Farm Tips
പച്ചക്കറി കൃഷിക്കൊപ്പം പൂകൃഷി

പച്ചക്കറിക്കൊപ്പം ചെണ്ടുമല്ലി ജമന്തി എന്നിവ കൂടി കൃഷി ചെയ്യുകയാണെങ്കില്‍ പച്ചക്കറികളെ ആക്രമിക്കാന്‍ എത്തുന്ന കീടങ്ങളെ തുരത്താം. ഒപ്പം ഒരു തേനീച്ചക്കൂടു കൂടി വച്ചാല്‍ വീട്ടിലേക്കാവശ്യമായ തേനും ഈ പൂക്കളില്‍ നിന്ന് തേനീച്ചകള്‍ ശേഖരിക്കും. പൂക്കളും വില്‍ക്കാം പച്ചക്കറികളും വില്‍ക്കാം. വളരെ ആദായകരമാണ് ഈ പൂ തന്ത്രം.
വളമാക്കാം അടുക്കളമാലിന്യം
അടുക്കളയില്‍ ദിവസേന ബാക്കിയാകുന്ന മുട്ട തോട്, പഴത്തൊലി, ചായ പൊടി, പച്ചക്കറിയുടെ തൊലി എന്നിവ നല്ലവണ്ണം മിക്സിയില്‍ അടിച്ചു ചെടിയുടെ കടയ്ക്കല്‍ ദ്രാവക രൂപത്തിലാക്കി ഒഴിച്ച് കൊടുക്കുക. ഇവ വേരുകള്‍ക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്നതിനാല്‍ ചെടിയുടെ വളര്‍ച്ച വേഗത്തിലാകുന്നു.
Share your comments