മാതളനാരങ്ങാ ആരോഗ്യ ഗുണങ്ങാൽ സമ്പന്നമാണ്, ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആരോഗ്യപ്രദമാണ്.എന്നാൽ മാതളനാരങ്ങയുടെ തൊലികളും പോഷകങ്ങളാൽ നിറഞ്ഞതാണ്. ഇത് ചർമ്മസംരക്ഷണത്തിനും, വീട്ടിലെ പൂന്തോട്ടത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നവയാണ്.
മാതളനാരങ്ങയിൽ എലാജിറ്റാനിൻസ്, ഫ്ലേവനോയ്ഡുകൾ, പ്രോആന്തോസയാനിഡിൻ സംയുക്തങ്ങൾ, സോഡിയം , ഫോസ്ഫറസ് എന്നിവയുടെ അംശങ്ങളുള്ള മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാ സമ്പന്നമാണ്. തൊലിയിൽ ചെമ്പ്, സിങ്ക്, ഇരുമ്പ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും ഉണ്ട്, ഇത് ചെടികളുടെ വളർച്ച സുഗമാക്കുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് വേരുകളുടെ വികാസത്തിന് സഹായിക്കുന്നു. മാത്രമല്ല പ്രകാശസംശ്ലേഷണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് പതിവായി പ്രയോഗിക്കുന്നത് ചെടികൾക്ക് നിറവും വളർച്ചയും സഹായിക്കുന്നു.
മാതളനാരങ്ങയുടെ തൊലികളിൽ പൊട്ടാല്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, അത്കൊണ്ട് തന്നെ തക്കാളി, ബ്രോക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികൾക്ക് ഉപയോഗിക്കാവുന്നതാണ്.
എങ്ങനെയൊക്കെ മാതളനാരങ്ങയുടെ തൊലി ഉപയോഗിക്കാം?
1. ദ്രാവക വളമായി ഉപയോഗിക്കാം
തൊലി ചെറിയ കഷ്ണങ്ങളാക്കി വെള്ളം ചേർത്ത് അരച്ചെടുക്കുക. കട്ടിയുള്ളതും മിനുസമാർന്നതുമായ സ്ലറി ഉണ്ടാക്കുക. ഇതിൻ്റെ കൂടെ വിത്തുകൾ കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ്. കാരണം അതിൽ ഹൈഡ്രോലൈസബിൾ ടാന്നിൻസ്, കണ്ടൻസ്ഡ് ടാന്നിൻസ്, ഫ്ലേവനോൾസ്, ആന്തോസയാനിനുകൾ, ഫിനോളിക്, ഓർഗാനിക് ആസിഡുകൾ, മറ്റ് പ്രധാന ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് , ഇത് ചെടിയുടെ വളർച്ചയ്ക്ക് സഹായകമാകും.
2. സ്പ്രേ ആയി ഉപയോഗിക്കാം
DIY ഫോളിയർ സ്പ്രേ ഉണ്ടാക്കാൻ നിങ്ങൾക്ക് മാതളനാരങ്ങ തൊലി ഉപയോഗിക്കാം. മാതളനാരങ്ങയുടെ തൊലി, എപ്സം ഉപ്പ്, മുട്ടത്തോട്, വെള്ളം എന്നിവ ആവശ്യമാണ്. മാതളനാരങ്ങയുടെ തൊലിയും, മുട്ടത്തോട് പൊടിച്ചതും അര ലിറ്റർ വെള്ളത്തിൽ ചേർക്കുക നന്നായി ഇളക്കിയതിന് ശേഷം ഇടയ്ക്കിടയ്ക്ക് ചെടികളിൽ പ്രയോഗിക്കുക.
3. ഉണങ്ങിയ വളമായി ഉപയോഗിക്കാം
തൊലികൾ നല്ല വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക ഇത് നല്ല മുറുക്കമുള്ള കണ്ടെയ്നറിൽ സൂക്ഷിച്ച് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം
4. കമ്പോസ്റ്റിൽ ഉപയോഗിക്കാം
മാതളനാരങ്ങയുടെ തൊലികൾ ബയോഡീഗ്രേഡബിൾ ആയതിനാൽ എളുപ്പത്തിൽ ലയിക്കുന്നു. അത്കൊണ്ട് കമ്പോസ്റ്റിലേക്ക് ഇടുക. എന്നാലും കമ്പോസ്റ്റിലേക്ക് ഇടുന്നതിന് മുമ്പ് തൊലികൾ നന്നായി അരിയുക. അവ മുഴുവനായി ഒരിക്കലും ഇടരുത്.
5. പ്ലാൻ്റ് രോഗങ്ങൾ നിയന്ത്രിക്കുന്നത്
മണ്ണിലെ രോഗങ്ങളിൽ നിന്നും ചെടികളെ രക്ഷിക്കുന്നതിന് മാതളനാരങ്ങയുടെ തൊലി സഹായിക്കും. ഇത് ബാക്ടീരിയ, ഫംഗസ് അണുബാധകളെ അകറ്റി നിർത്തുന്നു. ചെടികൾക്ക് ചുറ്റും മാതളനാങ്ങയുടെ തൊലി പൊടിച്ച് ഉപയോഗിക്കുന്നത് സസ്യ രോഗകാരികളെയും അണുബാധകളെയും തടയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഹൃദയത്തിൻ്റെ സംരക്ഷണത്തിന് മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കണം
Share your comments