ഇന്ത്യയിൽ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലാണ്. നവംബർ-ഡിസംബർ കാലയളവിലാണ് കേരളത്തിൽ മാവ് പൂക്കുന്നത്. മാവു പൂത്തു ഏകദേശം നാല് മാസത്തിനുള്ളിൽ തന്നെ മാങ്ങകൾ മൂപ്പെത്തുകയും ചെയ്യുന്നു. മാവുകൾ കൃത്യസമയത്ത് നല്ല രീതിയിൽ പൂക്കുവാനും, പൂക്കളുടെ കൊഴിച്ചിൽ തടയുവാനും നാം ചില പൊടിക്കൈകൾ പ്രയോഗിക്കേണ്ടതുണ്ട്. സെപ്റ്റംബർ-ഒക്ടോബർ കാലയളവിൽ ഈ വിദ്യകൾ പ്രയോഗിച്ചാൽ മാത്രമേ മാവുകൾ കൃത്യമായി പൂത്തു കായ്ക്കുകയുള്ളൂ.
അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രൂണിങ് ആണ്. മാവിൻറെ ആരോഗ്യമില്ലാത്ത കൊമ്പുകൾ മുറിച്ചു മാറ്റുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മാവിൻറെ എല്ലാ കൊമ്പുകളിലും നന്നായി സൂര്യപ്രകാശം ഏറ്റാൽ മാത്രമേ മാവുകളിൽ ധാരാളം പൂക്കൾ പിടിക്കുകയുള്ളൂ. ഇതുകൂടാതെ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നിയന്ത്രിതമായ രീതിയിൽ പുകച്ചു കൊടുക്കുകയും ചെയ്യണം.
വർഷത്തിൽ ഒരു തവണ എന്ന രീതിയിൽ മോതിരവളയം ഇടുന്നത് മാവ് പൂക്കാൻ നല്ലതാണ്. എന്നാൽ ഈ പ്രയോഗങ്ങൾക്ക് പുറമേ നാം ചെയ്യേണ്ട ഒരു വളക്കൂട്ട് ഉണ്ട്. ഇത് സെപ്റ്റംബർ മാസം ചെയ്താൽ മാത്രമേ മാവിൽ നന്നായി പൂക്കൾ ഉണ്ടാവുകയും, നിങ്ങളുടെ കൊതി തീരാവുന്നത്ര മാങ്ങ കഴിക്കുവാൻ സാധിക്കൂ
മാവ് പൂക്കാൻ ഉള്ള കിടിലൻ വളക്കൂട്ട്
സെപ്റ്റംബർ മാസം മാവിന്റെ ചുറ്റുപാടും അരക്കിലോ കുമ്മായം വിതറി നൽകണം. മാവിൻറെ കട ഭാഗത്തുനിന്ന് ഏകദേശം രണ്ടു മീറ്റർ മാറി വേണം കുമ്മായം ഇട്ടു നൽകുവാൻ.
അതിന് ശേഷം മേൽമണ്ണ് പതുക്കെ ഇളക്കി കുമ്മായവുമായി ചേർക്കുക. ഈ രീതിയിൽ 10 ദിവസമെങ്കിലും മണ്ണ് വെയിലുകൊണ്ട് കിടക്കണം. 10 ദിവസത്തിനുശേഷം 10 കിലോ ചാണകപ്പൊടി, ആറു കിലോ ചാരം, മൂന്ന് കിലോ എല്ലുപൊടി എന്നിവ ചേർത്ത് മാവിൻറെ കട ഭാഗത്ത് നിന്ന് നീങ്ങി ഏകദേശം മൂന്ന് മീറ്റർ അകലെയായി വലിയ ആഴത്തിൽ അല്ലാത്ത തടം എടുത്തു (അര അടി വീതിയിൽ) മേല്പറഞ്ഞ അളവിൽ മിശ്രിതം ഇട്ടു നൽകുക. അതിനുശേഷം തടം മേൽമണ്ണ് ചേർത്ത് മൂടുക.
മാവിൽ പെട്ടെന്ന് പൂക്കൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് ഫോസ്ഫറസും, നൈട്രജനും. ഇവയെല്ലാം സമ്പന്നമായ അതിലടങ്ങിയിരിക്കുന്നവയാണ് വെണ്ണീറും എല്ലുപൊടിയും ചാണകപ്പൊടിയും. അതുകൊണ്ടുതന്നെ ഇത്രയും കാര്യങ്ങൾ കൃത്യമായ അളവിൽ മാവിൻറെ തടം കോരി ഇട്ടു നൽകിയാൽ നവംബർ- ഡിസംബർ മാസത്തോടെ മാവിൽ നന്നായി പൂക്കൾ ഉണ്ടാകും. ഈ പ്രയോഗത്തിന് ശേഷം നാം അനുവർത്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എപ്സം സാൾട്ട് കൊണ്ടുള്ള ഒരു വിദ്യ.
We need to apply some techniques to make the tree bloom well on time and prevent the fall of the flowers. Only when these techniques are applied during September-October will the flour bloom accurately.
മാവിൽ ധാരാളമായി പൂക്കൾ ഉണ്ടാവാൻ മാത്രമല്ല, പൂക്കൾ കൊഴിഞ്ഞു പോകാതിരിക്കാനും എപ്സം സാൾട്ട് ഉപയോഗിക്കുന്നത് നല്ലതാണ്. 200 ഗ്രാം എപ്സം സാൾട്ട് 20 ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിന് മുകളിലൂടെ ഒഴിച്ചുകൊടുക്കണം. ഇതും കൂടി ചെയ്താൽ മാത്രമേ സെപ്റ്റംബർ മാസം ചെയ്യേണ്ട വളപ്രയോഗ രീതി പൂർണമാവുകയുള്ളൂ.
Share your comments