കേരളത്തിൽ വേനൽ ശക്തി പ്രാപിച്ചു തുടങ്ങി. നല്ല വെയിലാണിപ്പോൾ എല്ലാ പ്രദേശത്തും ലഭിക്കുന്നത്. വേനൽ ശക്തമാകുന്നതോടെ അടുക്കളത്തോട്ടത്തിലും ചില മുന്കരുതലുകള് സ്വീകരിക്കേണ്ടതുണ്ട്. രോഗങ്ങളില് നിന്നും പച്ചക്കറികളെ സംരക്ഷിക്കാനും മികച്ച വിളവ് ലഭിക്കാനും ഇത്തരം മുന്കരുതലുകള് സ്വീകരിക്കുന്നതു സഹായിക്കും.
1. ജൈവ ലായനി
ഗ്രോബാഗിലും ചാക്കിലുമെല്ലാം വളര്ത്തുന്ന പച്ചക്കറികള് വേനലിലും നല്ല പോലെ വിളവ് തരാന് ജൈവ ലായനി തളിക്കുന്നത് സഹായിക്കും. 10 കിലോ പുതിയ പച്ച ചാണകം, ഒരു കിലോ കടലപ്പിണ്ണാക്കാക്ക്, ഒരു കിലോ വേപ്പിന് പിണ്ണാക്ക്, അത്ര തന്നെ എല്ല് പൊടി എന്നിവ ചേര്ത്ത് ജൈവലായനി തയാറാക്കാം. ഇവയെല്ലാം കൂടി ഇരട്ടി വെള്ളം ചേര്ത്ത് അടച്ച് വെക്കണം. ഒരോ ദിവസവും നന്നായി ഇളക്കി അഞ്ച് ദിവസം കഴിഞ്ഞ് ഇതില് പത്ത് ഇരട്ടി വെള്ളം ചേര്ത്ത് തടത്തില് ഒഴിച്ച് കൊടുക്കാം.
2. രോഗങ്ങളെ തടയാൻ
വേനല് കാലത്ത് ഇലപ്പേന്, വെളളീച്ച തുടങ്ങിവയുടെ ആക്രമണം മൂലം ചെടികളിൽ ഇല ചുരളൽ വ്യപകമായി കാണാറുണ്ട്. ഇവയെ തടയാൻ വേപ്പണ്ണ – വെളുത്തുള്ളി സത്ത്, വേപ്പിന് കുരുസത്ത് എന്നിവ ഉപയോഗിക്കാം. ഇലകളില് തളിക്കുമ്പോള് രണ്ട് വശങ്ങളിലും ലഭിക്കത്തക്ക രീതിയിൽ ചെയ്യണം. കൂടാതെ ഈ സമയങ്ങളില് കൂടുതലായി കണ്ട് വരുന്ന വാട്ട രോഗം, ഇലപ്പൊട്ട് രോഗം, മറ്റ് വൈറസ് രോഗങ്ങള് എന്നിവയെ തടയാന് 15 ദിവസം കൂടുമ്പോള് 20 ഗ്രാം ന്യൂഡോമോണസ് ഒരു ഒരു ലിറ്റര് വെള്ളത്തില് കലക്കി ഇലകളില് തളിക്കുന്നതോടൊപ്പം ചെടിയുടെ ചുവട്ടില് ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. കീട നിവാരണത്തിനും ചെടികളുടെ വളര്ച്ച വേഗത്തിലാക്കാനും ഈ മിത്ര ബാക്ടീരിയ സഹായിക്കും.
3. ഫിഷ് അമിനോ ലായനി
നമ്മുടെ വീടുകളില് തന്നെ തയാറാക്കാവുന്ന ഫിഷ് അമിനോ ലായനി 15 ദിവസം കൂടുമ്പോള് നേര്പ്പിച്ച് ഇലകളില് തളിക്കുന്നത് കീടനിയന്ത്രണത്തിനും പച്ചക്കറികളുടെ വളര്ച്ചക്കും ഉത്തമാണ്. കൂടാതെ വീടുകളില് മീന് കഴുകുന്ന വെള്ളം ഇരട്ടി വെള്ളം ചേര്ത്ത് തടത്തില് ഒഴിച്ച് കൊടുക്കുന്നതിലൂടെ കൂടുതല് ഫലം ലഭിക്കും.
4. പുതയിടൽ
വേനല് കടുക്കുന്നതോടെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളില് നിന്നും മികച്ച വിളവ് ലഭിക്കാന് തടത്തിലെ നനവ് പ്രധാന ഘടകമാണ്. നനവ് നിലനില്ക്കാന് ചെടികള്ക്കു ചുറ്റും ഉണങ്ങിയ കരികില, മറ്റ് പച്ചിലകള്, തടത്തില് നിന്ന് ലഭിക്കുന്ന കളകള് എന്നിവ ചുറ്റുമിട്ട് നനവ് നിലനിര്ത്താം. ഗ്രോബാഗിലെ പച്ചക്കറികള്ക്കും ഉണങ്ങിയ ഇലകള്, വൈക്കോല്, പച്ചിലകള് എന്നിവ മുകള് ഭാഗത്ത് നല്കി നനവ് നിലനിര്ത്താം.
5. കൃത്യമായ പരിചരണം
മഴക്കാലത്തെ അപേക്ഷിച്ച് പച്ചക്കറി കൃഷിക്ക് ഉത്തമം വേനല് കാലമാണ്. ദിവസേനയുള്ള പരിരക്ഷയും സൂഷ്മ നിരിഷണത്തിലൂടെയും തുടക്കത്തില് തന്നെ പുഴുവിന്റെ കൂട് കൂട്ടല്, മുട്ടയിടല് മറ്റ് കീടങ്ങളുടെ വരവ് എന്നിവ നമ്മുടെ കൃത്യമായ പരിചരണം കൊണ്ട് തടയാന് സാധിക്കും.
വേനൽക്കാല വിള പരിചരണം
കേരളത്തിൽ വേനൽ ശക്തി പ്രാപിച്ചു തുടങ്ങി. നല്ല വെയിലാണിപ്പോൾ എല്ലാ പ്രദേശത്തും ലഭിക്കുന്നത്. വേനൽ ശക്തമാകുന്നതോടെ അടുക്കളത്തോട്ടത്തിലും ചില മുന്കരുതലുകള് സ്വീകരിക്കേണ്ടതുണ്ട്.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments