വൃക്ഷായുര്‍വേദത്തിലെ പ്രധാനിയാണ് ഹരിതകഷായം. ഒരു തരത്തിലുളള കീടങ്ങളും ആക്രമിക്കാത്ത സസ്യങ്ങളാണ് ഹരിതകഷായത്തിലെ താരങ്ങള്‍. ആടലോടകം, കരിനൊച്ചി, ആര്യവേപ്പ്, കാഞ്ഞിരം, കിരിയാത്ത്, കാട്ടുപുകയില, പച്ചക്കര്‍പ്പൂരം, പാന്നല്‍, കൊങ്ങിണി, പപ്പായ, ശീമക്കൊന്ന,പെരുവലം, കൂവളം, അരളി, കര്‍പ്പൂരതുളസി തുടങ്ങി അസഹ്യ ഗന്ധമുളളതും ചവര്‍പ്പ് രസപ്രധാനികളുമായ ചെടികളുടെ ഇലകളാണ് കഷായക്കൂട്ടുകള്‍. ഇവയില്‍ വിഭിന്ന സ്വഭാവമുളള പത്തോളം സസ്യങ്ങളുടെ ഇലകളും ഇളംതണ്ടുകളും 20 കിലോയെടുത്ത് ചെറുകഷണങ്ങളാക്കി വയ്ക്കണം.
പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ട, പൊട്ടിച്ചാല്‍ പാല് വരുന്ന ചെടികള്‍ കഷായക്കൂട്ടിന് ചേരില്ല. നാടന്‍ പശുവിന്റെ പച്ചചാണകം 10 കിലോഗ്രാം, മുളപ്പിച്ച വന്‍പയര്‍ 2കി.ഗ്രാം, കറുത്ത വെല്ലം 3 കിലോയും ഹരിതകഷായക്കൂട്ടിന് വേണം.
ഹരിതകഷായം തയ്യാറാക്കാന്‍ 200 ലിറ്റര്‍ ശേഷിയുളള ഒരു പ്ലാസ്റ്റിക്ക് ബാരല്‍ വേണം. തണലത്ത് വച്ച് ബാരലില്‍ ആദ്യം കുറച്ച് പച്ചചാണകം വിതറുക. അതിനുമുകളില്‍ മൂന്നു പിടി അരിഞ്ഞ ഇലകള്‍. ഇനി മുളപ്പിച്ച പയറും പൊടിച്ച വെല്ലവും വിതറുക. ഇതുപോലെ പല അടുക്കായി ഡ്രം നിറയ്ക്കാം. 100 ലിറ്റര്‍ വെളളം കൂടി ചേര്‍ത്താല്‍ ഹരിതകഷായക്കൂട്ടായി. 10 ദിവസം അടച്ചുവയ്ക്കണം. എല്ലാ ദിവസവും രാവിലെ പത്തു തവണ ഇളക്കുക. രണ്ടാഴ്ച കഴിഞ്ഞ് അരിച്ചെടുത്ത് കിട്ടുന്ന ഹരിതകഷായം വിഷരഹിത പച്ചക്കറിയിലെ മിന്നുംതാരമാണ്. 100 മില്ലി ഹരിതകഷായം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തടത്തില്‍ ഒഴിക്കണം. ഇലകളില്‍ തളിക്കുന്നതിന് 50 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ക്കാം.
ചെലവുകുറഞ്ഞ രീതിയില്‍ തയ്യാറാക്കുന്ന വൃക്ഷായുര്‍വേദ കൂട്ടെന്ന ബഹുമതിയും ഹരിതകഷായത്തിനുണ്ട്. നമ്മുടെ ചുറ്റുമുളള കളകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താമെന്ന അധിക നേട്ടവുമുണ്ട്.
Share your comments