അമിത രാസവളത്തിന്റെ വ്യാപകമായ ഉപയോഗം ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലും അവ മണ്ണിന്റെ സ്വാഭാവിക ഘടന തകര്‍ക്കുകയും അങ്ങനെ കാലങ്ങളായി ആര്‍ജിച്ചെടുത്ത സ്വാഭാവിക ഉത്പാദനക്ഷമത ഇല്ലാതായി മണ്ണ നശിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഊഷരമായ മണ്ണിനെ സ്വാഭവിക ജൈവകണങ്ങളുടെ തിരിച്ചെടുക്കലിലൂടെ വീണ്ടും ഉത്പാദനത്തിന് ഉതകുന്ന മാധ്യമമായി മാറ്റാനുള്ള ശ്രമങ്ങളാണ് ജൈവകൃഷിയിലൂടെ നാം നടത്തേണ്ടത്.
കരിയിലയും മണ്ണിരയും
കരിയിലകള്‍ ഒരമിച്ചുകൂട്ടി കത്തിച്ചോ സ്വാഭാവികമായി ചീയാനനുവദിച്ചോ, ജൈവ വിഘടന സഹായികളായ ചാണകം, കുമ്മായം, മണ്ണിര എന്നിവകൊണ്ടോ മണ്ണില്‍ ആവശ്യമായ പോഷകങ്ങള്‍ നിലനിര്‍ത്താം. ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന മണ്ണിര കര്‍ഷകന്റെ മിത്രം മാത്രമല്ല പ്രധാനമായും മണ്ണിലേക്ക് ജലം ഊര്‍ന്നിറങ്ങാന്‍ മേല്‍മണ്ണില്‍ അശ്രാന്തം പണിയെടുക്കുന്ന പ്രാകൃതിക ഉഴവുകാര്‍കൂടിയാണ്. ഏകദേശം മൂന്നടി താഴ്ചയിലുള്ള മണ്ണുവരെ ഇളക്കി മുകളിലെത്തിക്കാന്‍ കഴിവുള്ളവരാണ് മണ്ണിരകള്‍. നമ്മുടെ നാട്ടിലെ കരിമണ്ണിലും പൂഴിപ്പറ്റ് മണ്ണിലും ചെമ്മണ്ണിലും കാണപ്പെടുന്ന മണ്ണിരകളെ വര്‍ധിപ്പക്കല്‍ തന്നെയാണ് ജൈവകൃഷിയിടമൊരുക്കാന്‍ അത്യന്താപേക്ഷിതമായ ആദ്യ ജൈവഘടകം.
മണ്ണിരകള്‍ സാധാരണയായി 3000 സ്പീഷീസുകളില്‍ കണ്ടുവരുന്നുണ്ട്. സാധാരണയായി നമ്മുടെ നാട്ടില്‍ മണ്ണിര കമ്പോസ്റ്റിന് നിര്‍ദ്ദേശിക്കന്നത് ആഫ്രിക്കന്‍ മണ്ണിരയിനമായ യൂഡ്രിലസ് യൂജീനിയ എന്ന ഇനമാണ്. വലിയതോതില്‍ ഭക്ഷണം ഉപയോഗിക്കുമന്നെതിനാലും വളരെപ്പെട്ടന്ന്തന്നെ ദഹനം നടന്ന് വളമാക്കി മാറ്റുമെന്നതുമാണ് ഈ വിഭാഗത്തെ നിര്‍ദ്ദേശിക്കാന്‍ കാരണമായി പറയുന്നത്. ഇവ വംശവര്‍ധന നടത്തുന്നതും വര്‍ധിച്ചതോതിലാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന നാടന്‍ മണ്ണിരകള്‍ വംശവര്‍ധന നടത്തുന്നത് വളരെ കുറഞ്ഞതോതിലാണ്. അവ ആഹാരം ഉപയോഗിച്ച് കരുപ്പ നിര്‍മിക്കുന്നതിന്റെ അളവും കുറവാണ്. നമ്മുടെ നാടന്‍ മണ്ണിരയും കരിയിലയുടെ ജൈവികമായ ജീര്‍ണിക്കലുംചേര്‍ന്ന് തയ്യാറായിവരുന്ന ജൈവ പുതപ്പാണ് ഓര്‍ഗാനിക് ഫാമിങ്ങിനാവശ്യം.
കരുപ്പ
മണ്ണിരകള്‍ ജൈവ വസ്തുക്കള്‍ ആഹാരമാക്കി അവയുടെ ദഹനപ്രക്രിയയായ ഓക്‌സിഡേഷന്‍ പ്രക്രിയയിലൂടെ പുറംതള്ളുന്ന ജൈവാവശിഷ്ടമാണ് കരുപ്പ. ലോകത്ത് ഏതൊരു ഫാക്ടറിയും നിര്‍മിക്കുന്നതിനേക്കാളും നല്ല ജൈവ വളമാണ് കരുപ്പ. മണ്ണിരയുടെ ദേഹത്തിന്റെ വശങ്ങളിലൂടെയുള്ള സുഷിരങ്ങളിലൂടെ ഓക്‌സിജന്‍ ഉപയോഗിച്ചുള്ള ഡൈജക്ഷനാണ് അവ നടത്തുന്നത്. ഓക്‌സിഡേഷന്‍ പ്രക്രിയയിലൂടെ വിഘടനം നടക്കുന്നതിലാണ് അവയുടെ വിസര്‍ജ്യത്തിന് ദുര്‍ഗന്ധമില്ലാത്തത്. ഇങ്ങനെ വിസര്‍ജിക്കുന്ന കുരുപ്പയില്‍ എന്‍സൈമുകളും നിരവധി രാസഘടകങ്ങളും ഉണ്ട്. അവ ചെടികള്‍്കക് നല്ല വളമായും പോഷകമായും മാറുന്നു. അതുകൊണ്ടുതന്നെ മേല്‍മണ്ണില്‍ ജൈവപുതപ്പില്‍ മണ്ണിരയെ നിലനിര്‍ത്തി അവയെ വംശവര്‍ധന നടത്തി നമുക്ക് ജൈവകൃഷിയായും ഉത്പാദനക്ഷമമാക്കാം.
കരിയില
പറമ്പിനും പാടിത്തിനും അരികില്‍ എളുപ്പം മണ്ണുമായി ചേരുന്നതരം ചെടികള്‍ വെച്ചുപിടിപ്പിച്ച് അവയുടെ ഇലകളും ഇളം തണ്ടുകളും മണ്ണില്‍ പച്ചക്കും ഉണക്കിയും ചേര്‍ത്തു നമുക്ക് മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താം. പറമ്പിലും മറ്റും ഉണങ്ങിവീഴുന്ന ഇലകള്‍ പലയിടത്തും കൂട്ടിയിട്ട് കത്തിക്കുന്ന ശീലമാണ് മലയാളിക്ക്. ഇതൊഴിവാക്കി ഇവ കൃഷിയിടത്തിലെ പുതയാക്കി മാറ്റി ജൈവ പരിസ്ഥിതി സൃഷ്ടിക്കാം.
ഇലകകളും ചപ്പുചവറുകളും ജൈവാവശിഷ്ടങ്ങളും മണ്ണുമായി പെട്ടന്ന് യോജിക്കാന്‍ കരിയിലകള്‍ക്ക്മീതെ പച്ചചാണകം ചേര്‍ക്കുന്നതിന് കൂടെത്തന്നെ കുറിച്ച് കുമ്മായം (ഇത്തില്‍ നീറ്റികിട്ടുന്നത്) ചേര്‍ക്കാം. പരമ്പരാഗതമായ ചേന, ചേമ്പ്, വാഴ എന്നിവ നടുമ്പോള്‍ കുഴിയില്‍ നാം ചപ്പിലകളും ചാണകപ്പൊടിയും വെണ്ണീരും ചേര്‍ക്കാറുണ്ട്. പരാസ്ഥിതികമായും ജൈവപരമായും മണ്ണിനെ സംരക്ഷിക്കുന്നതാണ് ജൈവകൃഷിയുടെ അടിസ്ഥാന ഘട്ടം.
കരിയിലകൊണ്ട് നന്നായി പുതയിട്ടും മണ്ണിരകളുടെ വംശവര്‍ധനവിന് ആവശ്യമായ പരിസ്ഥിതിയൊരുക്കിയും അവയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ കൃഷിരീതികള്‍ അവലംബിച്ചും നമുക്ക് ജൈവകൃഷയിലേക്കിറങ്ങാം.
ജൈവ വേലി സമ്പുഷ്ടമാക്കാം.
ശീമകൊന്ന, മഞ്ചാടി, വേലിത്തറി എന്നിങ്ങനെ വിവിധയിനം ചെടികള്‍കൊണ്ട് അതിര്‍വരമ്പിടുന്ന ശീലം പണ്ടത്തെ കര്‍ഷകര്‍ക്കുണ്ടായിരുന്നു. നല്ല ജൈവ വളങ്ങളായ ഇവ മണ്ണുമായി പെട്ടന്ന് ചേരുന്നതും അതുപോലെത്തന്നെ നല്ല വളം പ്രദാനം ചെയ്യുന്നതുമാണ്. ഇന്ന് പല കൃഷിയിടങ്ങളിലെയും അതിരുകളില്‍നിന്ന് ജൈവവേലി നഷ്ടമായിരിക്കുന്നു. ജൈവകൃഷിക്ക് ഒരവശ്യഘടകമായ ജൈവവേലി പുന:സൃഷ്ടിക്കുന്നതിലൂടെ നമുക്ക് കരിയിലകളുടെ ഉത്പാദനത്തിലും കരിയില, ചാണകം, മണ്ണിര, കുമ്മായം എന്നിവയുടെ സംയോജനത്തിലൂടെ വളക്കൂറുള്ള മണ്ണും സൃഷ്ടിക്കാം.
Share your comments