<
  1. Farm Tips

എലിയെ കൊല്ലാന്‍ ശീമക്കൊന്ന

പച്ചിലവളമായും വിറകായും .മണ്ണൊലിപ്പ് നിയന്ത്രണത്തിനുമെല്ലാം പേരു കേട്ട ശീമക്കൊന്നയ്ക്ക് എലിയെ കൊല്ലാന്‍ കഴിയുമെന്നത് പുതിയ കണ്ടുപിടുത്തം .എലിയെ കൊല്ലാനുളള ശീമക്കൊന്നയുടെ കഴിവ് .

KJ Staff
seemakonna

പച്ചിലവളമായും വിറകായും .മണ്ണൊലിപ്പ് നിയന്ത്രണത്തിനുമെല്ലാം പേരു കേട്ട ശീമക്കൊന്നയ്ക്ക് എലിയെ കൊല്ലാന്‍ കഴിയുമെന്നത് പുതിയ കണ്ടുപിടുത്തം .എലിയെ കൊല്ലാനുളള ശീമക്കൊന്നയുടെ കഴിവ് മനസ്സിലാക്കി ക്യൂബക്കാര്‍ നല്‍കിയ പേരാണ് മാട്ടാറാട്ടന്‍. ശീമക്കൊന്നയുടെ ഇലയും ഇളം തണ്ടും തൊലിയും എലിയെ കൊല്ലാൻ ഉപയോഗിക്കാം. ഗോതമ്പുമണിയും ശീമക്കൊന്നയും പുഴുങ്ങി ഒരു ദിവസം പുളിച്ചതിനു ശേഷം തണലത്ത് ഇട്ട് ഉണക്കി വെച്ചാല്‍ എലിക്കുളള കെണിയായി.

വീടിനകത്ത് എലി കയറിയാല്‍ കണ്ടുപിടിക്കാന്‍ എളുപ്പമാണ്.കാഴ്ച കുറവായതിനാല്‍ എലികള്‍ ചുമരോട് ചേര്‍ന്നാണ് ഓടി നടക്കുക. പോകുന്ന വഴിയില്‍ കാഷ്ഠിക്കുന്നതും ഇവയുടെ സ്വഭാവം. എലി പെരുമാറുന്ന സ്ഥലം മനസിലായാല്‍ നിയന്ത്രണവും എളുപ്പമാക്കാം. സന്ധ്യാസമയത്ത് എലി വരുന്ന വഴിയില്‍ ഗോതമ്പുമണി വിതറാം. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആവര്‍ത്തിക്കാം. വളരെ പെട്ടെന്ന് തന്നെ വീട്ടില്‍ നിന്നും ജൈവരീതിയില്‍ എലിയെ തുരത്താം എന്നതാണ് പ്രധാന പ്രത്യേകത. ശീമക്കൊന്നയുടെ ഇലയില്‍ അടങ്ങിയിരിക്കുന്ന കൗമാറിന്‍ എന്ന രാസവസ്തു ബാക്ടീരിയയുടെ പ്രവര്‍ത്തനത്താല്‍ ഡൈക്കമറാള്‍ ആയി രൂപാന്തരപ്പെടുന്നു.രക്തം കട്ട പിടിക്കാന്‍ അനുവദിക്കാത്ത ഡൈക്കമറോള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ എലിയുടെ അന്തകന്‍.

കടപ്പാട് മാതൃഭൂമി

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:പല്ലിയെ അകറ്റാൻ ചില ടിപ്പുകൾ

English Summary: gliricidia to kill rat

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds