<
  1. Farm Tips

പഴവര്‍ഗങ്ങള്‍ കൊണ്ട് ജീവാമൃതം തയ്യാറാക്കാം 

അനേകം പഴങ്ങള്‍ നാം വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് കേടായിപ്പോകുന്നുണ്ട്. ചക്ക, മാഴ, വാഴ, സപ്പോട്ട, പപ്പായ ഇവയെല്ലാം ഉപയോഗിച്ച് ഒന്നാംതരം ജൈവവളങ്ങളാക്കി കൃഷിയെ പരിപോഷിപ്പിക്കാന്‍ സാധിക്കും.

KJ Staff
അനേകം പഴങ്ങള്‍ നാം വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് കേടായിപ്പോകുന്നുണ്ട്. ചക്ക, മാഴ, വാഴ, സപ്പോട്ട, പപ്പായ ഇവയെല്ലാം ഉപയോഗിച്ച് ഒന്നാംതരം ജൈവവളങ്ങളാക്കി കൃഷിയെ പരിപോഷിപ്പിക്കാന്‍ സാധിക്കും. ഇതില്‍ പ്രധാനമാണ് ജീവാമൃതം. വളരെ ചെലവ് കുറഞ്ഞതും അടുക്കളത്തോട്ടത്തിലെ എല്ലാത്തരം പച്ചക്കറികള്‍ക്കും മറ്റു ഫല വൃഷങ്ങള്‍ക്കും പുത്തന്‍ ഉണര്‍വും മികച്ച വിളവും നല്‍കാന്‍ പോന്നതാണ് ജീവാമൃതം. ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കർഷകൻ്റെ  സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു ചെടികൾക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് പ്രകൃത്യാലുള്ള കീട നിയന്ത്രണം സാദ്ധ്യമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

തയ്യാറാക്കുന്ന രീതി

വന്‍പയര്‍ 100 ഗ്രാം തലേ ദിവസം വെള്ളത്തിലിട്ട് രാവിലെ വെള്ളമൂറ്റി തുണിയില്‍ കിഴി കെട്ടി വയ്ക്കുക. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ പയര്‍ കിളിര്‍ത്തു വരും. കിളിര്‍ത്ത പയര്‍ അരച്ചെടുക്കുക.10 ലിറ്റര്‍ കൊള്ളുന്ന ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ഒരു കിലോ ചാണകവും ഒരു പിടി മണ്ണും പയറരച്ചതും 500 ഗ്രാം പഴവും (ഏത് തരം പഴവും ഇതിനായി ഉപയോഗിക്കാം) കൂട്ടി നന്നായി ഇളക്കുക. പഴം കൈകൊണ്ട് ഉടച്ച് തൊലി ഉള്‍പ്പെടെ ചേക്കുന്നതാണ് നല്ലത്. 750 ml ഗോമൂത്രവും അഞ്ച് ലിറ്റര്‍ ശുദ്ധ ജലവും ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു ശേഷം ഒരു ചാക്കു കൊണ്ട് മൂടി തണലത്ത് വയ്ക്കുക. ദിവസവും മൂന്നു നേരം ഇളക്കണം. മൂന്നാം ദിവസം ഒരു ലിറ്ററെടുത്ത് 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് എല്ലാ വിളകളുടെയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം.

തെങ്ങ്, കവുങ്ങ്, മാവ്, കൊക്കോ, ജാതി, വാഴ, പൈനാപ്പിള്‍, പച്ചക്കറികള്‍, ചീര, നെല്ല് ഇവയ്‌ക്കെല്ലാം ഉത്തമമാണ്. പാടത്ത് വെള്ളമുള്ളതിനാല്‍ നെല്ലില്‍ പ്രയോഗിക്കുമ്പോള്‍ വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. ഈ വളം പ്രയോഗിച്ചാല്‍ വിളകളില്‍ കാര്യമായ രോഗങ്ങളോ കീടങ്ങളോ വരില്ല. എല്ലാ വിളകളിലും രാസവളം ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വിളവ് കൂടുതലായിരിക്കും. ഏഴു ദിവസം വരെ ഈ വളം സൂക്ഷിച്ചുവയ്ക്കാം. 
English Summary: fruit jeevamritham

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds