-
-
Farm Tips
മുട്ടത്തോട് നിസാരക്കാരനല്ല : ജൈവ കൃഷിക്ക് ഉത്തമം
പച്ചക്കറിക്ക് ജൈവവളമാണ് ഏറ്റവും അനുയോജ്യം. കൃഷിഭവനില്‍ നിന്നോ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നോ ജൈവവളം വാങ്ങി ഉപയോഗിക്കുന്നവരാണ് അധികവും.
പച്ചക്കറിക്ക് ജൈവവളമാണ് ഏറ്റവും അനുയോജ്യം. കൃഷിഭവനില്‍ നിന്നോ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നോ ജൈവവളം വാങ്ങി ഉപയോഗിക്കുന്നവരാണ് അധികവും. എന്നാൽ, ജൈവക്കൃഷിക്ക് അനുയോജ്യമായ വളം നമുക്കു തന്നെ വീട്ടില്‍ ഉണ്ടാക്കാം. സാധാരണയായി നമ്മൾ വലിച്ചെറിയുന്ന അല്പം മുട്ടത്തോട് മാത്രം മതി. ഇത്രയധികം മുട്ടത്തോട് എവിടെ നിന്ന് കിട്ടുമെന്നല്ലേ...
വീട്ടില്‍ ഉപയോഗിക്കുന്ന മുട്ടയുടെ തോടുകള്‍ സൂക്ഷിച്ച് വയ്ക്കാം. അല്ലെങ്കില്‍ ഹോട്ടലുകളില്‍ നിന്നോ ചായക്കടകളില്‍ നിന്നോ വാങ്ങാം. നാണക്കേട് തോന്നില്ലെങ്കില്‍ വഴിയരികില്‍ ആളുകള്‍ ഉപേക്ഷിച്ചു പോകുന്നവ എടുക്കുകയുമാവാം. അവിടെ കിടന്നു നാറുന്നതിലും ഭേദമല്ലേ അത് വീട്ടിലെ പച്ചക്കറിക്ക് വളമാകുന്നത്.

മുട്ടത്തോട് കിട്ടിയാൽ ചെയ്യേണ്ടത് ഇത്രമാത്രം. മുട്ടത്തോട് നല്ല വെയിലുള്ള സ്ഥലത്തു കൊണ്ടിട്ട് നന്നായി ഉണക്കണം. ഈര്‍പ്പം ഒക്കെ പോയി നന്നായി ഉണങ്ങണം. രണ്ടു മൂന്നു ദിവസം വെയില്‍ കൊള്ളണം. അതുകഴിഞ്ഞ് നന്നായി ഇടിച്ചു പൊടിക്കണം. നന്നായി പൊടിയണം.
പൊടിഞ്ഞു കഴിഞ്ഞാല്‍ ആ പൊടി പച്ചക്കറികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം. ചെടികള്‍ തഴച്ചു വളരാനും നല്ല ഫലം നല്‍കാനും ഈ വളം സഹായിക്കും. മുട്ടത്തോടില്‍ ധാരാളം കാത്സ്യവും ധാതുക്കളും അടങ്ങിയിരിക്കുന്നു. മണ്ണിനെ സമ്പുഷ്ടമാക്കാന്‍ മണ്ണില്‍ ചേര്‍ക്കുന്ന കുമ്മായത്തിന്റെ ഗുണം മുട്ടത്തോടില്‍ നിന്നു ലഭിക്കും. മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിന്റെ പ്രധാന ഘടകം കാത്സ്യം കാര്‍ബണേറ്റ് ആണ്.
മുട്ടത്തോടില്‍ 97 ശതമാനവും കാത്സ്യം കാര്‍ബണേറ്റ് ആണ്. ഇതിനു പുറമേ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.വളമായി മാത്രമല്ല, ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെയും ഒച്ചുകളെയും നിയന്ത്രിക്കാനും മുട്ടത്തോട് നല്ലതാണ്. ഗ്രോ ബാഗ് നിറയ്ക്കുമ്പോള്‍ അല്പം മുട്ടത്തോട് പൊടി ചേര്‍ക്കുന്നത് നല്ലതാണ്.
English Summary: eggshell for organic farming
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
பங்களிப்பு செய்யுங்கள் (Contribute Now)
Share your comments