എല്ലാവരുടെയും അടുക്കളത്തോട്ടത്തിൽ കാണുന്ന 'പാവങ്ങളുടെ തക്കാളി' എന്ന വിശേഷണമുള്ള പച്ചക്കറിയാണ് വഴുതനങ്ങ. 55 ദിവസം കൊണ്ട് വിളവെടുക്കാവുന്ന വഴുതനങ്ങയിൽ കാണപ്പെടുന്ന നിരവധി കീടങ്ങളേയും, അതിനെ തിരുത്താനുള്ള നിയന്ത്രണ വിധികളും ആണ് താഴെ നൽകുന്നത്.
മുഞ്ഞയും പച്ചത്തുള്ളനും
ഇലകളുടെ അടിഭാഗത്ത് കൂട്ടംകൂടി വന്നിരിക്കുന്ന കീടമാണ് മുഞ്ഞ. പച്ച നിറത്തിലുള്ള ചെറിയ പ്രാണികൾ ആണ് പച്ചത്തുള്ളൻ എന്നുപറയുന്നത്. ഇവ നീരൂറ്റി കുടിച്ച് പൂർണമായും ചെടിയെ നശിപ്പിക്കുന്നു.
നിയന്ത്രണ മാർഗം
പച്ചത്തുള്ളനും മുഞ്ഞയും നിയന്ത്രിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരാഴ്ചയ്ക്കുശേഷം വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ ലായനി ആക്കി തളിക്കുന്നതും ഫലപ്രദമായ മാർഗ്ഗമാണ്
തണ്ടുതുരപ്പൻ പുഴുക്കൾ
ഇളം തണ്ടുകൾ വാടി പോകുന്നതാണ് ഇവയുടെ ആക്രമണത്തെ കാണിക്കുന്ന പ്രഥമലക്ഷണം. കായ്കളിൽ ചെറിയ ദ്വാരമുണ്ടാക്കി ഉൾഭാഗം ഇവ കാർന്നുതിന്നുന്നു.
നിയന്ത്രണ മാർഗം
അഞ്ച് ശതമാനം വീര്യത്തിൽ വേപ്പിൻകുരു സത്ത് തയ്യാറാക്കി രണ്ടാഴ്ച ഇടവിട്ട് തളിച്ചുകൊടുക്കുന്നത് ആണ് ഏറ്റവും നല്ലത്. കൂടാതെ ഫിറമോൺകെണി യും അടുക്കളത്തോട്ടത്തിൽ സ്ഥാപിക്കാം.
വണ്ടുകളുടെ ആക്രമണം
ഇലകളിൽനിന്ന് ഹരിതകം കാർന്നു തിന്നുന്ന കീടങ്ങളാണ് വണ്ടുകൾ. ചിലസമയങ്ങളിൽ വഴുതനങ്ങയുടെ ഇല അരിപ്പ പോലെ ആകുന്നതും ഇവയുടെ ആക്രമണം കൊണ്ടാണ്. കൂടാതെ ഇലകളിൽ കറുത്ത പുള്ളികൾ പോലെ വരുന്നതും ഇവയുടെ ആക്രമണം കൊണ്ടാണ്.
നിയന്ത്രണ മാർഗം
ആവണക്കെണ്ണ വേപ്പെണ്ണ എമൽഷൻ, വെളുത്തുള്ളി മിശ്രിതം എന്നിവ വെള്ളത്തിൽ നേർപ്പിച്ച് തളിക്കുക ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുന്നതും വണ്ടുകളെ നിയന്ത്രിക്കാൻ മികച്ചതാണ്.
ബാക്ടീരിയൽ വാട്ടം
ചെടി പെട്ടെന്ന് നശിച്ചു പോകുന്നതാണ് ബാക്ടീരിയൽ വാട്ടത്തിന്റെ പ്രഥമ ലക്ഷണം. ബാക്ടീരിയൽ വാട്ടം ചെടിക്ക് ഉണ്ടോ എന്നറിയാൻ ശുദ്ധജലം ഒരു ഗ്ലാസിൽ എടുത്തു ചെടിയുടെ തണ്ട് മുറിച്ച്, മുറിപ്പാട് ഉള്ള ഭാഗം വെള്ളത്തിൽ പകുതി മുക്കി നിൽക്കത്തക്കവണ്ണം പിടിക്കുക. ബാക്ടീരിയൽ വാട്ടം ഉള്ള ചെടി ആണെങ്കിൽ മുറിപ്പാടിൽ നിന്നും വെളുത്ത ദ്രാവകം ഒലിച്ചിറങ്ങും.
Eggplant is a vegetable known as the 'poor man's tomato' found in everyone's kitchen garden. The following are some of the pests found in eggplants that can be harvested in 55 days and control measures to correct them.
നിയന്ത്രണ മാർഗം
കൃഷിയിടത്തിൽ മണ്ണ് പരിശോധനയ്ക്ക് വിധേയമാക്കി പിഎച്ച് മൂല്യം മനസ്സിലാക്കുക. കൃഷിയുടെ ആരംഭഘട്ടത്തിന് മുൻപ് 15 ദിവസം മുൻപ് കുമ്മായം ചേർക്കാൻ മറക്കണ്ട. സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 10 ദിവസത്തിൽ ഒരിക്കൽ ഒഴിച്ച് കൊടുത്താൽ ബാക്ടീരിയൽ വാട്ടം മാറ്റാം. ഇലകളിലും തണ്ടുകളിലും ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ചെടികൾ വിത്തുപാകി പറിച്ചു നടുമ്പോൾ സുഡോമോണസ് ചേർത്ത ലായനിയിൽ മുക്കി നടുവാൻ ശ്രദ്ധിക്കുക. ചെടികളുടെ താഴത്തെ ബ്ലീച്ചിങ് പൗഡർ ചെറിയ കിഴികെട്ടി കുഴിച്ചിടുന്നത് ഈ രോഗത്തെ പ്രതിരോധിക്കാൻ നല്ലതാണ്.
Share your comments