയോജ്യമാണ് ജൈവവളം .മുട്ടത്തോടുകൊണ്ട് ജൈവവളം നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാം .
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments