
1.പഴം ശർക്കരക്കെണി
പഴം 20 ഗ്രാം അല്ലെങ്കിൽ പപ്പായ 10 ഗ്രാം , ശർക്കര 10 ഗ്രാം മാലത്തയോൺ അര മില്ലി എന്നിവ 100 മി.ലി വെള്ളത്തിൽ കലർത്തി ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പികളിലാക്കി പന്തലിന് താഴെ തീക്കിയിടുക.രണ്ടാഴ്ച്ചയിലൊരിക്കൽ കെണി പുതുക്കേണ്ടതാണ് .

2. ഫെറമോൺ കെണി

ക്യൂലർ എന്നെ ഫെറമോൺ കെണികൾ ഒരു ഹെക്ടറിന് 10 എണ്ണം എന്ന തോതിൽ പന്തലിൽ തൂക്കിയിട്ടു ആൺ കായിച്ചകളിൽ ശേഖരിച്ച് നശിപ്പിക്കാം . ആൽക്കഹോൾ , ക്യൂലർ , മാലത്തയോൺ എന്നിവ 6 :4 :1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതത്തിൽ മുക്കിയ 5X 5 X 12 സെ .മി വലിപ്പമുള്ള തടിക്കഷണങ്ങൾ ദ്വാരമുള്ള കുപ്പികളിൽ തൂക്കിയിട്ടാണ് ഹെറാമോൺ കെണി തയാറാക്കുന്നത് . ഈ കെണി ആൺ ഈച്ചകളെ മാത്രം ആകര്ഷിക്കുന്നതിനാൽ പഴം ശർക്കരക്കെണി ഉപയോഗിച്ച് പെൺ ഈച്ചകളെക്കൂടി നശിപ്പിക്കണം.
3. മഞ്ഞക്കെണി

ഒഴിഞ്ഞ ടിന്നുകൾ പുറത്ത് മഞ്ഞ പൈയിൻ്റെറിച്ച ഉണക്കിയശേഷം ആവണക്കെണ്ണ പുരട്ടുക. തോട്ടത്തിൽ കമ്പുകൾ നാട്ടി അതിന്മേൽ ടിന്നുകൾ കമഴ്ത്തി വയ്ക്കുക . കട്ടിയുള്ള കാർഡ്ബോർഡിൽ മഞ്ഞ പെയിൻ്റെടിച്ഛ് അതിൽ ആവണക്കെണ്ണ തേച്ച് കമ്പുകളിൽ തറച്ച് മഞ്ഞക്കെണി ഉണ്ടാക്കാവുന്നതാണ് . ചെടിയുടെ നിരപ്പിൽ നിന്നും അൽപ്പം താഴ്ത്തി വേണം മഞ്ഞക്കെണി വെയ്ക്കാൻ . പച്ചക്കറികൾക്കിടയിൽ നാട്ടിയാൽ ചെറു പ്രാണികൾ അതിൽ പറ്റിപിടിക്കും. ഇടയ്ക്കിടെ ബോർഡ് വൃത്തിയാക്കി ആവണക്കെണ്ണ തേക്കുക
Share your comments