അക്വേറിയം ആകർഷകമാകണമെങ്കിൽ അതിൽ മീനുകൾ മാത്രം പോരാ, ഭംഗിയുള്ള ചെടികളും വേണം. പലരുടെയും സ്വപ്‌നമാണ് വീട്ടിൽ ആകർഷകമായ ഒരു അക്വേറിയം ഉണ്ടാക്കുക എന്നത്. പാറക്കല്ലുകളും മരക്കഷണങ്ങളും ഒക്കെ ഭംഗിയായി സെറ്റ് ചെയ്ത് അതിൽ ചെടികളും മീനുകളും ഒക്കെ നന്നായി ജീവിക്കുമ്പോഴാണ് കാഴ്ചയ്ക്ക് സുഖമുള്ള നല്ലൊരു അക്വേറിയം അഥവാ അക്വാസ്കേപ് തയ്യാറാവുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: അലങ്കാരമത്സ്യങ്ങളെ അക്വേറിയം ടാങ്കുകളിൽ വളർത്താനുദ്ദേശിക്കുന്നുണ്ടോ? അതിനു മുൻപായി അറിയൂ ഈ കാര്യങ്ങൾ
മീനുകളെ വളർത്തുന്നത് പോലെ അക്വേറിയത്തിൽ ചെടികൾ വളർത്തുന്നതിലും ശ്രദ്ധ വേണം. അക്വേറിയത്തിൽ വയ്ക്കുന്ന ചെടികൾ പിഴുതു പോകുന്നതും അഴുകിപ്പോകുന്നതും മീനുകൾ ചെടി തിന്നു തീർക്കുന്നതുമൊക്കെയാണ് പലരുടെയും പ്രശ്നങ്ങൾ. എല്ലാത്തരം ചെടികളും അക്വേറിയത്തില്‍ വളര്‍ത്താന്‍ കഴിയില്ല. ടാങ്കിലെ മീനുകൾക്ക് യോജിച്ച ചെടികളും ചെടികൾക്ക് യോജിച്ച മീനുകളും വേണം തിരഞ്ഞെടുക്കാൻ. ചിലര്‍ ബോണ്‍സായ് ചെടികള്‍ അക്വേറിയത്തിലെ വെള്ളത്തിലും വളര്‍ത്താറുണ്ട്. പക്ഷേ, അത്ര എളുപ്പമുള്ള ജോലിയല്ലെന്ന് മാത്രം. അക്വാ ബോണ്‍സായി ഇനത്തില്‍പ്പെട്ടവയും മറ്റു ചെടികളും വളര്‍ത്തുമ്പോള്‍ ശ്രദ്ധ ആവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരാന്‍ അലങ്കാര മത്സ്യങ്ങള്‍; കൂടുതല്‍ വിവരങ്ങള്‍
ഡ്രിഫ്റ്റ് വുഡ് അക്വേറിയത്തില്‍ വെക്കാന്‍ അനുയോജ്യമാണ്. ഡ്വാര്‍ഫ് ബേബി ടിയേഴ്‌സ് എന്ന ചെടി ഈ ഡ്രിഫ്റ്റ് വുഡിലും സുഷിരങ്ങളുള്ള പാറകളിലും വേര് പിടിപ്പിച്ച് വളര്‍ത്താം. ഏത് ശുദ്ധജല അക്വേറിയത്തിലും വളര്‍ത്താവുന്ന ചെടിയാണിത്.
ജാവാ മോസ് എന്നറിയപ്പെടുന്ന നല്ല കടുംപച്ചനിറത്തിലുള്ള ചെറിയ ഇലകളോട് കൂടിയ ചെടിയും അക്വേറിയത്തിലെ വെള്ളത്തില്‍ നന്നായി വളരും. ഇതും ഡ്രിഫ്റ്റ് വുഡില്‍ വളര്‍ത്തിയാല്‍ അക്വേറിയത്തിന് പച്ചപ്പും മനോഹാരിതയും നിലനിര്‍ത്താം.
ചെടികളുടെ വേരുകള്‍ ചീഞ്ഞുപോകാതിരിക്കാന്‍ വെള്ളം കൃത്യമായ ഇടവേളകളില്‍ മാറ്റണം. ആല്‍ഗകള്‍ വളരാതിരിക്കാനും ഇത് നല്ലതാണ്.
ചെടികള്‍ക്ക് ദ്രാവകരൂപത്തിലുള്ള പോഷകങ്ങള്‍ ഓരോ പ്രാവശ്യം വെള്ളം മാറ്റുമ്പോഴും നല്‍കണം. ആഴ്ചയില്‍ ഒരിക്കല്‍ വെള്ളവും വളവും പുതിയതായി നല്‍കണം.
Share your comments