മണ്ണ്, മണൽ, ചാണകപ്പൊടി / മണ്ണിര കമ്പോസ്റ്റ് എന്നിവ 1 :1 :1 എന്ന അനുപാതത്തിൽ ചേർത്ത് തയാറാക്കിയ മിശ്രിതം പത്തുകിലോ (ഗ്രോബാഗീൻ്റെ മുക്കാൽ ഭാഗത്തോളം ) നിറച്ച് തൈയ്കൾ നടാം.
ഓരോ ഗ്രോ ബാഗിലും 1-2 കിലോ , ചകിരി 1 -2 കിലോ, മണ്ണിരകമ്പോസ്റ്,100 ഗ്രാം എല്ലുപൊടി, 100 ഗ്രാം പൊടിച്ച വേപ്പിൻപിണ്ണാക്ക് എന്നിവയും ചേർക്കണം .
25 ഗ്രാം വീതം സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് എന്നിവ ചേർത്താൽ രോഗബാധകൾ ഒഴിവാക്കാം.
കപ്പലണ്ടിപിണ്ണാക്ക് /വേപ്പിൻപിണ്ണാക്ക് രണ്ടു ദിവസം വെള്ളത്തിലിട്ട് പുളിപ്പിച്ച ശേഷം തെളി ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ് .
ജൈവവളങ്ങൾ മാറിമാറി ഉപയോഗിക്കണം .
വളം ചേർക്കുമ്പോൾ മണ്ണ് ചേർത്തുകൊടുക്കുകയും വേണം .
രണ്ടാഴ്ച്ച കൂടുമ്പോൾ ഒരു ചെടിക്ക് 10 ഗ്രാം വീതം കുമ്മായം ചേർത്താൽ മണ്ണിൻ്റെ പുളിരസം കുറയും .
കുമ്മായം ഇട്ട് ഒരാഴ്ച്ച കഴിഞ്ഞ് 200 ഗ്രാം സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യണം .
സ്യൂഡോമോണസ് പ്രയോഗം പത്തു ദിവസം കൂടുമ്പോൾ ആവർത്തിക്കണം .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :എന്റെ ഗ്രാമം തൊഴില്‍ദാന പദ്ധതി: വ്യക്തികൾക്കും വായ്പയ്ക്ക് അപേക്ഷിക്കാം
Share your comments