കുരുമുളകിന്റെ കടയ്ക്കല് നിന്ന് രണ്ടരയടി വരെ ഉയരമുള്ള കമ്പുകളില് നിന്നുള്ള തലകളാണ് നടാന് നല്ലത്. ഒരടി നീളവും വീതിയുമുള്ള കുഴിയെടുത്ത് കുഴിയിലേക്ക് വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി എന്നിവ സംയോജിപ്പിച്ച്നിക്ഷേപിച്ച് ചേർത്തശേഷം തൈ നടുക
കുരുമുളകിന്റെ വാട്ടത്തിനു തടം ഒന്നിന് 250 ഗ്രാം. കുമ്മായം ഇടുക, ആണ്ടില് രണ്ടു തവണ. താങ്ങുമരങ്ങള്‍ കോതി നിര്‍ത്തിയാല്‍ കുരുമുളകില്‍ കൂടുതല്‍ തിരികള്‍ ഉണ്ടാവും.
കാപ്പിത്തൊണ്ടും ചാണകവും കൂട്ടിയിട്ടു കുരുമുളക് ചെടികളുടെ ചുവട്ടില്‍ ഇട്ടാല്‍ ദ്രുതവാട്ടം കുറയും.
കൊടിത്തല നട്ട് ഒരു വര്‍ഷത്തിനു ശേഷം അരയടി പൊക്കത്തില്‍ മുറിച്ചു മാറ്റിയാല്‍ വളര്‍ച്ച കൂടും.
കുഞ്ഞു കല്ലുകള്‍ കുരുമുളകിന്‍ ചുവട്ടില്‍ അടുക്കിയാല്‍ വാട്ടം വരില്ല.
കുരുമുളക് വള്ളിയില്‍ വര്‍ഷത്തില്‍ പലതവണ മുളക് ഉണ്ടാകണമെങ്കില്‍ കൂടെ കൂടെ നനച്ചു കൊടുത്താല്‍ മതി.
ചുവട്ടിൽ പുതയിടുക
ചുണ്ണാമ്പും തുരിശും കൂടി കലക്കി ഒഴിച്ചാല്‍ കുരുമുളക് കോടിയുടെ തണ്ട് രോഗം മാറും.
കുരുമുളക് ഒരു ദിവസം വെയില്‍ കൊള്ളിച്ച ശേഷം മെതിക്കുക. വേഗം ഉതിര്‍ന്നു കിട്ടും.
കുരുമുളക് മണികള്‍ തിളച്ച വെള്ളത്തില്‍ ഒരു മിനിറ്റ് മുക്കിയെടുത്താല്‍ തിളക്കം കിട്ടും.
വർഷാവർഷം കമ്മായം ചേർത്ത ചാണക്കപ്പൊടിയാണ് വളമായി നൽകുന്നത് നല്ലതാണ്.
വേനൽക്കാലത്ത് താങ്ങുമരത്തിന്റെ ചോലയിറക്കുകയും കൊടിയുടെ തലപ്പ് കെട്ടിവയ്ക്കുകയും ചെയ്യുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഒരു പശുക്കർഷകന്റെ ആത്മഗതം..
Share your comments