ഇഎം സോലൂഷൻ അഥവാ എഫക്ടീ മൈക്രോ ഓർഗാനിസം. ജൈവകൃഷിയിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് .എന്നാൽ ഇത് പല സ്ഥലത്തും ലഭ്യമല്ല ഇഎം സൊലൂഷൻ എളുപ്പത്തിൽ വീട്ടിൽത്തന്നെ തയാറാക്കാം.
ആവശ്യമായ സാധനങ്ങൾ
ഏത്തയ്ക്കാ പഴുത്തത് - 500gm
പപ്പായ പഴുത്തത് - 500gm
മത്തങ്ങ പഴുത്തത് - 500gm
ചെറുപയർ പൊടിച്ചത് - 500..gm .
ശർക്കര - 500 gm മുട്ട - 5 എണ്ണം
ഉണ്ടാക്കുന്ന വിധം
വായു കടക്കാത്ത ജാറിൽ മത്തങ്ങ, ഏത്തയ്ക്ക, പപ്പായ (നല്ലതുപോലെ പഴുത്തത്) അരിഞ്ഞ് ചെറു കഷണങ്ങളാക്കി ഇടുക. ഇതിനുശേഷം, ശർക്കര പൊടിച്ച് ഒരു കപ്പ് വെള്ളത്തിൽ ലായനി ആക്കിയതിനു ശേഷം ജാർലേക്ക് ഒഴിക്കുക. ചെറുപയർ പൊടികൂടി ചേർത്തശേഷം ഇവയെല്ലാം നന്നായി ഇളക്കിയെടുക്കണം.അതിനു മുകളിലേക്ക് 5 മുട്ട പൊട്ടിച്ച് എല്ലാ ഭാഗത്തും വരത്തക്കവിധത്തിൽ ഒഴിക്കുക. ഇത് 20 ദിവസം അടച്ചു ...ദിവസം അടച്ചു സൂക്ഷിക്കണം. 20 ദിവസം കഴിഞ്ഞ് അരിച്ചെടുത്ത് ഉപയോഗിക്കാം.
ഉപയോഗക്രമം
100 ml ഇഎം ലായനി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കുക
കടപ്പാട്;മനോരമ .
Share your comments