പച്ചക്കറികളിലെ കീടനാശിനി അവശിഷ്ടം നീക്കാൻ ചെലവുകുറഞ്ഞ മാർഗവുമായി കേരള കാർഷിക സർവകാശാല. സർവകലാശാലയുടെ വെള്ളായണിയിലെ കീടനാശിനി അവശിഷ്ട പരിശോധനാശാലയിൽ നാലു വർഷമായി നടക്കുന്ന ഗവേഷണങ്ങളുടെ വെളിച്ചത്തിലാണിത്.
വിനാഗിരി, വാളൻപുളി, കറിയുപ്പ്, മഞ്ഞൾപൊടി, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ചുള്ള ലായനികളാണ് കീടനാശിനി അവശിഷ്ടം നീക്കാൻ ഉപയോഗിക്കുക.
വിവിധ സാമ്പിളുകളുടെ പരിശോധനയിൽ പുതിനയില, പയർ, കാപ്‌സിക്കം, ബജിമുളക്, ബീറ്റ്‌റൂട്ട്, കാബേജ്, കറിവേപ്പില, കോളിഫ്‌ളവർ, പച്ചമുളക് എന്നിങ്ങനെ 30 ൽ അധികം പച്ചക്കറികളിൽ വിഷാംശം കണ്ടെത്തിയിരുന്നു.കറിവേപ്പില, പുതിനയില, പച്ചമുളക്, സാമ്പാർമുളക്, കാപ്‌സിക്കം, വഴുതന, സലാഡ് വെള്ളരി, തക്കാളി,ബീൻസ്, അമരക്ക, നെല്ലിക്ക, കോവക്ക, പാവക്ക, വെണ്ടക്ക തുടങ്ങിയവ വിനാഗിരി ലായനിയിലോ (10 മില്ലി/ഒരു ലിറ്റർ വെള്ളം) വാളൻപുളി ലായനിയിലോ (10 ഗ്രാം വാളൻപുളി/ഒരു ലിറ്റർ വെള്ളത്തിൽ പിഴിഞ്ഞത്) 10 മിനിട്ട് മുക്കിവച്ചശേഷം ശുദ്ധജലത്തിൽ രണ്ടുതവണ കഴുകുക. മല്ലിത്തണ്ട് വിനാഗിരിയിലോ ഉപ്പു ലായനിയിലോ (10 ഗ്രാം/ഒരു ലിറ്റർ വെള്ളം) 10 മിനിട്ട് മുക്കിവച്ചശേഷം വെള്ളത്തിൽ രണ്ടുതവണ കഴുകുക.
ചീരത്തണ്ടിന് വിനാഗിരി ലായനിയോ വാളൻപുളി ലായനിയോ ഉപയോഗിക്കാം.കോളിഫ്‌ളവറിന്റെ അടിയിലെ ഇലയും തണ്ടും വേർപെടുത്തി ഇതളുകൾ അടർത്തിയെടുത്ത് ലായനിയിലോ ഉപ്പു ലായനിയിലോ മുക്കിവച്ചശേഷം രണ്ടുതവണ കുഴികിയാൽ 60 ശതമാനം വരെ വിഷാംശം കളയാം.
നേരത്തെ 50 മുതൽ 99 ശതമാനം വരെ കീടനാശിനി അവശിഷ്ടം നീക്കാവുന്ന 'വെജിവാഷ്' എന്ന ഉത്പന്നം കാർഷിക
English Summary: Home Tip
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments