എന്തിനാണ് കടല പിണ്ണാക്ക് പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നത്? ഇതിൻ്റെ തെളിനീർ മാത്രം എന്തിനാണ് ഊറ്റി ഒഴിക്കുന്നത് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ?
ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപമൂലകങ്ങളും സൂക്ഷമാണുക്കൾളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ നല്ലൊരു ജൈവ വളമാണ് കടലപിണ്ണാക്ക് എന്ന് നാം മനസിലാക്കിയിരിക്കണം . മാത്റവുമല്ല നമുക്ക് ഏറ്റവും അടുത്തുള്ള പല ചരക്ക് കടയിൽനിന്നും ലഭിക്കുന്നതുമാണ്.
എന്തിനാണ് പുളിപ്പിക്കുന്നത് ?
ഒരുചെടിക്കും ഖര രൂപത്തിലുള്ള ഒരു ആഹാരവും കഴിക്കാൻ പറ്റില്ലല്ലോ ദ്രാവക രൂപത്തിലുള്ളതാണ് ആവശ്യം. മാത്രമല്ല കടല പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ ചെടിവളർച്ചയെ സഹായിക്കുന്ന സൂക്ഷമാണുക്കൾ കോടിക്കണക്കിന് ഉണ്ടാവുകയും എന്നാൽ അതിൽ അടങ്ങിയിരുന്ന മൂലകങ്ങള്‍ നഷ്ടമാകുകയുമില്ല .
എങ്ങിനെ പുളിപ്പിക്കാം?
കടല പിണ്ണാക്ക് പല തരത്തില്‍ പുളിപ്പിച്ചെടുക്കാം എന്നാൽ പൊതുവെ ഉപയോഗിക്കുന്ന രണ്ട് രീതികൾ നമുക്ക് പരിചയപ്പെടാം പിണ്ണാക്ക് പുളിപ്പിച്ചത് കപ്പലണ്ടി പിണ്ണാക്ക് -1kg ശർക്കര-250g ശുദ്ധജലം -25 ലിറ്റർ ഒരു ബക്കറ്റിൽ പിണ്ണാക്കും ശര്ക്കരയും വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. അഞ്ചാം ദിവസ്സം മുതൽ തെളിവ് ഊറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. (പത്ത് ദിവസം കഴിഞ്ഞെടുത്താൽ വളരെ നല്ലത് )
ജൈവ സ്ലറി
കപ്പലണ്ടി പിണ്ണാക്ക് -1kg
വേപ്പിൻ പിണ്ണാക്ക്-1kg
പച്ച ചാണകം -1kg
ശർക്കര-500g
ശുദ്ധജലം -25ലിറ്റർ
ഒരു ബക്കറ്റിൽ പിണ്ണാക്ക്, ശർക്കര, വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിവ വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. ശർക്കര ഉപയോഗിക്കുന്നത് കൊണ്ട് ദുര്ഗ്ഗന്ധം ഒഴിവാകുകയും ഗുണം മെച്ചപ്പെടുകയും ചെയ്യുന്നു. അഞ്ചാം ദിവസ്സം മുതൽ തെളിവ് ഊറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. (പത്ത് ദിവസം കഴിഞ്ഞെടുത്താൽ വളരെ നല്ലത് )
എന്തിനാണ് തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത്?
പുളിപ്പിച്ച കടല പിണ്ണാക്ക് കലക്കി ഒഴിക്കുമ്പോൾ ചെടിച്ചുവട്ടില്‍ മട്ടോടുകൂടിതങ്ങി നമ്മൾ വളർത്തിയെടുത്ത അനേകം സൂക്ഷമാണുക്കൾ നശിക്കുന്നതിന് കാരണമാകും മാത്രമല്ല മണ്ണിന്റെ മുകളിലും ഉൾഭാഗങ്ങളിലും ഒരു പാട കെട്ടി നിന്ന് വേരുകൾക്ക് ആവിശ്യമായ വായു സഞ്ചാരം ലഭിക്കാതയും വരും അതുകൊണ്ട് തെളിനീർ ഊറ്റി നേര്‍പ്പിച്ചു ചെടികളില്‍ ഒഴിച്ച് കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്
തെളിനീർ ഊറ്റി ബാക്കി വരുന്ന ചണ്ടി (മട്ട്) എന്തു ചെയ്യണം?
തെളിനീർ ഊറ്റി ഒഴിച്ച് ബാക്കി വരുന്ന ചണ്ടി യില്‍ ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഉപയോഗിക്കാം. ബാക്കിയാകുന്ന മട്ട് വലിയ ചെടികളുടെ ചുവട്ടില്‍ ഒരടിയകലത്തിൽ മണ്ണ് മാറ്റി ഇട്ടു കൈകൊണ്ട് മണ്ണും ചണ്ടിയും നന്നായി ഇളക്കി യോജിപ്പിച്ച് മൂടാം.
പുളിപ്പിക്കാതെ കടല പിണ്ണാക്ക് ഉപയോഗിച്ച് കൂടെ?
ഉപയോഗിക്കാം.കടല പിണ്ണാക്ക് നേരിട്ട് ചെടികള്‍ക്ക് ഇട്ടു കൊടുക്കരുത്, ഉറുമ്പുകള്‍ അത് കൊണ്ട് പോകും. കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് പൊടിച്ചു അല്‍പ്പം മണ്ണ് മാറ്റി ഇടാം, ഇട്ട ശേഷം മണ്ണിട്ട് മൂടാം. ഇങ്ങിനെ രണ്ടാഴ്ച-മൂന്നാഴ്ച കൂടുമ്പോള്‍ കൊടുക്കാം. ചെടികളുടെ ഇനം വലുപ്പം എന്നിവ അനുസരിച്ച് ഇരുപത് ഗ്രാം മുതൽ അമ്പത് ഗ്രാം വരെ ഒരുതവണ കൊടുക്കാം. പുളിപ്പിച്ചത് നേർപ്പിച്ച് ഒഴിക്കൂന്ന അളവ് ചെടിയുടെ ഇനം വലുപ്പം അനുസരിച്ച് ഒരു കപ്പ് മുതൽ അഞ്ചു കപ്പു വരെ ഒഴിക്കാം .
സമ്പാദനം : കെ ബി ബൈന്ദ
കടപ്പാട് : എബി രാജ്
Share your comments