കൃഷിയ്ക്കും ജൈവവള നിർമാണത്തിനും ദുർഗന്ധമകറ്റാനുമുള്ള സവിശേഷ ജൈവ ലായനി
ജൈവ വസ്തുക്കൾ അതിവേഗം വിഘടിക്കാനും ഉപദ്രവകാരികളായ അണുക്കള് നശിക്കാനും വിത്തുകള് വേഗം മുളയ്ക്കാനും തൈകള് വേഗം വളരാനുമെല്ലാം ഇത് സഹായിക്കുന്നു. അക്ടിവേറ്റ് ചെയ്ത ഈ ലായനി 2-5 മില്ലിലിറ്റര് ഒരുലിറ്റര് വെള്ളത്തില് നേര്പ്പിച്ച് ചെടിച്ചുവട്ടില് ഒഴിച്ചാല് അത് സസ്യവളര്ച്ചയ്ക്കും രോഗപ്രതിരോധത്തിനും വളരെ സഹായകമാകും. കൃഷി സ്ഥലത്ത് തൈ നടുന്നതിന് മുൻപ് മണ്ണിൽ സ്പ്രേ ചെയ്താൽ ഉപകാരികളായ സൂക്ഷമ ജീവികൾ മണ്ണിൽ പെരുകയും സസ്യവളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. വിത്ത് മുളപ്പിക്കുന്നതിന് മുൻപും തൈപറിച്ച് പ്രധാന കൃഷിയിടത്തിൽ നടുന്നതിന് മുൻപും EM ലായനിയിൽ മുക്കി വയ്ക്കേണ്ടതാണ്.
എന്താണ് ഇ എം ലായനി?
'ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസം' എന്നതിന്റെ ചുരുക്കപ്പേരാണ്
ഇതിൽ പ്രകാശസംശ്ലേണ ബാക്ടീരിയ, യിസ്റ്റ് ,ലാക്റ്റിക് ആസിഡ് ബാക്ടീരിയ , ആക്റ്റിനോമൈ സൈറ്റുകൾ, കുമിളുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബാക്ടീരിയകളുടെ മിശ്രിതമാണിത് . ഇതിന്റെ സ്റ്റോക് ലായനി ശർക്കര വെള്ളത്തിൽ ആക്റ്റിവേറ്റ് ചെയ്താണ് ഉപയോഗിക്കേണ്ടത്. ACTIVATED EM വാങ്ങുവാൻ ലഭിക്കും - മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം ഫലപ്രദമായ തോതില്‍ നിലനിര്‍ത്താനുള്ള നൂതന സാങ്കേതികവിദ്യയാണിത്.
ജൈവവള നിർമാണം
വീട്ടിലെ അടുക്കള മാലിന്യങ്ങൾ (പച്ചക്കറി, മീൻ, ഇറച്ചി ) ഒരു ബക്കറ്റിൽ ശേഖരിച്ച് അതിന് മുകളിൽ EM ലായനി തളിച്ചാൽ മാലിന്യങ്ങൾ ഒന്നാന്തരം വളമായി മാറും. Pipe Composting, Bucket Composting, Biogas Plant എന്നിവയിലും ഒഴിക്കാം
സെപ്റ്റിക് ടാങ്ക് നിറയാതിരിക്കാൻ
ആഴ്ചയിൽ ഒരിക്കൽ ആക്റ്റിവേറ്റഡ് ലായനി 10 ml ക്ലോസറ്റിൽ ഒഴിച്ച് Flush ചെയ്യുക. സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങളെ ഈ ലായനിയിലെ സൂക്ഷമ ജീവികൾ തിന്നു തീർക്കും. സെപ്റ്റിക് ടാങ്കിൽ നിന്നും ദുർഗന്ധം വമിക്കുകയുമില്ല
ദുർഗന്ധ നിവാരിണി
ടോയിലറ്റുകൾ, മൂത്രപ്പുരകൾ, കാലിത്തൊഴുത്ത്, പട്ടിക്കൂട്, കോഴി വളർത്തൽ കേന്ദ്രങ്ങൾ, ഓടകൾ എന്നിവടങ്ങളിലെ ദുർഗന്ധം അകറ്റാൻ ഈ ലായനി സ്പ്രേ ചെയ്യുക - കോഴി വേയ്സ്റ്റുകൾ ജീർണ്ണിപ്പിക്കുന്നതിനും ഉത്തമം
പശുക്കൾക്ക് പ്രിയംകരം
പശു / എരുമ എന്നീ വളർത്തുമൃഗങ്ങൾക്ക് കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ ഈ ലായനി 2 ml കലർത്തി കൊടുത്താൽ ഉപകാരികളായ സൂക്ഷമാണുകൾ നിറഞ്ഞ ദുർഗന്ധം കുറഞ്ഞ ചാണകം ലഭിക്കും
അടുക്കളയിൽ
അടുക്കളയിലെ പാത്രം കഴുകുന്ന സിങ്കിൽ ഈ ലായനി ഒഴിച്ചാൽ സി ങ്ക് പൈപ്പിലെ തടസ്സങ്ങൾ മാറി കിട്ടും.
തറ കഴുകാൻ
തറ കഴുകുന്ന വെള്ളത്തിൽ ഈ ലായനി ഒഴിച്ച് കഴുകാം - വീടിന് ചുറ്റും സ്പ്രേ ചെയ്താൽ ഉപകാരികളായ സൂക്ഷമ ജീവികളുടെ കോളനി സൃഷ്ടിക്കപ്പെടും.
ചുരുക്കത്തിൽ കൃഷിക്കും വളർത്തുമൃഗങ്ങൾക്കും വീടിനുള്ളിലും പുറത്തും ഉപയോഗിക്കേണ്ട സവിശേഷ ലായനിയാണിത്.
EM ലായനി ഇക്കോ ഷോപ്പുകളിൽ നിന്നും വാങ്ങാവുന്നതാണ് - ഉൽപാദന തീയതി മുതൽ 3-4 മാസങ്ങൾക്കകം ഉപയോഗിച്ച് തീർക്കണം
3 മാസത്തെ ഉപയോഗത്തിന് 90 - 100 രൂപയുടെ ആക്റ്റിവേറ്റഡ് ലായനി മതിയാകും
Share your comments