കൃഷിയിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വളം, വളം രണ്ട് തരത്തിൽ ഉണ്ട് ഒന്ന് ജൈവവളവും മറ്റൊന്ന് രാസവളവും. ഇത് വിളകൾക്ക് ആരോഗ്യത്തോടെ വളരാനും നല്ല വിളവ് നൽകുന്നതിനും സഹായിക്കുന്നു. മണ്ണിൻ്റെ ഫലഭൂയിഷ്ഠതയെ അനുസരിച്ച് നിങ്ങൾക്ക് ഏത് തരത്തിലുള്ള വിളകൾക്കും വളങ്ങൾ ഉപയോഗിക്കാം.
ജീവ ജാലങ്ങളിളുടെ വേസ്റ്റിൽ നിന്നോ അല്ലെങ്കിൽ വീട്ടിൽ ഉപയോഗിക്കുന്ന പച്ചക്കറികളിൽ നിന്നോ ഒക്കെ ഉണ്ടാക്കിയെടുക്കുന്ന വളങ്ങളാണ് ജൈവവളം.ജൈവ വളം ഉൽപ്പന്നങ്ങളിൽ സാധാരണയായി ജൈവവസ്തുക്കളും ന്യൂട്രിറ്റീവ് റോക്ക് പൊടികൾ, ഷെല്ലുകൾ എന്നിവ അടങ്ങിയിരിക്കുന്നു.ഇതൊരു പ്രകൃതി സൌഹൃദ ഉത്പന്നമാണ്. ജൈവവളങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് ആട്ടിൻ കാഷ്ടം. ആട്ടിൻ വളത്തിൻ്റെ ഗുണവും ദോഷവും നമുക്ക് നോക്കാം.
പച്ചക്കറികൾക്കോ അല്ലെങ്കിൽ മറ്റ് കൃഷികൾക്കോ ഉപയോഗിക്കാൻ പറ്റുന്ന, ആരോഗ്യമുള്ള സസ്യങ്ങൾക്കും മണ്ണിനും ഏറ്റവും നല്ല വളങ്ങളിൽ ഒന്നാണ് അട്ടിൻ വളം. ആടിൻ്റെ കാഷ്ഠമാണ് ഇതിനായി ഉപയോഗിക്കുന്നത്. നൈട്രജൻ്റെ അളവ് ധാരാളമായി ആട്ടിൻ വളത്തിൽ അടങ്ങിയിരിക്കുന്നു, ഇത് മണ്ണിനെ ഫലഭൂയിഷ്ഠമായിരിക്കാൻ സഹായിക്കുന്നു, മാത്രമല്ല ഇത് മണ്ണിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതിനും, ജലം നിലനിർത്തുന്നതിനും സഹായിക്കുന്നു.
ആട്ടിൻ വളം, വൈക്കോൽ, മണൽ എന്നിവയുടെ തുല്യ ഭാഗങ്ങൾ സ്പ്രിംഗ് ബഡ്ഡുകളിൽ ചേർക്കുന്നത് നല്ലതാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമായി ഇത് കണക്കാക്കുന്നു. മാത്രമല്ല ഇത് കാൽസ്യം, മഗ്നീഷ്യം, സൾഫർ തുടങ്ങിയ പോഷകങ്ങളും മണ്ണിലേക്ക് തിരികെ നൽകുന്നതിന് സഹായിക്കുന്നു.
ആട്ടിൻ വളത്തിൻ്റെ ഗുണങ്ങൾ
1. ഔഷധ സസ്യങ്ങൾക്കും പച്ചക്കറികൾക്കും മറ്റ് വിളകൾക്കും മികച്ച വളമാണ് ആട്ടിൻ വളം, കാരണം ഇത് മണ്ണിൻ്റെ ജല സംഭരണ ശേഷി നിലനിർത്തുന്നതിന് സഹായിക്കുന്നു.
2. പശുവിനേക്കാൾ ഉണങ്ങിയത് കൊണ്ട് തന്നെ ഇതിന് ദുർഗന്ധം കുറവാണ്, മാത്രമല്ല ഇത് മണ്ണിൽ പ്രവർത്തിക്കുകയും വ്യാപിക്കുകയും ചെയ്യുന്നു. വേഗത്തിൽ കമ്പോസ്റ്റ് ആകുന്നത് കൊണ്ട് തന്നെ പച്ചക്കറികൾക്കും മറ്റും ഇതിൻ്റെ ഗുണങ്ങൾ വേഗത്തിൽ ലഭിക്കുന്നു.
3. ആട്ടിൻ കാഷ്ഠം കമ്പോസ്റ്റ് കൂടാരങ്ങളേലേക്ക് കൂടുതൽ വായു പ്രവാഹം നൽകുന്നതിന് സഹായിക്കുന്നു, അങ്ങനെ കമ്പോസ്റ്റ് സമയവും വേഗത്തിലാക്കുന്നു.
4. കോഴിവളം അല്ലെങ്കിൽ ചാണകം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇവയേക്കാൾ നൈട്രജൻ്റെ അളവ് കൂടുതലാണ്.
5. കമ്പോസ്റ്റ് തയ്യാറാക്കുമ്പോൾ പുല്ല്, വൈക്കോൽ, അടുക്കളയിലെ അവശിഷ്ടങ്ങൾ, മുട്ടത്തോലുകൾ തുടങ്ങിയ ജൈവവസ്തുക്കളുമായി വളം കലർത്തുന്നത് സസ്യങ്ങൾക്ക് നല്ലതാണ്.
6. ആട്ടിൻ വളം മണ്ണിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു, ഓക്സിജൻ വേരുകളിൽ എത്തിക്കുന്നതിനും സഹായിക്കുന്നു.
ആട്ടിൻ വളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആട്ടിൻ കാഷ്ഠം ഉൾപ്പെടെയുള്ള മൃഗങ്ങളുടെ പുതിയ വളങ്ങളിൽ അപകടകരമായ രോഗാണുക്കൾ ഉണ്ടാകും, അത് ചെടികളെ ബാധിക്കും അത്കൊണ്ട് തന്നെ എല്ലായ്പ്പോഴും നന്നായി കമ്പോസ്റ്റ് ചെയ്ത ആട്ടിൻ വളം മാത്രം ഉപയോഗിക്കുന്നതാണ് എപ്പോഴും ചെടികളുടെ ആരോഗ്യത്തിന് നല്ലത്. എത്ര ജൈവവളമായാലും അമിതമായാൽ അത് വിളയേയും മണ്ണിനേയും ദോഷകരമായി ബാധിക്കുന്നു.
എങ്ങനെ കമ്പോസ്റ്റ് തയ്യാറാക്കാം?
പുല്ല്, വൈക്കോൽ, അല്ലെങ്കിൽ അടുക്കള അവശിഷ്ടങ്ങൾ, മുട്ടത്തോട്, മീൻ വേസ്റ്റ് എന്നിവയുമായി ആട്ടിൻ കാഷ്ഠം കലർത്താം. ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നത് കമ്പോസ്റ്റ് നന്നായി അഴുകുന്നതിന് സഹായിക്കുന്നു
Share your comments