വീട്ടില്‍ നല്ലൊരു പൂന്തോട്ടം എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ നല്ല രീതിയില്‍ പരിപാലിക്കാന്‍ അല്പം ക്ഷമയും താത്പര്യവും കൂടുതല്‍ വേണം.
പൂന്തോട്ടമൊരുക്കുന്നവര്‍ സ്ഥിരം പറയുന്ന പരാതികളിലൊന്നാണ് പൂച്ചെടികളില്‍ വളരുന്ന കളകള്‍. പൂച്ചെടികള്‍ക്ക് നാം കൊടുക്കുന്ന വളങ്ങളും പോഷണവുമെല്ലാം വലിച്ചെടുക്കുന്ന കളകള്‍ മിക്കവാറും തലവേദനയുണ്ടാക്കാറുണ്ട്. ഇവ പറിച്ചുകളയാനും ഏറെ ബുദ്ധിമുട്ടാണ്. ഈ കളകളെ വേരോടെ പിഴുതെറിയാന്‍ ചില വിദ്യകള്‍ പറയാം.
കളകള്‍ ഇല്ലാതാക്കാനയി പൂച്ചെടികളുടെ താഴെ പത്ത് സെന്റീമീറ്ററെങ്കിലും കട്ടിയില്‍ ഉണക്കപ്പുല്ലും ചപ്പുചവറുകളുമടങ്ങിയ പുതയിടാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ കളകള്‍ക്ക് സൂര്യപ്രകാശമേല്‍ക്കില്ല. തുടര്‍ന്ന് ഇവ ഇല്ലാതാകും. കളകള്‍ മുളച്ചാലും എളുപ്പം കണ്ടെത്തി പിഴുതുമാറ്റാം.
അതുപോലെ കളകളെ നശിപ്പിക്കാനായി ഉപ്പ് വിതറിക്കൊടുക്കുന്നത് ഫലപ്രദമാണ്. ചെടികളുടെ അല്പം അകലെയായി ഉപ്പ് വിതറിയാല്‍ കളകള്‍ വളരില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ചെടികളുടെ വേരുകള്‍ ഉപ്പ് ആഗിരണം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
നടപ്പാതകളിലും പുല്‍ത്തകിടികളിലും കളകള്‍ ഒഴിവാക്കാന്‍ ബേക്കിങ് സോഡ ഉപയോഗിക്കാം. കളകള്‍ വളരാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ ബേക്കിങ് സോഡ വിതറുന്നത് നല്ലതാണ്.
എന്നാല്‍ അടുക്കളത്തോട്ടത്തിലും പൂച്ചെടികള്‍ക്കും ഇത് നേരിട്ട് വിതറിക്കൊടുക്കരുത്. തിളച്ച വെളളം കളകളുടെ വേരുകളില്‍ ഒഴിയ്ക്കുന്നതും കളകളെ നശിപ്പിക്കാന്‍ നല്ലതാണ്.പിന്നീട് കളകള്‍ മുളയ്ക്കാന്‍ സാധ്യത കുറവാണ്. അതേസമയം പൂന്തോട്ടത്തിലെ ചെടികള്‍ വളരുന്ന സ്ഥലത്ത് തിളച്ച വെളളം ഒഴിക്കാതിരിക്കാനും ശ്രദ്ധിയ്ക്കാം.
പഞ്ചസാരയും നല്ലൊരു കളനാശിനിയായി ഉപയോഗിക്കാം. പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ തോട്ടത്തില്‍ ധൈര്യമായി ഉപയോഗിക്കാം.
കളകളുടെ വേരുകളില്‍ കുറച്ച് പഞ്ചസാരത്തരികള്‍ വിതറിക്കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മറ്റ് ചെടികളില്‍ പഞ്ചസാരത്തരികള്‍ തെറിക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കണം. കളകള്‍ വളരാതിരിക്കാനായി പൂച്ചെടികളും പച്ചപ്പുല്‍ച്ചെടികളും ഇടകലര്‍ന്നു വളരാത്ത രീതിയില്‍ അല്പം അകലം സൂക്ഷിക്കാനും ശ്രദ്ധിയ്ക്കാം. ഇതുവഴി പുല്ലുകള്‍ വളര്‍ന്ന് പൂച്ചെടികളിലേക്ക് കയറുന്നത് നമുക്ക് എളുപ്പം മനസ്സിലാക്കാനാകും.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ : https://malayalam.krishijagran.com/farm-management/organic-farming/weed-control-is-essential-to-get-a-good-crop-yield/
Share your comments